web analytics

കേരളാ പോലീസിൻ്റെ ചരിത്രത്തിൽ ഇത് ആദ്യം; സബ് ഇൻസ്പെക്ടർ ജോലി രാജി വെച്ച് പോലീസിൻ്റെ ഏറ്റവും താഴെത്തട്ടിലെ ഹവിൽദാർ തസ്തികയിലേക്ക്; വി.കെ.കിരണിൻ്റെ ഈ തീരുമാനത്തിന് പിന്നിലെ കാരണമെന്തെന്നറിയാതെ പോലീസ് സേന

തിരുവനന്തപുരം: എസ്ഐ ജോലി രാജിവച്ച് പോലീസിൻ്റെ ഏറ്റവും താഴെത്തട്ടിലെ ഹവിൽദാർ തസ്തികയിലേക്ക്. വി.കെ.കിരണിൻ്റെ ഈ തീരുമാനത്തിൻ്റെ കാരണമറിയാത്ത ഞെട്ടലിലാണ്  പോലീസ് സേന. കോഴിക്കോട് എടച്ചേരി പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായ വി.കെ.കിരണിന് അവിടെ നിന്ന് വിടുതൽ നൽകിക്കൊണ്ട് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് ഓഫീസിൽ നിന്നുള്ള കത്താണ് കേരളത്തിലെ പോലീസുകാരുടെ വാട്സാപ്പ്, ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്.

കിരണിൻ്റെ വാട്സാപ്പ് സ്റ്റാറ്റസിലെ വരികൾ വാചാലമാണ്. Birth and Death are the greatest truths… Hunger is the greatest reality !! പോലീസിൽ തന്നെ തുടരേണ്ടതിനാൽ തിക്താനുഭവങ്ങൾ എന്ത് തന്നെയായാലും പുറത്ത് പറയാകാനില്ല എന്ന് വ്യക്തം.

ഒന്നാം തീയതി  തിരുവനന്തപുരം പേരൂർക്കടയിലെ സായുധ പോലീസ് ക്യാംപ് (SAP) കമൻഡാൻ്റിന് മുന്നിൽ റിപ്പോർട്ട് ചെയ്യാനുള്ള നിർദേശവും വാട്സാപ്പിൽ പ്രചരിക്കുന്ന രേഖയിൽ തന്നെയാണ് ഉള്ളത്.

തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ് വി.കെ.കിരൺ. 2009ലാണ് പോലീസിൽ എത്തിയത്.  എസ്എപിയിൽ തന്നെ ആയിരുന്നു തുടക്കം. അവിടെ നിന്ന് പഠിച്ച് പരീക്ഷ എഴുതി നേടിയതാണ് എസ്ഐ തസ്തിക. ഒന്നര വർഷമായി  വടകരക്കടുത്ത് എടച്ചേരി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുകയാണ്. സ്വാഭാവികമായ ജോലി സമ്മർദ്ദത്തിന് പുറമെ വീടുമായുള്ള ദൂരവും കിരണിനെ വിഷമവൃത്തത്തിൽ ആക്കിയിട്ടുണ്ടാകാം എന്നാണ് പോലീസുകാരിലേറെ പേരും അനുമാനിക്കുന്നത്.

 

സ്ഥലംമാറ്റത്തിന് അപേക്ഷിച്ചോ, കിട്ടാത്തതാണോ എന്നൊന്നും വ്യക്തമല്ല. ജൂനിയർ എസ്ഐ എന്ന നിലയിൽ ആവശ്യത്തിന് അവധികളും മറ്റും അനുവദിച്ചുകിട്ടാനും എളുപ്പമാകില്ല. ഇതെല്ലാം കൊണ്ടാകാം താരതമ്യേന ചെറിയ തസ്തികയായ ഹവിൽദാറിലേക്ക് മടങ്ങുന്നത്.

 

കേരള സബോർഡിനേറ്റ് സർവീസ് റൂൾസ് (Kerala State and Subordinate Services Rules-1958) പ്രകാരമാണ് എസ്ഐ ജോലി കളഞ്ഞുള്ള ഈ മടക്കം. എസ്എപി ക്യാംപ് ആയതിനാൽ മറ്റിടത്തേക്ക് ഇനി സ്ഥലംമാറ്റത്തിന് സാധ്യതയില്ല.

പ്രതികരണമാരാഞ്ഞ് കിരണിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിൽ കിട്ടാത്ത സ്ഥിതിയാണ്. സുഹൃത്തുക്കളും സഹപ്രവർത്തകരും പലരും ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല. പ്രതികരണം ഒഴിവാക്കാൻ ഉദ്ദേശിച്ച് തന്നെയാണ് ഫോൺ വിളികൾ അവഗണിക്കുന്നത് എന്നാണ് സൂചന. പലരും വാട്സാപ്പിൽ മെസേജ് അയച്ച് വിവരം ആരാഞ്ഞെങ്കിലും അതിനും മറുപടിയില്ല. ചിലരെല്ലാം കോഴിക്കോട് എടച്ചേരി സ്റ്റേഷനിൽ ബന്ധപ്പെട്ട് നോക്കിയെങ്കിലും അവിടെയുള്ളവരും അപ്രതീക്ഷിത പിരിഞ്ഞുപോക്കിൻ്റെ കാരണമറിയാത്ത ഞെട്ടലിലാണ്.

പലവിധ സമ്മർദം കാരണം പോലീസിൽ നിന്ന് പലരും പിരിഞ്ഞുപോയിട്ടുണ്ടെങ്കിലും പോലീസിനുള്ളിൽ തന്നെ ഇത്തരമൊരു ജോലിമാറ്റം ഇതാദ്യമാകും; അതും താഴെത്തട്ടിലേക്കുള്ള തസ്തികമാറ്റം.

 

Read Also:യു.കെ.യിൽ ഇനി കേക്ക്, ബിസ്‌ക്കറ്റ്, ചോക്ലേറ്റ് എന്നിവയ്ക്ക് വിലയേറും; കാരണം ഇതാണ്

spot_imgspot_img
spot_imgspot_img

Latest news

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല മക്കൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ...

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

Other news

വാഹനം മാറ്റിയിടൽ തർക്കം; നാലുപേർക്ക് വെട്ടേറ്റു,

വാഹനം മാറ്റിയിടൽ തർക്കം; നാലുപേർക്ക് വെട്ടേറ്റു, തൃശ്ശൂര്‍ ചേലക്കോട്ടുകരയില്‍ വാഹന തർക്കം...

5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന്...

ദീപാവലിക്ക് ഹരിത പടക്കങ്ങൾ മാത്രം

ദീപാവലിക്ക് ഹരിത പടക്കങ്ങൾ മാത്രം തിരുവനന്തപുരം: പരിസ്ഥിതി മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി, ഹരിത...

തൊണ്ടി സാധനങ്ങളിൽ പ്രാഥമിക പരിശോധന നടത്താൻ ലബോറട്ടറി

തൊണ്ടി സാധനങ്ങളിൽ പ്രാഥമിക പരിശോധന നടത്താൻ ലബോറട്ടറി തിരുവനന്തപുരം: പൊലീസിനുള്ള 49 പുതിയ...

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടകവസ്തു എറിഞ്ഞതിന് കേസ്; വീഡിയോദൃശ്യം തെളിവായി

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടകവസ്തു എറിഞ്ഞതിന് കേസ്; വീഡിയോദൃശ്യം തെളിവായി വീഡിയോയിലൂടെ സ്ഫോടനം സ്ഥിരീകരിച്ചതിന്...

ഇറക്കുമതി താരിഫ്: വിദേശ രാജ്യങ്ങൾക്കല്ല, അമേരിക്കൻ ഉപഭോക്താക്കൾക്ക് ഭാരം

ട്രംപ് നയങ്ങള്‍ക്ക് സാമ്പത്തിക തിരിച്ചടി, പ്രതീക്ഷിച്ചതിന് വിരുദ്ധ ഫലങ്ങള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന...

Related Articles

Popular Categories

spot_imgspot_img