കണ്ണൂർ: കണ്ണൂർ – ഷൊർണുർ – കണ്ണൂർ എക്സ്പ്രസിന്റെ സർവീസ് നീട്ടി ഇന്ത്യൻ റെയിൽവേ. ആഴ്ചയിൽ നാല് ദിവസം മാത്രമുണ്ടായിരുന്ന സർവീസ് ഏഴ് ദിവസമാക്കിയിട്ടുമുണ്ട്. നവംബർ ഒന്ന് മുതൽ ട്രെയിൻ എല്ലാ ദിവസവും ഓടിത്തുടങ്ങും.( Shornur – Kannur special train extended)
ഈ വർഷം ജൂലൈയിൽ സർവീസ് അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട ട്രെയിനാണ് ഘട്ടം ഘട്ടമായി സർവീസ് നീട്ടി നൽകി ഇപ്പോൾ ഡിസംബർ 31 വരെയാക്കിയിരിക്കുന്നത്. നിലവിൽ നാല് ദിവസം മാത്രമാണ് സർവീസ് ഉള്ളത്. എന്നാൽ ഏഴു ദിവസമാക്കുന്നതോടെ യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമാണ് നടപ്പിലാക്കുന്നത്.
മലബാർ മേഖലയിൽ കോഴിക്കോട് നിന്നും വടക്കോട്ട് വൈകുന്നേരം ആറിന് ശേഷം ട്രെയിനുകളില്ലാത്ത സ്ഥിതിയായിരുന്നു. വരുമാനക്കണക്കുകളിൽ മലബാർ മുന്നിൽ നിൽക്കുമ്പോഴായിരുന്നു റെയിൽവേയുടെ ഈ അവഗണന. അഞ്ച് മണിക്കുള്ള പരശുറാമിൽ കാലുകുത്താൻ സ്ഥലമില്ലാത്ത അവസ്ഥയായിരുന്നു.