web analytics

വീണയുടേത് ഒരു കറക്കുകമ്പനി; മുഖ്യമന്ത്രിയുടെ മകൾ, മന്ത്രിയുടെ ഭാര്യ എന്നീ നിലയിൽ ആണ് പണമിടപാട്; മുഖ്യമന്ത്രിക്ക് ഇപ്പോള്‍ പഴയ ഇരട്ട ചങ്ക് ഇല്ല; പുതിയ ആരോപണങ്ങളുമായി അഡ്വ. ഷോൺ ജോർജ്

കോട്ടയം: മുഖ്യമന്ത്രിയുടെ മകൾ ടി.വീണ എട്ടു കോടിയോളം രൂപ കേസ് നടത്താനായി ചിലവഴിച്ചുവെന്ന് ആരോപണവുമായി ബിജെപി നേതാവ് അഡ്വ. ഷോൺ ജോർജ്. മാസപ്പടി കേസിനായി കെഎസ്‌ഐഡിസി രണ്ടുകോടി മുടക്കിയെന്നും ഷോൺ ആരോപിച്ചു.Shone George also said that KSIDC has spent two crores for the case

മാസപ്പടി കേസിൽ എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മൊഴിയെടുത്തതിൽ പ്രതികരിക്കുകയായിരുന്നു ഷോൺ ജോർജ്.

വീണയ്ക്ക് അബൂദാബിയിൽ അക്കൗണ്ട് ഉണ്ടെന്നും ഷോൺ ജോർജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾക്ക് അബൂദാബി കൊമേഴ്സ്യൽ ബാങ്കിൽ അക്കൗണ്ട് ഉണ്ട്. അതിൽ കോടികളുടെ ഇടപാട് നടന്നു.

പല കമ്പനികളിൽ നിന്നും ഈ അക്കൗണ്ടിലേക്ക് ഇടപാട് നടന്നു. സ്വന്തം പേരിലല്ലാതെ ദുബൈയിൽ ഇവർക്ക് മണിമാളികകളുണ്ടെന്നും ഷോൺ പറഞ്ഞു.

കേസുമായി മുന്നോട്ട് പോകുന്നത് നന്നായി ​ഗൃഹപാഠം ചെയ്തിട്ടാണ്. ഈ കേസ് എവിടെയെത്തുമെന്നതിന്റെ നല്ല ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് കേസ് ഫയൽ ചെയ്തതെന്ന് ഷോൺ പറഞ്ഞു.

എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെടുമ്പോൾ തന്നെ ശുഭ പ്രതീക്ഷയായിരുന്നു. പിണറായി വിജയൻ എന്ന കളളനാണയത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഷോൺ ജോർജ് നന്നായി ഹോം വർക്ക്‌ ചെയതിട്ടാണ് കേസ് ആയി മുന്നോട്ട് പോകുന്നതെന്നും കൂട്ടിച്ചേർത്തു.

വീണ വിജയൻ ഒരു ഫാക്ടർ അല്ല. വീണയുടേത് ഒരു കറക്കുകമ്പനിയാണ്. മുഖ്യമന്ത്രിയുടെ മകൾ, റിയാസിന്റെ ഭാര്യ എന്നീ നിലയിൽ ആണ് പണമിടപാട് നടത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയിലേക്ക് അടക്കം അന്വേഷണം വരുമെന്നും ഷോൺ ചൂണ്ടിക്കാട്ടി. സിപിഎം – ബിജെപി ബന്ധം എന്ന പ്രചാരണത്തിന് കൂടി മറുപടി ആണിത്. ഇപ്പോൾ ബന്ധമൊന്നുമില്ലെന്ന് മനസിലായില്ലേ എന്നും ഷോൺ ചോദിച്ചു. മുഖ്യമന്ത്രിക്ക് ഇപ്പോള്‍ പഴയ ഇരട്ട ചങ്ക് ഇല്ലെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

അന്വേഷണം കൃത്യമായി പോകുന്നതിന്റെ തെളിവാണ് ഇപ്പോൾ SFIO നടത്തിയ ചോദ്യം ചെയ്യൽ. മാസപ്പടിക്കേസ് മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് തന്നെ എത്തുമെന്ന് ഷോൺ ജോർജ് പറഞ്ഞു.

മകൾ വീണാ വിജയനിൽ മാത്രം ഒതുങ്ങുന്നതല്ല എന്നാണ് മുൻപേ പറഞ്ഞത്, എന്ത് സേവനമാണ് വീണാ വിജയൻ്റെ കമ്പനി CMRL ലിന് നല്കിയത്? അവർക്ക് പണം നല്കിയത് ഒരു സേവനവും നല്കിയതിന് അല്ലെന്നും ഷോൺ ആരോപിച്ചു.

അന്വേഷണത്തിന്റെ വിവിധഘട്ടങ്ങളിൽ കേസിനെ തടസപ്പെടുത്താൻ നിരവധി ശ്രമങ്ങൾ സിഎംആർഎല്ലും വീണാവിജയന്റെ എക്‌സാ ലോജിക്സും നടത്തിയിരുന്നു.കേസ് ശെരിയായ ദിശയിലേക്ക് തന്നെ പോകുമെന്ന് ഉറച്ചു വിശ്വസിക്കുന്ന പരാതിക്കാരനാണ് താനെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴും തോട്ടപ്പളിയിൽ കരിമണൽ ഖനനം നടക്കുന്നുണ്ട് അതിലേക്കും അന്വേഷണം എത്തണം. വീണയ്ക്കും സുനീഷിനും അബുദാബിയിൽ അക്കൗണ്ട് ഉണ്ടെന്ന കാര്യം വീണ്ടും ആവർത്തിക്കുന്നു. ഇത് പറഞ്ഞിട്ടും ഇതുവരെ നടപടിയൊന്നും തനിക്കെതിരെ എടുത്തിട്ടില്ല. എട്ടു കോടിയോളം രൂപ കേസ് നടത്താനായി ചിലവഴിച്ചു, എന്നാൽ ഇതിൽ കെഎസ്ഐഡിസി ആണ് രണ്ടുകോടി മുടക്കിയത്.

ഇന്ത്യയുടെ മൂന്ന് ഹൈക്കോടതികളിലായി അഞ്ച് കേസുകളാണ് ഇതുമായി ബന്ധപ്പെട്ട നിൽക്കുന്നത്. അതിൽ തന്നെ ഡൽഹി ഹൈക്കോടതിയിലെ ഒരു കേസ് ഇപ്പോഴും പരിഗണനയിലാണുള്ളത്. ആ കേസ് നവംബർ 12 നാണ് കേൾക്കുന്നത്.

അതുവരെ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് ഹാജരാക്കാൻ സാധിക്കില്ല. ഇന്ത്യയിലെ ഏറ്റവും മുതിർന്ന അഭിഭാഷകരാണ് സിഎംആർഎല്ലിനായി ഹാജരായിരിക്കുന്നത്. ഫൈറ്റ് ചെയ്തിട്ടാണ് കേസ് ഇപ്പോൾ ഇവിടം വരെ വന്നെത്തിനിൽക്കുന്നത്.

ഈ നിമിഷം വരെ SFIOയുടെ അഭിഭാഷകരായി എത്തിയിട്ടുള്ളവർ അത്രയും കൃത്യവും ശക്തവുമായ നിലപാടുകൾ എടുത്തത് കൊണ്ടാണ് ഇപ്പോൾ ഈ കേസ് മുങ്ങാതെ ഇവിടം വരെ എത്തിനിൽക്കുന്നത്. കേസ് എത്തേണ്ടിടത്ത് തന്നെ എത്തിയിരിക്കും” ഷോൺ ജോർജ് പറഞ്ഞു.

മാസപ്പടി വിവാദത്തിൽ എസ്എഫ്ഐഒ അന്വേഷണ സംഘം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനിൽ നിന്നും മൊഴിയെടുത്തതിൽ സ്വഭാവികമായ നടപടിക്ക് അപ്പുറം ഒന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി. സതീശൻ പറഞ്ഞു. കേന്ദ്ര ഏജൻസികളൊന്നും കൃത്യമായി അന്വേഷിക്കാൻ പോകുന്നില്ലെന്നും ഇപ്പോൾ നടക്കുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും സതീശൻ പ്രതികരിച്ചു.

എല്ലാം ഒത്തുകളിയാണ്. കേന്ദ്ര ഏജൻസികൾ ഒന്നും പിണറായിക്കെതിരെ കൃത്യമായി അന്വേഷിക്കാൻ പോകുന്നില്ല. ബാങ്ക് തട്ടിപ്പ് നടന്ന കരുവന്നൂരിലും ഇതു തന്നെയാണുണ്ടായത്. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ചാർജ് ഷീറ്റ് കൊടുത്തത് തന്നെ എത്ര വൈകിയാണെന്ന് നോക്കിയാൻ മനസിലാകും. ഇതെല്ലാം ഒത്ത് കളിയുടെ ഭാഗമാണ്. കൊടകര കുഴൽപ്പണ കേസിലും മഞ്ചേശ്വരം കേസിലും സുരേന്ദ്രനെ രക്ഷിച്ചെടുത്തു. അതിന്റെ പ്രത്യുപകാരം സിപിഎമ്മിന് ലഭിക്കും. ഇത് വരെ നടന്ന എല്ലാ കേസിലും അന്വേഷണം പ്രഹസനം ആയിരുന്നു. അത് ഇനിയും ആവർത്തിക്കുമെന്നും സതീശൻ കുറ്റപ്പെടുത്തി.

എസ്എഫ്ഐഒ വീണയുടെ മൊഴി എടുത്തതിലോ അന്വേഷണത്തിലോ വലിയ പ്രതീക്ഷ വച്ചു പുലർത്തുന്നില്ലെന്ന് മാത്യു കുഴൽനാടനും പ്രതികരിച്ചു. കേന്ദ്ര സർക്കാരിന്റെ നടപടിയും നീക്കങ്ങളും വീണയെ സഹായിക്കാൻ വേണ്ടിയുളളതാണ്. കേന്ദ്രസർക്കാർ സത്യസന്ധമാണെങ്കിൽ ഇഡി അന്വേഷണം ഏർപ്പെടുത്തിയേനെ. ഹൈക്കോടതി എന്ത് നടപടി എടുത്തുവെന്ന് കേന്ദ്ര സർക്കാരിനോട് ചോദിച്ചപ്പോൾ എസ്എഫ്ഐഒ അന്വേഷണവുമായി മുന്നോട്ടു പോകുന്നുവെന്നാണ് പറഞ്ഞത്. ഹൈക്കോടതി വിധി പറഞ്ഞിരുന്നാൽ മുഖ്യമന്ത്രിക്ക് തിരിച്ചടിയായേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, അന്വേഷണത്തില്‍ പുതുതായി ഒന്നുമില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രതികരിച്ചു. കേസ് സെറ്റില്‍ ചെയ്തു എന്ന് പറഞ്ഞതില്‍ വസ്തുതയില്ലെന്ന് വ്യക്തമായില്ലേയെന്നും ആരോപണങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞില്ലേയെന്നും മുഹമ്മദ് റിയാസ് ചോദിച്ചു. വിഷയത്തിൽ പാർട്ടി പറഞ്ഞതിൽ അപ്പുറം ഒന്നും പറയാനില്ല, താൻ ഓടി ഒളിച്ചു എന്ന് പറയാതിരിക്കാൻ വേണ്ടിയാണ് ഇപ്പോൾ മറുപടി നൽകുന്നതെന്നും റിയാസ് കൂട്ടിച്ചേർത്തു.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ക്യാബിൻ വേർപെട്ട് റോഡിലേക്ക് വീണു

ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ക്യാബിൻ വേർപെട്ട് റോഡിലേക്ക് വീണു തിരുവനന്തപുരം: തിരുവനന്തപുരം...

കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ‘റോബോ ജഡ്ജി’ വരുന്നു

കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ‘റോബോ ജഡ്ജി’ വരുന്നു കൊച്ചി: വിചാരണക്കോടതികളിൽ നീണ്ടുകിടക്കുന്ന കേസുകൾ...

ഭക്ഷണസാധനങ്ങൾക്ക് വില കുറയും; താരിഫ് വെട്ടിക്കുറച്ച് ട്രംപ്

ഭക്ഷണസാധനങ്ങൾക്ക് വില കുറയും; താരിഫ് വെട്ടിക്കുറച്ച് ട്രംപ് വാഷിംഗ്ടൺ ∙ കാപ്പി, കൊക്കോ,...

ഇടുക്കി പെരുവന്താനത്ത് ടാപ്പിങ്ങിനിറങ്ങിയ തോട്ടത്തിൽ പുലി; ഓടി രക്ഷപെട്ടു തൊഴിലാളികൾ; ടാപ്പിങ്ങിന് ഇറങ്ങിയ വനിതാ തൊഴിലാളി കുഴഞ്ഞു വീണു

ഇടുക്കി പെരുവന്താനത്ത് ടാപ്പിങ്ങിനിറങ്ങിയ തോട്ടത്തിൽ പുലി പെരുവന്താനം: റബർ തോട്ടത്തിലെ ടാപ്പിങ് ജോലിക്കിടെ...

വാൽപ്പാറയിൽ ഒറ്റയാന്റെ ശല്യം രൂക്ഷം; സ്റ്റാൻമോർ എസ്റ്റേറ്റ് പ്രദേശത്ത് വീടുകൾക്ക് വ്യാപക നാശം

വാൽപ്പാറയിൽ ഒറ്റയാന്റെ ശല്യം രൂക്ഷം; സ്റ്റാൻമോർ എസ്റ്റേറ്റ് പ്രദേശത്ത് വീടുകൾക്ക് വ്യാപക...

മുഖംമൂടി ധരിച്ചെത്തി എട്ട് വയസ് കാരിയെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ

മുഖംമൂടി ധരിച്ചെത്തി എട്ട് വയസ് കാരിയെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി ഉപദ്രവിച്ച യുവാവ്...

Related Articles

Popular Categories

spot_imgspot_img