വിന്‍സിയുടെ പരാതി ഗൂഢാലോചനയെന്ന് ഷൈൻ ടോം: ‘പരാതിക്ക് പിന്നിൽ സെറ്റില്‍ തന്നോടുള്ള എതിര്‍പ്പ്’

നടി വിന്‍സിയുടെ തനിക്കെതിരെയുള്ള പരാതി ഗൂഢാലോചനയെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. സെറ്റില്‍ തന്നോടുള്ള എതിര്‍പ്പാണ് പരാതിക്ക് കാരണമെന്ന് ഷൈന്‍ മൊഴി നല്‍കി.

വിന്‍സിയുമായി മറ്റുപ്രശ്നങ്ങള്‍ ഇല്ലെന്നും ചോദ്യം ചെയ്യലില്‍ ഷൈന്‍ പറഞ്ഞു. ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയതിനാണ് ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നടി വിന്‍ സി അലോഷ്യസ് ഫിലിം ചേംബറിനും സിനിമയുടെ ഐ.സി.സിക്കും പരാതി നല്‍കിയത്.

ഒന്നിച്ച് അഭിനയിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രമായിരുന്ന നടൻ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്നും സംവിധായകന്‍ ഉള്‍പ്പെടെ ക്ഷമ പറഞ്ഞതുകൊണ്ട് മാത്രമാണ് ആ സിനിമാ സെറ്റില്‍ പിന്നീട് തുടര്‍ന്നതെന്നുമാണ് വിന്‍സി പറഞ്ഞത്.

സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിലായിരുന്നു മോശം പെരുമാറ്റം. ദിവസം ഒരു നടൻ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്ന് വിൻസി പറഞ്ഞിരുന്നു.

ആ സിനിമ പൂർത്തിയാക്കാൻ സംവിധായകൻ ഉൾപ്പടെയുള്ള ആളുകൾ ബുദ്ധിമുട്ടുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും വിന്‍സി വെളിപ്പെടുത്തിയിരുന്നു.

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് മൊഴി

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ മൂന്നു മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസ്സിലാണ് അറസ്റ്റ്.

സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഷൈനിനെതിരെ ചുമത്തിയിരിക്കുന്നത്. ഷൈനിന്റെ ഫോണിൽ‌നിന്ന് ലഹരിമരുന്ന് ഇടപാടുകാരുമായുള്ള ബന്ധത്തെപ്പറ്റി സൂചന ലഭിച്ചെന്നും വിവരമുണ്ട്.

ഷൈനിനെതിരെ എൻഡിപിഎസ് (നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) ആക്ടിലെ 27, 29 വകുപ്പുകൾ പ്രകാരം കേസെടുത്തു.

ലഹരി ഉപയോഗത്തിനും ഗൂഢാലോചനയ്ക്കുമാണ് കേസ്. കുറ്റം തെളിഞ്ഞാൽ ഒരു വർഷം വരെ തടവു ശിക്ഷ ലഭിക്കാം. കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് ഷൈൻ ടോം ചാക്കോ മൊഴി നൽകി.

ലഹരിമരുന്ന് എത്തിച്ചുനൽകുന്നത് സിനിമയിലെ അസിസ്റ്റന്റുമാരെന്നും ഷൈൻ പറഞ്ഞു. ലഹരിമരുന്ന് ഇടപാടുകാരൻ സജീറിനെ അറിയാമെന്നു ഷൈൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് വിവരം.

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ എത്തിച്ചത് വന്ദേഭാരതിൽ

ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ എത്തിച്ചത് വന്ദേഭാരതിൽ കൊല്ലം: കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയെ ഹൃദയമാറ്റശസ്ത്രക്രിയക്കായി...

നേപ്പാളിൽ ഇന്ത്യാക്കാരിക്ക് ദാരുണാന്ത്യം

നേപ്പാളിൽ ഇന്ത്യാക്കാരിക്ക് ദാരുണാന്ത്യം ന്യൂഡൽഹി: നേപ്പാളിൽ നടന്ന അക്രമാസക്തമായ പ്രതിഷേധത്തിനിടെ തീപിടിച്ച ഹോട്ടലിൽ...

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അറിയുന്നതിനും കാണുന്നതിനുമായി...

ഡിവൈഎസ്പിയെ സ്ഥലംമാറ്റി

ഡിവൈഎസ്പിയെ സ്ഥലംമാറ്റി പത്തനംതിട്ട: എഡിജിപി എം ആർ അജിത് കുമാറിന്റെ ശബരിമലയിലെ വിവാദ...

കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക് മസ്തിഷ്കജ്വരം; കേരളത്തിൽ കേസ്സുകൾ വർദ്ധിക്കുന്നത് ആശങ്ക

കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക് മസ്തിഷ്കജ്വരം; കേരളത്തിൽ കേസ്സുകൾ വർദ്ധിക്കുന്നത് ആശങ്ക അമീബിക് മസ്തിഷ്കജ്വരം...

സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു

സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സി പി...

Related Articles

Popular Categories

spot_imgspot_img