അപ്പോൾ എങ്ങനാ ഉറപ്പിക്കുകയല്ലെ; പീയൂഷ് ഗോയലിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് വിശ്വ പൗരൻ; ഈ പോക്ക് ബി.ജെ.പിയിലേക്ക് തന്നെ

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞെന്ന അഭ്യൂഹങ്ങൾക്കിടെ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ പീയൂഷ് ഗോയലിനൊപ്പമുള്ള ഫോട്ടോ സമൂഹമാദ്ധ്യമമായ എക്‌സിൽ പങ്കുവച്ച് ശശി തരൂർ.

ഇന്ത്യ-യു.കെ വ്യാപാര ചർച്ചയ്‌ക്കെത്തിയ ബ്രിട്ടീഷ് സ്റ്റേറ്റ് ട്രേഡ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സും ഈ ഫോട്ടോയിലുണ്ട്.

ജോനാഥൻ റെയ്നോൾഡ്സ്, പീയൂഷ് ഗോയൽ എന്നിവരോട് സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷം എന്ന അടിക്കുറിപ്പോടെയാണ് തരൂർ ഫോട്ടോ പങ്കുവച്ചത്.

വളരെക്കാലമായി സ്തംഭിച്ചുകിടന്ന ഇന്ത്യ-യു.കെ സ്വതന്ത്ര വാണിജ്യ കരാറിനുള്ള ചർച്ചകൾ പുനരുജ്ജീവിപ്പിച്ചത് സ്വാഗതാർഹമാണെന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയെ തരൂർ പ്രശംസിച്ചത് കോൺഗ്രസിൽ വിവാദമായതിന് പിന്നാലെയാണ് ഇത്. തന്റെ സ്വതന്ത്ര നിലപാടുകൾ വിശദീകരിച്ച് തരൂർ ദേശീയ മാദ്ധ്യമങ്ങളിൽ ലേഖനമെഴുതിയതും വിവാദമായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

Related Articles

Popular Categories

spot_imgspot_img