web analytics

പ്രസിഡന്റിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടു, കാലത്തിന്റെ കാവ്യനീതിയെന്ന് അച്ഛന് തോന്നുന്നുണ്ടാകാം; ഷമ്മി തിലകൻ

കൊല്ലം: അമ്മ ഭരണസമിതിയുടെ കൂട്ടരാജി എടുത്തു ചാട്ടം ആണെന്ന് നടൻ ഷമ്മി തിലകൻ. എല്ലാവരും രാജിവയ്ക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും ആരോപണ വിധേയ‌ർ മാത്രം പുറത്തുപോയാൽ മതിയായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ സംഭവങ്ങൾ കാലത്തിന്റെ കാവ്യനീതിയെന്ന് അച്ഛന് മനസിൽ തോന്നുന്നുണ്ടാകാം എന്നും ഷമ്മി തിലകൻ പറഞ്ഞു.(shammi thilakan against amma executive members resignation)

‘സംഘടനയുടെ ഇന്നത്തെ അവസ്ഥയിൽ വിഷമം ഉണ്ട്. കൂട്ടരാജി മൂലം അംഗങ്ങൾക്കിടയിൽ അനിശ്ചിതത്വമുണ്ടായി. അമ്മ പ്രസിഡന്റിന്റെ മൗനത്തിന്റെ ഇരയാണ് താനും. അമ്മ പ്രസിഡന്റിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടതായിരിക്കാം. ഈ സംഭവങ്ങൾ കാലത്തിന്റെ കാവ്യനീതിയെന്ന് അച്ഛന് മനസിൽ തോന്നുന്നുണ്ടാകാം. തന്നോട് ചെയ്തതിനോടൊന്നും പ്രതികാര മനോഭാവത്തോടെ കാണുന്നില്ല.

ഇനി നടപടി സ്വീകരിക്കേണ്ടത് സർക്കാരാണ്. ഇതൊരു ഉത്തരം മുട്ടലാണ്. അമ്മയുടെ നേതൃനിരയിലേക്ക് വനിതകൾ വരണം. ആര് തെറ്റ് ചെയ്താലും തിരുത്താനുള്ള മനസ് കാണിക്കണം. പ്രതികരിക്കുന്നവരെ അടിച്ചമർത്താനല്ല നോക്കേണ്ടത്. ജാതിയിൽ കൂടിയ ആളെന്ന ചിന്ത മനസിൽ വച്ച് പ്രവർത്തിച്ചാൽ ഇതൊക്കെ സംഭവിക്കും. കൂട്ടരാജി ഒളിച്ചോട്ടമാണെന്ന് പറയാൻ പറ്റില്ല. ഉത്തരം മുട്ടിയുള്ള രാജിയായാണ് തോന്നുന്നത്. അഞ്ഞൂറിലേറെ പേർ അംഗങ്ങളായ സംഘടനയിൽ വോട്ട് ചെയ്തവരോട് കാണിച്ച ചതിയാണ് രാജി’,- എന്നും ഷമ്മി തിലകൻ കൂട്ടിച്ചേർത്തു.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

ധനലാഭം, സന്തോഷം, കുടുംബസംഗമം; ഇന്നത്തെ നക്ഷത്രഫലം

ധനലാഭം, സന്തോഷം, കുടുംബസംഗമം; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം: ദിവസത്തിന്റെ ആദ്യപകുതിയും അവസാനപകുതിയും തമ്മിൽ...

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ചൂട് കനക്കുന്നു, പാലക്കാട് 38.5°C

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ചൂട് കനക്കുന്നു, പാലക്കാട് 38.5°C തിരുവനന്തപുരം: സംസ്ഥാനത്ത്...

കൈയിൽ വോട്ട് പെട്ടികൾ, മുന്നിൽ കൊലകൊമ്പൻ! ഗവി പാതയിൽ ഉദ്യോഗസ്ഥർ നേരിട്ട ആ ഉദ്വേഗ നിമിഷങ്ങൾ

കൈയിൽ വോട്ട് പെട്ടികൾ, മുന്നിൽ കൊലകൊമ്പൻ! ഗവി പാതയിൽ ഉദ്യോഗസ്ഥർ നേരിട്ട...

കാശ് കൊടുത്താൽ ലിച്ചിയെ കാണാം! സബ്സ്ക്രിപ്ഷനുമായി അന്ന രാജൻ

കാശ് കൊടുത്താൽ ലിച്ചിയെ കാണാം! സബ്സ്ക്രിപ്ഷനുമായി അന്ന രാജൻ സോഷ്യൽ മീഡിയയിൽ താരങ്ങളുടെ...

Related Articles

Popular Categories

spot_imgspot_img