web analytics

ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് അജിത്തിനെയും സുജിത്തിനെയും പേടി; വിമർശനവുമായി ഷാഫി പറമ്പില്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പില്‍ എംപി. ഓരേ മണിക്കൂറുകളിലും വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമ്പോഴും എഡിജിപി എംആര്‍ അജിത്ത് കുമാറിനെയും സുജിത്ത് ദാസിനെയും പോലുള്ള ക്രിമിനില്‍ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് അജിത്തിനെയും സുജിത്തിനെയും പേടിയാണെന്നും അതിനുകാരണം സ്വര്‍ണവും സംഘപരിവാറുമാണെന്നത് ഓരോ വെളിപ്പെടുത്തലും വ്യക്തമാക്കുന്നുവെന്നും ഷാഫി പറമ്പില്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.(Shafi parambil mp criticize cm pinarayi vijayan)

തൃശൂരിലെ പൂരം കലക്കാന്‍ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതുള്‍പ്പടെയുള്ള ആളായ അജിത് കുമാറിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തലുണ്ടായിട്ട് പോലും മുഖ്യമന്ത്രി എന്തിനാണ് സംരക്ഷിക്കുന്നത്. മറയ്ക്കാന്‍ ഒരുപാട് ഉള്ളതുകൊണ്ടും അരമന രഹസ്യങ്ങള്‍ അറിയാവുന്ന ആളുകള്‍ ആയതുകൊണ്ടുമാണ് ഇത്ര ഗുരുതരമായ ആരോപണങ്ങള്‍ വന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ അവരെ സംരക്ഷിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.

ഒരു ഭരണകക്ഷി എംഎല്‍എയുമായിട്ടുള്ള ഫോണ്‍ സംഭാഷണത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെയും എഡിജിപിയെയും അവരെയും അവരുടെ കുടുംബത്തെയും പറ്റി മോശമായി സംസാരിച്ചയാളെ ഹെഡ് ക്വാട്ടേഴ്‌സില്‍ കൊണ്ടുപോയി ഇരുത്തി സംരക്ഷിക്കാനാണ് മുഖ്യന്റെ ശ്രമം. ഇവരെ മുഖ്യമന്ത്രിക്ക് പേടിയാണ് എന്നും ഷാഫി പറമ്പില്‍ എംപി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

വമ്പൻ വാച്ച് കമ്പനി ഇന്ത്യയിലേക്ക്; ലക്ഷങ്ങൾ വില; വാങ്ങാൻ കടമ്പകൾ ഏറെ

വമ്പൻ വാച്ച് കമ്പനി ഇന്ത്യയിലേക്ക്; ലക്ഷങ്ങൾ വില; വാങ്ങാൻ കടമ്പകൾ ഏറെ കൊച്ചി:...

റോഡിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ ചവിട്ടി വീഴ്ത്തി; കുട്ടിയുടെ മുഖത്തും കൈകാലുകള്‍ക്കും പരുക്ക്

റോഡിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ ചവിട്ടി വീഴ്ത്തി; കുട്ടിയുടെ മുഖത്തും കൈകാലുകള്‍ക്കും...

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബെറിഞ്ഞ് കത്തിയാക്രമണം; മൂന്ന് മരണം, അക്രമി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബെറിഞ്ഞ് കത്തിയാക്രമണം; മൂന്ന് മരണം, അക്രമി കെട്ടിടത്തിൽ...

71-ാം വയസിൽ ഉയർത്തിയത് 252.5 കിലോ; വേലായുധന് മുന്നിൽ സുല്ലിട്ട് പ്രായം

71-ാം വയസിൽ ഉയർത്തിയത് 252.5 കിലോ; വേലായുധന് മുന്നിൽ സുല്ലിട്ട് പ്രായം കോഴിക്കോട്:...

ഫെയ്സ്ബുക്ക് കുറിപ്പിന് പിന്നാലെ ദുരൂഹ മരണം; അജിത്‌കുമാർ കേസിൽ പ്രത്യേക അന്വേഷണം

പോത്തൻകോട് :തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുടുംബ–രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ...

മകൾക്കും ഭാര്യയ്ക്കും മുന്നിലിട്ട് യാത്രക്കാരനെ തല്ലിച്ചതച്ച് പൈലറ്റ്; നടപടിയെടുത്ത് എയർ ഇന്ത്യ

മകൾക്കും ഭാര്യയ്ക്കും മുന്നിലിട്ട് യാത്രക്കാരനെ തല്ലിച്ചതച്ച് പൈലറ്റ്; നടപടിയെടുത്ത് എയർ ഇന്ത്യ ഡൽഹി...

Related Articles

Popular Categories

spot_imgspot_img