കണ്ണൂർ: തോട്ടട ഐടിഐയിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷത്തിൽ പ്രവർത്തകർക്ക് പരിക്ക്. ഇരു വിഭാഗത്തിലുമുള്ള പത്തോളം പ്രവർത്തകർക്കാണ് പരിക്കേറ്റത്. സംഘർഷം നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി. (SFI-KSU conflict in Thotada ITI)
ക്യാംപസിനുള്ളിൽ കെഎസ്‌യു പ്രവർത്തകർ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നില നിന്നിരുന്നു. കഴിഞ്ഞ ദിവസം കെഎസ്‌യു സ്ഥാപിച്ച കൊടിമരം എസ്എഫ്ഐ പ്രവർത്തകർ പിഴുതെറിഞ്ഞതായി പരാതിയുണ്ടായിരുന്നു. .
സംഭവത്തെ തുടർന്ന് അനിശ്ചിത കാലത്തേക്ക് ഐടിഐ ക്യാംപസ് അടച്ചിട്ടതായി കോളജ് അധികൃതർ അറിയിച്ചു. പരിക്കേറ്റ എസ് എഫ്ഐയുടെ 5 പ്രവർത്തകർ കണ്ണൂർ ജില്ലാ ആശുപത്രിയിലും കണ്ണൂർ എകെജി ആശുപത്രിയിലും ചികിത്സയിലാണ്. മറ്റ് നാല് കെഎസ്‌യു പ്രവർത്തകർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ പ്രവേശിപ്പിച്ചു.
മൊബൈൽ ഉപയോഗിക്കാതെ പൊള്ളാച്ചി, ബാംഗ്ലൂർ, മുംബൈ, ഒഡീഷ വഴി കിഴക്കമ്പലത്തെത്തി… തടിയിട്ട പറമ്പ് പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട ചെറിയാൻ ജോസഫ് പിടിയിൽ