web analytics

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും എസ്എഫ്ഐ ആക്രമണം; ഒന്നാംവർഷ വിദ്യാർത്ഥിക്ക് മർദനമേറ്റു

വിദ്യാർത്ഥി കണ്ടോൺമെന്റ് പൊലീസിൽ പരാതി നൽകി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ വിദ്യാർത്ഥിയെ മർദിച്ചതായി പരാതി. ഒന്നാംവർഷ വിദ്യാർഥിയായ അബ്ദുല്ലയ്ക്കാണ് മർദനമേറ്റത്. നേരത്തെ ഭിന്നശേഷിയുളള വിദ്യാർത്ഥിയെ മർദ്ദിച്ച കേസിലെ പ്രതി മിഥുന്റെ നേതൃത്വത്തിലുള്ള സംഘം മർദിച്ചെന്നാണ് ആരോപണം.(SFI assaults student again in Thiruvananthapuram University College)

സംഭവത്തിൽ വിദ്യാർത്ഥി കണ്ടോൺമെന്റ് പൊലീസിൽ പരാതി നൽകി. അതേസമയം അബ്ദുള്ള അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ച് കോളേജ് യൂണിയൻ ചെയർപേഴ്സണും പരാതി നൽകിയിട്ടുണ്ട്. ഭിന്നശേഷി വിദ്യാർത്ഥിയെ മർദ്ദിച്ചതിനെ തു‌ടർന്ന് യൂണിവേഴ്‌സിറ്റി കോളേജ് എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടിരുന്നു. കേസിലെ പ്രതികളായ അമല്‍, മിഥുന്‍, അലന്‍ വിധു എന്നിവരുടെ അറസ്റ്റ് തടഞ്ഞതിന് പിന്നാലെയായിരുന്നു നടപടി.

രണ്ടാം വര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥി മുഹമ്മദ് അനസിനായിരുന്നു കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്നും ക്രൂര മര്‍ദ്ദനമേറ്റത്. പാര്‍ട്ടി പരിപാടിയുടെ ഭാഗമായി തന്നോട് കൊടിയും തോരണങ്ങളും മറ്റും കെട്ടാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ തനിക്ക് കാലിന് സ്വാധീന കുറവുണ്ടെന്ന് പറഞ്ഞപ്പോള്‍ സംഘം മർദ്ദിച്ചുവെന്നായിരുന്നു അനസിന്റെ പരാതി.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം പത്തനംതിട്ട:...

കൈയിൽ വോട്ട് പെട്ടികൾ, മുന്നിൽ കൊലകൊമ്പൻ! ഗവി പാതയിൽ ഉദ്യോഗസ്ഥർ നേരിട്ട ആ ഉദ്വേഗ നിമിഷങ്ങൾ

കൈയിൽ വോട്ട് പെട്ടികൾ, മുന്നിൽ കൊലകൊമ്പൻ! ഗവി പാതയിൽ ഉദ്യോഗസ്ഥർ നേരിട്ട...

ധനലാഭം, സന്തോഷം, കുടുംബസംഗമം; ഇന്നത്തെ നക്ഷത്രഫലം

ധനലാഭം, സന്തോഷം, കുടുംബസംഗമം; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം: ദിവസത്തിന്റെ ആദ്യപകുതിയും അവസാനപകുതിയും തമ്മിൽ...

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ചൂട് കനക്കുന്നു, പാലക്കാട് 38.5°C

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ചൂട് കനക്കുന്നു, പാലക്കാട് 38.5°C തിരുവനന്തപുരം: സംസ്ഥാനത്ത്...

Related Articles

Popular Categories

spot_imgspot_img