web analytics

കടിഞ്ഞാണില്ലാതെ ലൈംഗികരോഗങ്ങൾ; പ്രതിവർഷം മരിക്കുന്നത് 25 ലക്ഷം പേർ;ആഗോളജനസംഖ്യയ്ക്ക് തന്നെ ഭീഷണി 

ജനീവ: ലൈംഗികരോഗങ്ങൾ മൂലം മരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. പ്രതിവർഷം 25 ലക്ഷം പേരാണ് ലൈംഗീകരോഗങ്ങൾ മൂലം മരണത്തിന് കീഴടങ്ങുന്നത്. ആഗോളജനസംഖ്യയ്ക്ക് തന്നെ ഭീഷണി ആയേക്കാവുന്ന വിധത്തിലാണ് ലൈംഗിക രോഗങ്ങൾ പടരുന്നുവെന്ന് ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ ഡബ്ളിയുഎച്ച്ഒ ചൂണ്ടിക്കാട്ടുന്നു.

പല പ്രദേശങ്ങളിലും സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഇൻഫെക്ഷൻസ് (എസ്ടിഐ) അഥവാ ശാരീരിക ബന്ധത്തിലൂടെ പടരുന്ന ലൈംഗികരോഗങ്ങൾ വർധിച്ചുവരുന്നതായാണ് പുതിയ കണക്കുകൾ. സിഫിലിസ് അണുബാധകളുടെ വാർഷിക എണ്ണം 2030-ഓടെ പത്തിരട്ടിയായി കുറയ്ക്കുക എന്നത് പ്രധാന ലക്ഷ്യമായി 2022ൽ ലോകാരോഗ്യസംഘടന ഉയർത്തിക്കാട്ടിയിരുന്നു.

71 ലക്ഷത്തിൽ നിന്ന് ഏഴ് ലക്ഷമായി കുറയ്ക്കുക എന്നതായിരുന്നു ലക്ഷ്യം.  2022ൽ 15-49 വയസ് പ്രായപരിധിയിൽ പ്പെട്ടവരിൽ രോഗബാധ വീണ്ടും പത്ത് ലക്ഷമായി ഉയർന്നതായാണ് കണക്കുകൾ കാണിക്കുന്നത്. അമേരിക്കയിലും ആഫ്രിക്കയിലുമാണ് ഏറ്റവും കൂടുതൽ വർധന ഉണ്ടായത്.
സിഫിലിസ് മൂലമുള്ള രോഗങ്ങൾ വർദ്ധിക്കുന്നത് ആശങ്ക ഉളവാക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡോസ് അദാനം ചൂണ്ടിക്കാട്ടി. മറ്റ് രോഗനിർണയങ്ങളിലും പ്രതിരോധങ്ങളിലും ബഹുദൂരം മുന്നേറാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിഫിലിസ് ഉൾപ്പടെ നാല് ലൈംഗികരോഗങ്ങൾ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതാണ്. സിഫിലിസ്, ഗൊണോറിയ, ക്ലമീഡിയ, ട്രൈക്കോ മോണിയാസിസ് എന്നീ നാല് രോഗങ്ങൾ പ്രതിദിനം 10 ലക്ഷത്തിലധികം പേർക്ക് ബാധിക്കുന്നുണ്ട് എന്നാണ് കണക്കുകൾ വെളിവാക്കുന്നത്. 2022ൽ സിഫിലിസ് ബാധിച്ച് 2,30,000 പേർ മരിച്ചിരുന്നു.

കോവിഡ് കാലത്ത് ലൈംഗികരോഗങ്ങളിൽ വർദ്ധന ഉണ്ടായിരുന്നു. 2022 ൽ 11 ലക്ഷം ഗർഭിണികളായ സ്ത്രീകൾക്ക് സിഫിലസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. ലൈംഗിക രോഗങ്ങൾ മൂലം കാൻസർ, ഗർഭായരോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നുണ്ട്.

രോഗകാരണമായേക്കാവുന്ന മുപ്പത് തരത്തിലുള്ള ബാക്ടീരിയ, വൈറസുകളാണ് ലൈംഗിക ബന്ധത്തിലൂടെ പടരുന്നത്. ഗർഭകാലത്തുണ്ടാകുന്ന ലൈംഗികരോഗങ്ങൾ ഗർഭസ്ഥ ശിശുവിനേയും ബാധിക്കാനിടയുണ്ട്. സുരക്ഷിതമായ ലൈംഗിക ബന്ധത്തിലൂടെ മാത്രമേ ലൈംഗിക രോഗവ്യാപനം തടയാനാകൂ എന്നാണ് ലോകാരാഗ്യ സംഘടനയുടെ നിലപാട്.

spot_imgspot_img
spot_imgspot_img

Latest news

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

Other news

Related Articles

Popular Categories

spot_imgspot_img