കൊച്ചി: നടിയുടെ പരാതിയിലെടുത്ത ലൈംഗികാതിക്രമക്കേസില്‍ നടന്‍ ഇടവേള ബാബുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. നടനെതിരെ എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലായിരുന്നു കേസ് എടുത്തിരുന്നത്.(Sexual assault case; chargesheet submitted against actor Edavela babu)
40 സാക്ഷികളുടെ മൊഴികളാണ് കുറ്റപത്രത്തിൽ ഉള്ളത്. താരസംഘടനയായ അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് കലൂരിലെ ഫ്‌ളാറ്റില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി.
അതേസമയം ലൈംഗികാതിക്രമക്കേസിൽ നടനും എംഎല്‍എയുമായ മുകേഷിനെതിരെ നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തൃശ്ശൂര്‍ വടക്കാഞ്ചേരി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
2011ല്‍ സിനിമാ ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലില്‍ വച്ച് മുകേഷ് ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു പരാതി.