കോഴിക്കോട്: ലൈംഗികാധിക്ഷേപം നടത്തിയെന്ന ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിൽ നടന്മാരായ സുധീഷിനും ഇടവേള ബാബുവിനുമെതിരെ കേസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. 364 (A) വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.(sexual abuse; The case against Sudheesh and edavela Babu)
നടന്മാരായ സുധീഷും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് യുവതിയുടെ പരാതി. ജൂനിയർ ആർട്ടിസ്റ്റായ യുവതിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കും. നേരത്തെ സംവിധായകന്മാരായ രഞ്ജിത്ത്, വി എ ശ്രീകുമാർ എന്നിവർക്കെതിരെയും ലൈംഗിക ആരോപണ പരാതിയിൽ കേസെടുത്തിരുന്നു.
താര സംഘടനയായ അമ്മയില്‍ അംഗത്വം എടുക്കുന്നതിനുള്ള ഫീസിനു പകരം അഡജസ്റ്റ് ചെയ്യണം എന്നാണ് ഇടവേള ബാബു യുവതിയോട് ആവശ്യപ്പെട്ടത്. അഡ്ജസ്റ്റ് ചെയ്താൽ രണ്ട് ലക്ഷം നൽകാതെ അമ്മയിൽ അംഗത്വം ലഭിക്കുമെന്നും കൂടാതെ സിനിമയിൽ കൂടുതൽ അവസരം കിട്ടുമെന്നും ഇടവേളബാബു പറഞ്ഞു എന്നാണ് ആരോപിച്ചത്. കൂടാതെ സുധീഷും ലൈംഗിക ചുവയോടെ സംസാരിച്ചു എന്നും യുവതി ആരോപിക്കുന്നു.