web analytics

കട്ടപ്പനയിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്;  എറണാകുളം സ്വദേശിക്ക് കടുത്ത ശിക്ഷ

കട്ടപ്പന:   പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 30 വർഷം കഠിന തടവും 1.30 ലക്ഷം പിഴയും വിധിച്ച് കട്ടപ്പന പോക്സോ കോടതി. 

പ്രതിയായ എറണാകുളം  പെരുമ്പടപ്പ്, കോണം വഴിയിൽ കിഴക്കേ കട്ടത്തറ കൃഷ്ണൻ റോഡ് ഭാഗത്ത്, നെറ്റോ വീട്ടിൽ ഫെനിക്സ് (40) നെെയാണ് ശിക്ഷിച്ചത്.

പോക്സോ വകുപ്പ് പ്രകാരം 20 വർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും,  ഐപിസി വകുപ്പ് പ്രകാരം 10 വർഷത്തെ കഠിന തടവിനും 30000/- രൂപ പിഴയ്ക്കുമാണ് ശിക്ഷിച്ചത്. 

പിഴ ഒടുക്കിയില്ലെങ്കിൽ രണ്ടര വർഷത്തെ കഠിന തടവും കൂടി അനുഭവിക്കണം. 2014 ൽ കട്ടപ്പന പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. 

വിചാരണ വേളയിൽ ഇയാൾ ഒളിവിൽ പോകുകയും, പിന്നീട് മറ്റൊരു കേസിൽ അറസ്റ്റിൽ ആകുകയും തുടർന്ന് വീണ്ടും വിചാരണ ആരംഭിക്കുകയും ചെയ്യുകയായിരുന്നു. 

കട്ടപ്പന പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന റെജി. എം. കുന്നിപ്പറമ്പൻ ആയിരുന്നു കേസ് അന്വേഷിച്ചത്.

Severe punishment for Ernakulam native.

spot_imgspot_img
spot_imgspot_img

Latest news

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

Other news

രാഹുൽ ഗാന്ധിയുടെ ആശയം എൽഡിഎഫ് പ്രകടനപത്രികയിലേക്കും?

രാഹുൽ ഗാന്ധിയുടെ ആശയം എൽഡിഎഫ് പ്രകടനപത്രികയിലേക്കും? തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര...

ക്രൈസ്തവർക്കു അതിന്യൂനപക്ഷ പദവി? കേന്ദ്രത്തിൽ ചർച്ച ശക്തം; തീരുമാനം ഉടൻ

ക്രൈസ്തവർക്കു അതിന്യൂനപക്ഷ പദവി? കേന്ദ്രത്തിൽ ചർച്ച ശക്തം; തീരുമാനം ഉടൻ ന്യൂഡൽഹി: ക്രൈസ്തവ...

എക്സൈസ് കമ്മിഷണർ നിയമനം: സർക്കാരും ഐ.എ.എസ് ഉദ്യോഗസ്ഥരും തമ്മിൽ നിയമപോരാട്ടം കടുക്കുന്നു

എക്സൈസ് കമ്മിഷണർ നിയമനം: സർക്കാരും ഐ.എ.എസ് ഉദ്യോഗസ്ഥരും തമ്മിൽ നിയമപോരാട്ടം കടുക്കുന്നു തിരുവനന്തപുരം:...

ഗ്യാസ് ക്ഷാമം; സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നു

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നു തിരുവനന്തപുരം: കടുത്ത വേനൽചൂടിനെ തുടർന്ന് സംസ്ഥാനത്ത്...

ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം

ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം തിരുവനന്തപുരം: ഇന്നത്തെ ദിവസം ചില...

Related Articles

Popular Categories

spot_imgspot_img