വാണിയംകുളം പനയൂർ ഇളങ്കുളം പ്രദേശത്ത് ശക്തമായ മലവെള്ളപ്പാച്ചിൽ; ഉരുൾ പൊട്ടിയതെന്നു സംശയം
പാലക്കാട്: വാണിയംകുളം പനയൂർ ഇളങ്കുളം പ്രദേശത്ത് ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായതായി റിപ്പോർട്ടുകൾ. പെട്ടെന്നുണ്ടായ ഭയാനകമായ ശബ്ദം കേട്ട് നാട്ടുകാർ ഭയബോധത്തിൽ വീടുകളിൽ നിന്ന് പുറത്തിറങ്ങി ഓടുകയായിരുന്നു.
പ്രദേശത്ത് ആകെ ഏഴ് വീടുകളുണ്ട്, ഇവയുടെ മുറ്റങ്ങൾ മുഴുവനായും മണ്ണും കല്ലുകളും നിറഞ്ഞിരിക്കുകയാണ്.
റവന്യു ഉദ്യോഗസ്ഥർ വിവരം ലഭിച്ച ഉടനെ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
ഇപ്പോൾ വരെ മറ്റ് വലിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പ്രദേശവാസികൾ ഏറെ ആശങ്കയിലാണ്.
മലവെള്ളപ്പാച്ചിലിന് മുമ്പ് ഉയർന്ന ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. വീടുകളുള്ളതിന്റെ മുകളിൽ ഒരു എസ്റ്റേറ്റുണ്ട്ഉ. അവിടെ രുൾപൊട്ടലുണ്ടായതാകാമെന്നാണ് സംശയം.
മൂന്ന് വീടുകളുടെ മതിലുകൾ ഭാഗികമായി തകർന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. ഉരുൾപൊട്ടലാണ് സംഭവിച്ചതോ എന്ന സംശയത്തിലാണ് ആളുകൾ.
കേരളത്തിലേക്ക് വൻതോതിൽ സിന്തറ്റിക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി; നഴ്സിങ് വിദ്യാർഥിനി പിടിയിൽ
തിരുവനന്തപുരം: കേരളത്തിലേക്ക് വൻതോതിൽ സിന്തറ്റിക് ലഹരി കടത്തുന്ന സംഘത്തിലെ മുഖ്യ ഇടനിലക്കാരി പിടിയിൽ.
നഴ്സിങ് വിദ്യാർഥിനിയും കോട്ടയം പാലാ സ്വദേശിനിയുമായ അനുഷയെ (22) ആണ് തിരുവനന്തപുരം ഫോർട്ട് എസ്എച്ച്ഒ ശിവകുമാറും സംഘവും ബെംഗളൂരുവിൽനിന്ന് പിടികൂടിയത്.
32 ഗ്രാം എംഡിഎംഎയുമായി പിടിയിലായ മുട്ടത്തറ സ്വദേശി ഗോപകുമാറിന്റെ ബാങ്ക് ഇടപാടുകളിൽ നിന്നാണ് അനുഷയിലേക്ക് അന്വേഷണം നീണ്ടത്.
യുവതി രണ്ടുവർഷമായി ബെംഗളൂരുവിൽ മലയാളി വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് രൂപയുടെ ലഹരി ഇടപാട് നടത്തിയെന്ന് പൊലീസ് വ്യക്തമാക്കി.
ലഹരി വാങ്ങാനായി സാമൂഹിക മാധ്യമങ്ങൾ വഴി അനുഷയെ സമീപിക്കുന്നവരെ പിന്നീട് കച്ചവടത്തിന്റെ കണ്ണികളാക്കുന്നതായിരുന്നു രീതി.
അന്വേഷണസംഘം ബെംഗളൂരുവിലെത്തി. പേയിങ് ഗസ്റ്റുകൾ താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് അനുഷ കുടുങ്ങുന്നത്.
മലയാളി വിദ്യാർഥികൾ താമസിക്കുന്ന പേയിങ് ഗസ്റ്റ് വീടുകൾ, ഹോസ്റ്റലുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അനുഷ ഇടപാടുകൾ നടത്തിയിരുന്നത്.
സാമൂഹികമാധ്യമങ്ങൾ വഴി പരിചയപ്പെടുന്ന യുവാക്കളെയും യുവതികളെയുമാണ് ഇവർ ചതിക്കുഴിയിൽ പെടുത്തുന്നത്.
കോട്ടയം പാലായിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം: രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
പലാ മുണ്ടാങ്കലിൽ ബൈക്കും കാറും ഇടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു.
പാലായിൽ നിന്നും തൊടുപുഴ ഭാഗത്തേക്ക് പോയ കാർ മഴയിൽ നിയന്ത്രണം വിട്ട് എതിരെ വന്ന രണ്ടു ബൈക്കുകളിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ സന്തോഷ് (38) നെല്ലൻകുഴിയിൽ, മേലുകാവുമറ്റം, പ്രവിത്താനം അല്ലപ്പാറ പാലക്കുഴിക്കുന്നൽ ജോമോൾ സുനിൽ (35 )എന്നിവരാണ് മരണമടഞ്ഞത്.
ജോമോളുടെ മകൾ പാലാ സെന്റ് മേരീസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി അന്നമോൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
പരിശോധനക്കിടെ രൂപംമാറ്റിയ ബൈക്കിൽ ട്രിപ്പിളടിച്ച് ഫ്രീക്കൻമാർ: ചെന്നു പെട്ടതോ എം.വി.ഡി.യുടെ മുന്നിൽ…! ട്വിസ്റ്റ് ഇനിയാണ്…
പരിശോധനക്കിടെ രൂപംമാറ്റിയ ബൈക്കിൽ ട്രിപ്പിളടിച്ച് ഫ്രീക്കൻമാർ. ഇടുക്കിയിൽ ഓഫ്‌റോഡ് ജീപ്പുകളുടെ ഫിറ്റ്‌നെസ് പരിശോധനക്കിടെ ട്രിപ്പിളടിച്ച് രൂപമാറ്റം വരുത്തിയ ബൈക്കിലെത്തിയ യുവാക്കൾ എംവിഡിയുടെ മുന്നിൽ പെട്ടു.
വാഹനം കസ്റ്റഡിയിലെടുത്ത എംവിഡി യുവാക്കളെ ചോദ്യം ചെയ്തപ്പോൾ വാഹനം മറ്റൊരാളുടെ പേരിൽ. ആർസി ഓണറെ വിളിച്ചു വരുത്തിയതോടെ കഥമാറി.
താൻ മാസങ്ങൾക്ക് മുൻപ് ബൈക്ക് യുവാക്കൾക്ക് വിറ്റതാണെന്നും രജിസ്ട്രഷനിൽ പേര് മാറ്റാൻ വാഹന ഉടമകൾ തയാറായില്ലെന്നും ആർസി ഓണർ അറിയിച്ചു. ഇതോടെ ബൈക്ക് ഉടുമ്പൻചോല ആർടിഒ ഓഫീസ് വളപ്പിലേക്ക് മാറ്റി.
Summary:
Palakkad: Reports indicate a severe flash flood in the Elankulam area of Panayur, Vaniyamkulam, Palakkad. A sudden and terrifying noise prompted residents to flee their homes in fear.