തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയും മോശം കാലാവസ്ഥയും മൂലം ട്രെയിനുകള്‍ വൈകിയോടുന്നു. തിരുവനന്തപുരം ഭാഗത്തേക്ക് സർവീസ് നടത്തുന്ന പത്തിലധികം ട്രെയിനുകളാണ് വൈകിയോടുന്നത്.
വൈകിയോടുന്ന ട്രെയിനുകൾ, സമയം
ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്- 1.45 മണിക്കൂര്‍ വൈകിയോടുന്നു
അന്ത്യോദയ എക്‌സ്പ്രസ്- 50മിനുറ്റ്
മലബാര്‍ എക്‌സ്പ്രസ്- 1.45 മണിക്കൂര്‍
തിരുപ്പതി- കൊല്ലം ട്രെയിന്‍ 20 മിനുറ്റ്
മൈസൂര്‍ -കൊച്ചുവേളി ട്രെയിന്‍ 50 മിനുറ്റ്
ഹംസഫര്‍ എക്‌സ്പ്രസ് 1.30 മണിക്കൂര്‍
ജയന്തി, എല്‍ടിടി കൊച്ചുവേളി ട്രെയിനുകള്‍ 6 മണിക്കൂര്‍
ഐലന്റ് എക്‌സ്പ്രസ് ഒരുമണിക്കൂര്‍
ഇന്റര്‍സിറ്റി 25 മിനുറ്റ്
മുംബൈ സിഎസ്ടി എക്‌സ്പ്രസ് 15 മിനിറ്റ്
വഞ്ചിനാട് എക്‌സ്പ്രകസ് 5 മിനിറ്റ്
അതേസമയം സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറിയേക്കും.
Read Also: ഊണിന് അവിയലും സാമ്പാറുമൊക്കെ ആർഭാടം; സ്പെഷലായി മീനും ഇറച്ചിയും വേണ്ട; സാദാ മലയാളിയുടെ ഒരു അവസ്ഥയെ