ഫുട്ബോൾ കളിക്കുന്നതിനിടെ ഗോൾപോസ്റ്റ് മറിഞ്ഞു വീണ് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. തിരുവല്ല സ്വദേശി രാജേഷ് പണിക്കരുടെയും ശ്രീലക്ഷ്മിയുടെയും മകൻ ആദ്വിക് ആണ് മരിച്ചത്. Seven-year-old dies after falling off goalpost while playing football
ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദ്വിക് കളിക്കുന്നതിനിടെ ഗോള്‍ പോസ്റ്റ് മറിഞ്ഞു വീഴുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. വ്യോമസേന ജീവനക്കാരനാണ് രാജേഷ്. ചെന്നൈ ആവഡിയിലെ വ്യോമസേന സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലാണ് ഇവർ താമസിച്ചിരുന്നത്.
ആദ്വികിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നാളെ രാവിലെ 11ന് തിരുവല്ലയിൽ.