ആലപ്പുഴ: വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴുവയസ്സുള്ള കുട്ടിയെ കാണാതായി. വീട്ടുകാർ പോലീസിനെ അറിയിച്ചതിനെ തുടർന്ന് വ്യാപകമായി അന്വേഷണം നടത്തി. ഒടുവിൽ അയൽവീട്ടിലെ കാറിന്റെ ഡിക്കിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. (Seven year old child missing case in alappuzha)
ആലപ്പുഴ പി. ആൻഡ് ടി. ക്വാർട്ടേഴ്സിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെയാണ് വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത്. ക്വാർട്ടേഴ്സിനകത്തും പരിസരത്തും വീട്ടുകാരും നാട്ടുകാരും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ സൗത്ത് പോലീസ് ക്വാട്ടേഴ്സിലെത്തി. കുട്ടിയെ കാണാതായ വാർത്ത വയർലസ് വഴി മറ്റു സ്റ്റേഷനുകളിലുമെത്തി. എല്ലാ സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തി.
തട്ടിക്കൊണ്ടുപോകൽ സംശയങ്ങൾ ഉൾപ്പെടെ തിരച്ചിലിനിടെ കടന്നു വന്നതിനാൽ വീട്ടുകാരും പരിഭ്രാന്തിയിലായി. ഒരുമണിക്കൂർ പരിശോധനയ്ക്കൊടുവിൽ ഇവരുടെ അയൽവാസിയുടെ കാറിന്റെ ഡിക്കിയിൽനിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. കളിക്കിടയിൽ കുട്ടി വണ്ടിയിൽ കയറുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.
ഒരേ സ്ഥലത്ത് സമാനമായ രണ്ടാമത്തെ അപകടം; കാട്ടുപന്നി ബൈക്കിലിടിച്ച് യുവാവ് മരിച്ചു, സംഭവം പാലക്കാട്