മലപ്പുറം: ബന്ധുക്കൾക്കൊപ്പം അവധി ആഘോഷിക്കാൻ റിസോര്‍ട്ടിലെത്തിയപ്പോൾ പൂളില്‍ മുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം. കൂട്ടിലങ്ങാടി പഴമള്ളൂര്‍ മീനാര്‍കുഴിയില്‍ കവുംങ്ങുംതൊടി കെ.ടി. മുഹമ്മദാലിയുടെ മകന്‍ അഷ്മില്‍ ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ കക്കാടംപൊയിലിലെ ഒരു റിസോർട്ടിലാണ് സംഭവം.
വിനോദസഞ്ചാരത്തിനായി ബന്ധുക്കള്‍ക്കൊപ്പമെത്തിയ കുട്ടി പൂളിൽ കളിക്കുന്നതിനിടെ അബദ്ധത്തില്‍ നീന്തല്‍ക്കുളത്തില്‍ വീണതാണെന്നു കരുതുന്നു.
ആദ്യം കൂടരഞ്ഞിയിലെ സ്വകാര്യആശുപത്രിയിലും തുടര്‍ന്ന് എട്ടുമണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ന്‍ മാതൃ-ശിശുവിഭാഗത്തിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നേതൃത്വത്തോട് കലഹം; ആലപ്പുഴയിൽ 4 ബ്രാഞ്ച് സെക്രട്ടറിമാരും 56 അംഗങ്ങളും സിപിഎം വിട്ടു
ആലപ്പുഴയിൽ 4 ബ്രാഞ്ച് സെക്രട്ടറിമാരും 56 അംഗങ്ങളും പാർട്ടി വിട്ടു. സിപിഎം തുമ്പോളി ലോക്കൽ കമ്മിറ്റി പരിധിയിലാണു നേതൃത്വത്തോടു കലഹിച്ചുള്ള നീക്കം. സിപിഎം നേതൃത്വത്തിനു നൽകിയ പരാതിയിൽ 5 മാസമായി നടപടിയെടുക്കാത്തതുൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉന്നയിച്ചാണ് നടപടി.
ബ്രാഞ്ച് സെക്രട്ടറിമാരായ സെബാസ്റ്റ്യൻ (തുമ്പോളി നോർത്ത് ബി), കരോൾ വോയ്റ്റീവ (തുമ്പോളി സെന്റർ), ജീവൻ (മംഗലം), ജോബിൻ (മംഗലം സൗത്ത് ബി) എന്നിവർ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കു രാജിക്കത്തു നൽകിയിട്ടുണ്ട്.
ഇവിടെ മറ്റൊരു ബ്രാഞ്ച് സെക്രട്ടറി നേരത്തെ രാജിവച്ചു സിപിഐയിൽ ചേർന്നിരുന്നു. വിവിധ സംഘടനാ പ്രശ്നങ്ങൾ ഉന്നയിച്ച് ഒക്ടോബറിലാണ് പ്രവർത്തകർ പാർട്ടി നേതൃത്വത്തിനു പരാതി നൽകിയത്.
നേതൃത്വത്തെ വിമർശിക്കുന്നവരെ ഒഴിവാക്കാൻ ചില ബ്രാഞ്ചുകളിൽ സൂക്ഷ്മപരിശോധന നടത്തിയില്ലെന്ന് രാജിവച്ചവർ ആരോപിക്കുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനു പുറത്താക്കിയ ആളെ എതിർപ്പു വകവയ്ക്കാതെ ലോക്കൽ കമ്മിറ്റി അംഗമാക്കി.
രണ്ടു തിരഞ്ഞെടുപ്പുകളിൽ പാർട്ടി സ്ഥാനാർഥിയെ തോൽപിക്കാൻ ശ്രമിക്കുകയും പി.പി.ചിത്തരഞ്ജൻ എംഎൽഎയെ പരസ്യമായി അസഭ്യം പറയുകയും ചെയ്തയാളെയാണ് ഒരു വിഭാഗം നേതാക്കൾ ഇടപെട്ടു വീണ്ടും ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്നാണ് ആരോപണം.