അവധി ദിനങ്ങൾ ദുരന്ത ദിനങ്ങളാകുന്നോ ?? ….ഒറ്റ ദിവസം മുങ്ങിമരിച്ചത് അധ്യാപകനുൾപ്പെടെ ഏഴുപേർ

ശനിയാഴ്ച മൂന്നു സംഭവങ്ങളിലായി ഏഴു പേരോളം മുങ്ങി മരിച്ചതോടെ അവധി ദിനങ്ങളിലെ മുങ്ങി മരണങ്ങൾ വീണ്ടും ചർച്ചയാകുന്നു. കാസർകോഡ് എരഞ്ഞിപ്പുഴയിൽ അവധി ആഘോഷിക്കാൻ കുടുംബ വീട്ടിലെത്തിയ സഹോദരങ്ങളുടെ മക്കളായ മൂന്നു പേരാണ് മുങ്ങിമരിച്ചത്. Seven people, including a teacher, drowned in one day

അഷ്‌റഫ് ഷബാന ദമ്പതികളുടെ മകൻ യാസീൻ( 12) സഹോദരൻ മജീദിന്റെ മകൻ സമദ്(12) സഹോദരി റംലയുടെ മകൻ റിയാസ് ( 17 ) എന്നിവരാണ് മരിച്ചത്. കോവളം ഗ്രോവ് ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ വിനോദ സഞ്ചാരിയായ തമിഴ്‌നാട് സ്വദേശിയും മുങ്ങിമരിച്ചു. ചെന്നൈ തിരുവള്ളുർ മജസ്റ്റിക് കോളനിയിൽ മതിയഴകൻ( 39) ആണ് മുങ്ങിമരിച്ചത്.

കണ്ണൂരിൽ കുളിക്കാനിറങ്ങിയ അധ്യാപകനുൾപ്പെടെ മൂന്നുപേർ മുങ്ങിമരിച്ചു. വള്ളിത്തോട് ചരൽപുഴയിൽ കൊറ്റാലികാവിന് സമീപത്തെ വയലിൽപൊല്ലാട്ട് വിൻസന്റ് (42) അയൽവാസിയായ ആൽവിൻ കൃഷ്ണ(9) എന്നിവരും ബാവാലിപ്പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ അധ്യാപകനായ നെല്ലിക്കുന്ന് സ്വദേശി ശാസ്താംകുന്നിൽ ജെറിൻ ജോസഫ് (27) എന്നിവരുമാണ് മുങ്ങിമരിച്ചത്.

ഇതോടെ സ്‌കൂൾ തലത്തിൽ വിദ്യാർഥികൾക്ക് നീന്തൽ പരീശീലനം നിരർബന്ധമാക്കണമെന്നും ബോധവത്കരണ ക്ലാസുകൾ നടത്തണമെന്നുമുള്ള ആവശ്യങ്ങൾ ശക്തമാകുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

ചന്ദ്രഗ്രഹണം; ക്ഷേത്രങ്ങൾ നേരത്തെ അടയ്ക്കും

ചന്ദ്രഗ്രഹണം; ക്ഷേത്രങ്ങൾ നേരത്തെ അടയ്ക്കും തൃശൂര്‍: ഇന്ന് രാത്രി ചന്ദ്രഗ്രഹണം ആയതിനാല്‍ ഗുരുവായൂരിലും...

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം വാ​ഷി​ങ്ട​ൺ: ​യു.​എ​സ് പ്ര​തി​രോ​ധ വി​ഭാ​ഗ​ത്തി​ന്റെ പേ​രു​മാ​റ്റി...

തൃശ്ശൂരിലെ പുലികളി സംഘങ്ങൾക്കു മൂന്ന് ലക്ഷം രൂപ വീതം കേന്ദ്ര ധനസഹായം; ഓണസമ്മാനമെന്ന് സുരേഷ് ഗോപി

തൃശ്ശൂരിലെ പുലികളി സംഘങ്ങൾക്കു മൂന്ന് ലക്ഷം രൂപ വീതം കേന്ദ്ര ധനസഹായം;...

2019-ൽ പരാജയപ്പെട്ട യു.എസ്. നേവി സീൽസ് ദൗത്യം

2019-ൽ പരാജയപ്പെട്ട യു.എസ്. നേവി സീൽസ് ദൗത്യം വാഷിങ്ടൺ: 2019ൽ അമേരിക്കൻ നേവി...

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച...

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം തിരുവനന്തപുരം: പ്രതീക്ഷിച്ചതുപോലെ, ഈ...

Related Articles

Popular Categories

spot_imgspot_img