തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ പത്ത് പേരാണ് ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്തെ പനി ബാധിതരുടെ എണ്ണത്തിലും വൻ വർദ്ധനവാണുള്ളത്. Seven more people have been diagnosed with cholera in the state
ഇന്ന് മാത്രം 13,196 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. നെയ്യാറ്റിൻകരയിലെ കോളറ ബാധയുടെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 145 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. 416 പേർ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുകയാണ്. പനി ബാധിച്ച് രണ്ട് മരണവും മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
42 പേർക്ക് എച്ച് വൺ എൻ വൺ പനിയും സ്ഥിരീകരിച്ചു. രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.