അമിത് ഷായുടെ സന്ദർശനം; ഡ്രോൺ നിരോധിച്ചു

അമിത് ഷായുടെ സന്ദർശനം; ഡ്രോൺ നിരോധിച്ചു

കണ്ണൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരളാ സന്ദർശനത്തിൻ്റ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കി. കണ്ണൂർ വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ, പാരാ ഗ്ലൈഡർ, ഹാട്ട് എയർ ബലൂണുകൾ, മറ്റേതെങ്കിലും ആളില്ലാത്ത വ്യോമ വാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി.

ഇന്ന് മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് ആണ് നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടത്. വിമാനത്താവളത്തിന്റെ അതിർത്തി മുതൽ അഞ്ച് കിലോമീറ്റർ ചുറ്റളവിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

വിമാനങ്ങൾ ഇറങ്ങുന്നതിനോ പറന്നുയരുന്നതിനോ തടസമാകുന്ന രീതിയിൽ ഇത്തരത്തിൽ ഏതെങ്കിലും പ്രവർത്തനം കണ്ടാൽ അടുത്ത പൊലീസ് സ്‌റ്റേഷനിൽ വിവരം അറിയിക്കണം. ഭാരതീയ നാഗരിക് സുരക്ഷ സംഹിത പ്രകാരമാണ് കലക്ടരുടെ ഉത്തരവ്‌ പുറത്തിറങ്ങിയിരിക്കുന്നത്.

തളിപ്പറമ്പ് താലൂക്കിലും ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് ഡ്രോണ്‍, ആളില്ലാത്ത വ്യോമ വാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനു നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

അമിത് ഷായുടെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനം. പൊലീസ്, പാരാമിലിറ്ററി, എയർഫോഴ്‌സ്‌, എസ്പിജി തുടങ്ങിയവയ്ക്ക് നിരോധനം ബാധകമല്ലെന്ന് അറിയിപ്പിൽ കലക്ടർ വ്യക്തമാക്കി.

ബിജെപിയുടെ കേരളത്തിലെ ഭാരവാഹികളുടെ പട്ടിക

തിരുവനന്തപുരം: ബിജെപിയുടെ കേരളത്തിലെ ഭാരവാഹികളുടെ പട്ടിക പുറത്ത്.കെ സുരേന്ദ്രൻ പക്ഷത്തെ വെട്ടിനിരത്തിയുള്ള പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്.

ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ .ജെ.പി.നദ്ദയുടെ അനുമതിയോടെയുള്ള സംസ്ഥാന ഭാരവാഹികളുടെ പട്ടിക സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുറത്തുവിട്ടു.

എം.ടി.രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ.എസ്.സുരേഷ്, അനൂപ് ആന്റണി ജോസഫ് എന്നിവരാണ് ജനറൽ സെക്രട്ടറിമാർ

അഡ്വ.ഷോൺ ജോർജ്, ഡോ.കെ.എസ്.രാധാകൃഷ്ണൻ, സി.സദാനന്ദൻ മാസ്റ്റർ, അഡ്വ.പി.സുധീർ, സി.കൃഷ്ണ‌കുമാർ, അഡ്വ.ബി.ഗോപാലകൃഷ്ണൻ, ഡോ.അബ്ദുൾ സലാം, ആർ.ശ്രീലേഖ IPS (Retd.), കെ.സോമൻ, അഡ്വ.കെ.കെ.അനീഷ്കുമാർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.

അശോകൻ കുളനട, കെ.രഞ്ജിത്ത്, രേണു സുരേഷ്, അഡ്വ.വി.വി.രാജേഷ്, അഡ്വ.പന്തളം പ്രതാപൻ, ജിജി ജോസഫ് ശ്രീ.എം.വി.ഗോപകുമാർ, പൂന്തുറ ശ്രീകുമാർ, പി.ശ്യാംരാജ്, എം.പി.അഞ്ജന രഞ്ജിത്ത് എന്നിവരടങ്ങുന്നതാണ് സെക്രട്ടറിമാരുടെ പട്ടിക.

അഡ്വ ഇ കൃഷ്ണദാസ് ട്രഷററും ജയരാജ് കൈമൾ ഓഫീസ് സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു.

അഭിജിത്ത് ആർ.നായർ സോഷ്യൽ മീഡിയ കൺവീനറും ടി.പി.ജയചന്ദ്രൻ മാസ്റ്റർ മുഖ്യ വക്താവും സന്ദീപ് സോമനാഥ് മീഡിയ കൺവീനറും അഡ്വ.വി.കെ.സജീവൻ സംസ്ഥാന സെൽ കോ-ഓർഡിനേറ്ററുമാണ്.

ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി മുനമ്പം സമരനായകൻ
കൊച്ചി: മുനമ്പം സമര നായകൻ, മുഖ്യമന്ത്രി പിണറായി വിജയനേയും മകളേയും വെള്ളം കുടിപ്പിച്ച നേതാവ്, പൂഞ്ഞാർ ആശാന്റെ മകൻ, സഭയുടെ മാനസ പുത്രൻ അങ്ങനെ വിശേഷണങ്ങൾ ഏറെയുള്ള നേതാവാണ് ഷോൺ ജോർജ്.

ഇതിനെല്ലാം പുറമെ ജനകീയ വിഷയങ്ങളിലടക്കം നടത്തിയ പക്കാ പ്രഫഷണൽ രാഷ്ട്രീയ ഇടപെടലുകളാണ് ഷോണിനെ ബിജെപിയുടെ സംസ്ഥാന വൈസ്പ്രസിഡന്റ് പദത്തിലെത്തിച്ചത്.

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ സ്ഥാനമേറ്റതു മുതൽ പറഞ്ഞു കേൾക്കുന്നതാണ് ഷോൺ ജോർജ് മുഖ്യ പദവിയിലേക്ക് എത്തുമെന്ന്.

ബിജെപി സംസ്ഥാന കമ്മിറ്റി അം​ഗമായിരിക്കുമ്പോൾ രാജീവ് ചന്ദ്രശേഖറിന്റെ വലംകൈയ്യായാണ് ഷോൺ ജോർജ് പ്രവർത്തിച്ചിരുന്നത്.

Summary: Security has been intensified in Kerala ahead of Union Home Minister Amit Shah’s visit. The use of drones, para-gliders, hot air balloons, and other unmanned aerial vehicles has been prohibited within a 5 km radius of Kannur Airport as part of the tightened security measures.

spot_imgspot_img
spot_imgspot_img

Latest news

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

Other news

ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമം; പ്രമുഖ നടിക്ക് ഗുരുതര പരിക്ക്

ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമം; പ്രമുഖ നടിക്ക് ഗുരുതര പരിക്ക് ബോളിവുഡ്...

ബ്ലേഡ് മാഫിയക്കെതിരെ ഓപ്പറേഷൻ ഷൈലോക്ക്; കാഞ്ഞിരപ്പള്ളിയിലും പാലായിലും റെയ്ഡ്; പിടിച്ചെടുത്തത്….

ബ്ലേഡ് മാഫിയക്കെതിരെ ഓപ്പറേഷൻ ഷൈലോക്ക്; കാഞ്ഞിരപ്പള്ളിയിലും പാലായിലും റെയ്ഡ്; പിടിച്ചെടുത്തത്…. പലിശക്കാർക്കെതിരെ ഓപ്പറേഷൻ...

പുറവും, തുടയും അടികൊണ്ട് ചുവന്നു

പുറവും, തുടയും അടികൊണ്ട് ചുവന്നു മലപ്പുറം: മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂര...

വിരുഷ്‌കയെ കഫെയിൽ നിന്നും പുറത്താക്കി

വിരുഷ്‌കയെ കഫെയിൽ നിന്നും പുറത്താക്കി ക്രിക്കറ്റിന്റെ രാജകുമാരനും ബോളിവുഡിന്റെ റാണിയും – വിരാട്...

ന്യൂനമർദ്ദം; അഞ്ചുദിവസം മഴയ്ക്ക് സാധ്യത

ന്യൂനമർദ്ദം; അഞ്ചുദിവസം മഴയ്ക്ക് സാധ്യത തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു....

മലയാളി ജവാൻ മരിച്ച നിലയിൽ

മലയാളി ജവാൻ മരിച്ച നിലയിൽ തിരുവനന്തപുരം: ഡെറാഡൂണിൽ മലയാളി ജവാനെ മരിച്ച നിലയിൽ...

Related Articles

Popular Categories

spot_imgspot_img