പാലക്കാട് : അട്ടപ്പാടിഊരിൽ വീണ്ടും ആദിവാസി ശിശുമരണം. ഷോളയൂർ കടമ്പാറ ഊരിലെ ദ്വീപ-കുമാർ ദമ്പതികളുടെ 7-മാസം പ്രായമുളള കുഞ്ഞ് കൃഷ്ണയാണ് ആണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽവെച്ച് ഇന്ന് പുലർച്ചെയായിരുന്നു മരണം. ശ്വാസംമുട്ടലിനെ തുടർന്ന് ഞായറാഴ്ച ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയിരുന്നു. തുടർന്ന് കോട്ടത്തറ താലൂക്കാശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും കോയമ്പത്തൂർ മെഡിക്കൽ കോളേജിലേയക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് കുഞ്ഞിന്റെ് മരണം സംഭവിച്ചത്.
നാല് ദിവസം മുമ്പ് ആനക്കല്ല് ഊരിലെ രേഷ്മയുടെയും സമീഷിന്റെയും രണ്ട് മാസം പ്രായമുള്ള മകൾ സായിഷയും മരിച്ചിരുന്നു. കഴിഞ്ഞ മാസം പനിയും വയറിളക്കവുമായാണ് അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിനെ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ മാറ്റമില്ലാത്തതിനാൽ കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കും തുടർന്ന് വിദഗ്‌ധചികിത്സയ്ക്കായി പെരിന്തൽമണ്ണ ഇ.എം.എസ്. ആശുപത്രിയിലേക്കും മാറ്റി. ഒരാഴ്ചത്തെ ചികിത്സയ്ക്കുശേഷം വീട്ടിലെത്തി. നാലുദിവസം മുൻപ് കൂക്കൻപാളയത്തെ സ്വകാര്യ ആശുപത്രിയിെലത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി വഷളായതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു. കോട്ടത്തറ ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.