സഞ്ചാരികളെ ആവേശത്തിലാക്കി മാട്ടുപ്പെട്ട ജലാശയത്തിൽ കൊച്ചിയിൽ നിന്നും സീ പ്ലെയിൻ പറന്നിറങ്ങി. സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള സ്വകാര്യ കമ്പനിയും സ്‌പൈസ് ജെറ്റും ചേർന്നാണ് സീപ്ലെയിൻ സർവീസ് കൊച്ചിയിൽ നിന്നും ഇടുക്കിയിലേക്ക് സർവീസ് നടത്തുക. Sea plane landed at Matupetti
അന്താരാഷ്ട്ര സഞ്ചാരികൾക്ക് കുറഞ്ഞ സമയംകൊണ്ട് ഇടുക്കിയിലെത്താൻ സീപ്ലെയിൻ സർവീസ് സഹായകമാകും. സർവീസ് വിജയകരമായാൽ ഭാവിയിൽ ഇടുക്കിയിലെ കൂടുതൽ ജലാശയങ്ങളിൽ സീപ്ലെയിൻ പറന്നിറങ്ങും. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വാട്ടർ ഡ്രോമുകളിൽ നിന്നാണ് സഞ്ചാരികൾ പ്ലെയിനിൽ കയറുക.
ജലവിമാനത്തിന്റെ പരീക്ഷണപ്പറക്കലിൻ്റെ ഭാഗമായി മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഡ്രോൺ പറത്തുന്നത് കർശനമായി നിരോധിക്കുകയും ചെയ്തിരുന്നു.