തൃശൂർ: കൊടുങ്ങല്ലൂരിൽ പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ലോകമലേശ്വരം മുരളി വർക്ക് ഷോപ്പിന് പടിഞ്ഞാറുവശം പനാണ്ടി വലയിൽ ബിനേഷിന്റെ ഭാര്യ സുമി (32) ആണു മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ദേശീയപാത 66 ൽ നെടിയ തളി ശിവക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു അപകടംനടന്നത്. സുമി ഭർത്താവിനോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിൽ പൂച്ച കുറുകെ ചാടിയതിനെ തുടർന്നു നിയന്ത്രണം വിട്ട വാഹനം അപകടത്തിൽപ്പെടുകയായിരുന്നു.
തലയ്ക്ക് പരിക്കേറ്റ സുമി കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മക്കൾ: അവിനാശ്, അമൃതേശ്.
ആരോഗ്യ നിലയിൽ മികച്ച പുരോഗതി; അഫാന് മനോരോഗ വിദഗ്ധൻ്റെ ചികിത്സ നൽകും
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് മനോരോഗ വിദഗ്ധൻ്റെ വിദഗ്ദ ചികിത്സ നൽകും. ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച അഫാൻ്റെ ആരോഗ്യ നിലയിൽ മികച്ച പുരോഗതിയുണ്ടായതിന് പിന്നാലെയാണ് തീരുമാനം.
നിലവിൽ പ്രതിയുടെ ആരോഗ്യ സ്ഥിതിയിൽ നല്ല പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. കഴിഞ്ഞ 25-നാണ് അഫാൻ ജയിലിൽ വെച്ച്ജീവനൊടുക്കാൻ ശ്രമിച്ചത്.
തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ യുടി ബ്ലോക്കിലായിരുന്നു അഫാനെ പാർപ്പിച്ചിരുന്നത്. രാവിലെ 11 മണിയോടെ ശുചിമുറിയിൽ പോകണമെന്ന് അഫാൻ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
ഇതേ തുടർന്ന് ജയിൽ വാർഡൻ അഫാനെ ശുചിമുറിയിൽ എത്തിക്കുകയായിരുന്നു. ഇതിനിടെയാണ് അഫാൻ ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുത്.
വാതിൽ തുറക്കാൻ താമസിച്ചതിനെ തുടർന്ന് വാർഡൻ ശുചിമുറിയുടെ വാതിൽ ചവിട്ടി പൊളിച്ചപ്പോഴാണ് തൂങ്ങി മരിക്കാൻ ശ്രമിച്ച നിലയിൽ അഫാനെ കണ്ടെത്തിയത്.
പിന്നാലെ അഫാനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് അഫാനെ കഴിഞ്ഞ ദിവസം ആശുപത്രി സെല്ലിലേക്ക് വീണ്ടും മാറ്റിയിരുന്നു. അഫാൻ ഓർമ്മശക്തി വീണ്ടെടുത്തതായി ഡോക്ടർമാർ അറിയിച്ചിരുന്നു.
അപകടനില തരണം ചെയ്തതോടെ അഫാനെ കഴിഞ്ഞയാഴ്ച വെൻ്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. എന്നാൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനെക്കുറിച്ച് ഓർമയില്ലെന്നായിരുന്നു ബോധം വന്നപ്പോൾ അഫാൻ പറഞ്ഞത്.