ലോകത്ത് ഒരുവര്‍ഷം 13 ലക്ഷം പേര്‍ക്കാണ് എച്ച്.ഐ.വി അണുബാധയുണ്ടാവുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. നൂറ്റാണ്ടിന്റെ മഹാമാരി എന്നറിയപ്പെടുന്ന ഈ രോഗത്തെ തടഞ്ഞു നിർത്താൻ നടത്തിയ ഗവേഷണങ്ങൾ ഫലം കണ്ടു തുടങ്ങി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. (Scientists have found a 100% effective drug for HIV infection)
എച്ച് ഐ വി അണുബാധയ്‌ക്കെതിരെ വർഷത്തിൽ രണ്ടുതവണ കുത്തിവയ്പ്പ് നടത്തുന്നത് 100% ഫലപ്രദമാണെന്ന് കണ്ടെത്തി ശാസ്ത്രലോകം. ഗിലിയഡ് സയന്‍സസ് എന്ന അമേരിക്കൻ കമ്പനിയാണ് ഗവേഷണത്തിനുപിന്നിൽ. വര്‍ഷത്തില്‍ രണ്ടു കുത്തിവെപ്പിലൂടെ എച്ച്.ഐ.വി അണുബാധയില്‍നിന്ന് പൂർണ പ്രതിരോധം കൈവരിക്കാനാകുമെന്ന് മരുന്ന് പരീക്ഷണത്തിൽ തെളിഞ്ഞു.
ദക്ഷിണാഫ്രിക്കയിലും ഉഗാണ്ടയിലും നടത്തിയ പരീക്ഷണങ്ങളിൽ ലെനാകപവിര്‍ എന്ന മരുന്ന് എച്ച്ഐവി അണുബാധയിൽ നിന്ന് പൂർണ്ണ സംരക്ഷണം നൽകിയതായി ഗവേഷകകർ അപറയുന്നു,
എച്ച്.ഐ.വി അണുബാധക്ക് സാധ്യതയുള്ളവര്‍ക്ക് നല്കുന്ന പ്രീ-എക്സ്പോഷര്‍ പ്രൊഫൈലാക്സിസ് വിഭാഗത്തില്‍പ്പെടുന്ന മരുന്നാണിത്. അതായത് നിലവില് അണുബാധ ഇല്ലാത്തവർക്കാണ് ഈ മരുന്ന് നല്കാനാവുക. എച്ച്.ഐ.വി ബാധ വളരെയധികം റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളിലാണ് പുതിയ മരുന്ന് പരീക്ഷണം നടത്തിയത്. രണ്ട് രാജ്യങ്ങളിൽ മൂന്നിടങ്ങളിലായി നടത്തിയ പരീക്ഷണത്തിൽ യുവതികള്‍ക്ക് ഈ മരുന്നിലൂടെ പൂര്ണസുരക്ഷയൊരുക്കുന്നതായി കണ്ടെത്തി.
നിലവില് രണ്ടുതരം ഗുളികകള്‍ ലോകത്തെമ്പാടും ഇത്തരത്തില്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഗുളിക നിത്യവും കഴിക്കേണ്ടതുണ്ട്. എന്നാല്‍, ചര്‍മത്തിനടിയില്‍ കുത്തിവെക്കുന്ന ലെനാകപവിര്‍ ഈ ഗുളികകളേക്കാള്‍ മികച്ച ഫലം നല്‍കുമെന്ന് ഗവേഷകര്‍ പറയുന്നു. ഗിലെയാദ് സയൻസസ് സ്‌പോൺസർ ചെയ്‌ത പഠനത്തിനായി 5,000-ത്തോളം പേർ പങ്കെടുത്തിരുന്നു,
“ലെനകാവിർ (ലെൻ LA) ഒരു ഫ്യൂഷൻ ക്യാപ്‌സൈഡ് ഇൻഹിബിറ്ററാണ്. ഇത് എച്ച്ഐവി ക്യാപ്‌സിഡിനെ തടസ്സപ്പെടുത്തുന്നു, ക്യാപ്സിഡ് എന്നത് എച്ച്ഐവിയുടെ ജനിതക വസ്തുക്കളെയും എൻസൈമുകളേയും സംരക്ഷിക്കുന്ന പ്രോട്ടീൻ ഷെല്ലാണ്.
ആറ് മാസത്തിലൊരിക്കൽ ഇത് ചർമ്മത്തിന് താഴെയാണ് ഈ മരുന്ന് നൽകുന്നത്,” ഫിസിഷ്യൻ-ശാസ്ത്രജ്ഞൻ പഠനത്തിൻ്റെ ദക്ഷിണാഫ്രിക്കൻ ഭാഗത്തിൻ്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ലിൻഡ-ഗെയ്ൽ ബെക്കർ പറയുന്നു.