ആലപ്പുഴ: സ്കൂൾ വാഹനം മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്കേറ്റു. ആലപ്പുഴ മാരാരിക്കുളത്ത് ആണ് സംഭവം. പത്ത് വിദ്യാർഥികളുമായി സഞ്ചരിച്ച ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായത്.
മാരാരിക്കുളം വിദ്യാധിരാജ വിദ്യാനികേതൻ സ്കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഏഴു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം സ്കൂൾ വാഹനം ഓടിച്ച ഡ്രൈവർ മദ്യപിച്ചിരുന്നതായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.