സ്കൂൾ കുട്ടികൾക്ക് സന്തോഷ വാർത്ത; ആഘോഷ ദിനങ്ങളിൽ യൂണിഫോം നിർബന്ധമാക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്കിലൂടെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം.
തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തിലാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. കുഞ്ഞുങ്ങള്‍ വര്‍ണ പൂമ്പാറ്റകളായി പറന്നു രസിക്കട്ടയെന്നും മന്ത്രി ശിവന്‍ കുട്ടി പറഞ്ഞു.
കുഞ്ഞുങ്ങളുടെ തന്നെ ആവശ്യപ്രകാരമാണ് മന്ത്രിയുടെ ഈ തീരുമാനം. അതേസമയം സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗമാണ് ഇന്ന് തൃശൂരിൽ നടന്നത്.
സ്കൂൾ വിദ്യാർത്ഥികളെ കയറ്റാതെ പോകാൻ ശ്രമിച്ച സ്വകാര്യ ബസിന് മുമ്പിൽ കിടന്ന് ഹോം ഗാർഡ്
കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥികളെ കയറ്റാതെ പോകാൻ ശ്രമിച്ച സ്വകാര്യ ബസിന് മുമ്പിൽ കിടന്ന് ഹോം ഗാർഡ് നടത്തിയ ധീര പ്രതിഷേധം.
വെള്ളിയാഴ്ച വൈകുന്നേരം കുന്ദമംഗലം കാരന്തൂരിലാണ് സംഭവം നടന്നത്. സംഭവം കണ്ട വിദ്യാർത്ഥികൾ കൈയ്യടി നൽകി ഹോം ഗാർഡിന് പിന്തുണ അറിയിച്ചു.
നിയ എന്ന സ്വകാര്യ ബസ് സ്ഥിരമായി വിദ്യാർത്ഥികളെ അവഗണിച്ച് പോകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. പതിവുപോലെ ഇന്നും വിദ്യാർത്ഥികളെ കയറ്റാതെ പോകാൻ ശ്രമിച്ചു.
ഇത് ശ്രദ്ധയിൽപ്പെട്ട ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് തടഞ്ഞെങ്കിലും ബസ് നിർത്താതെ മുന്നോട്ട് നീങ്ങി. മറ്റൊരു മാർഗമില്ലാതെ വന്നപ്പോൾ, ഹോം ഗാർഡ് റോഡിൽ കിടന്ന് ബസ് തടഞ്ഞു.
Summary: Railway employee found dead after being hit by a train near Kuranchery. The body of Arun, a native of Pattambi and an employee in the railway electrical department, was discovered on the tracks behind a petrol pump.