web analytics

ലൈംഗികാതിക്രമം ചെറുത്ത ആറു വയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; സ്കൂൾ പരിസരത്തെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

തനിക്കുനേരെയുണ്ടായ ലൈംഗികാതിക്രമം ചെറുത്ത ആറു വയസ്സുകാരിയെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച കേസിൽ 55 വയസ്സുകാരനായ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. ഗുജറാത്തിലെ ദഹോദ് ജില്ലയിൽ ആണ് സംഭവം. ഗോവിന്ദ് നാട്ട് എന്നയാൾ ആണ് അറസ്റ്റിലായത്. School principal arrested for killing six-year-old girl who resisted sexual assault

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:

വ്യാഴാഴ്ച വൈകിട്ട് പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതോടെ പ്രദേശത്ത് വലിയ ആശങ്ക പരന്നു. ശ്വാസംമുട്ടിയാണ് മരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. ഗോവിന്ദിനൊപ്പമാണ് കുട്ടി സ്ഥിരമായി സ്കൂളിലേക്ക് പോകുന്നതും വരുന്നതുമെന്ന പെൺകുഞ്ഞിന്റെ അമ്മയുടെ മൊഴി പൊലീസിൽ സംശയം ജനിപ്പിച്ചു.

എന്നാൽ, ഗോവിന്ദിനോട് സംസാരിച്ചപ്പോൾ കുട്ടിയെ നേരത്തെ സ്കൂളിൽ ഇറക്കിയ ശേഷം മറ്റു ജോലികൾക്കായി താൻ പുറത്തുപോയെന്നായിരുന്നു ഇയാളുടെ മറുപടി. പക്ഷെ ഗോവിന്ദിന്റെ ഫോൺ ലൊക്കേഷൻ പരിശോധിച്ചതിൽനിന്ന് ഇയാൾ സ്കൂളിൽ വൈകിയാണ് എത്തിയതെന്ന് മനസിലായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം ഏറ്റുപറയുകയായിരുന്നു.

സ്കൂളിലേക്ക് പോകുന്നതിനിടെ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ താൻ ശ്രമിച്ചെന്നും കുഞ്ഞ് നിലവിളിച്ച് ബഹളം വച്ചതോടെ മുഖം പൊത്തിയെന്നുമാണ് പ്രതി പൊലീസിനു നൽകിയ മൊഴി. ശ്വാസം മുട്ടി കുട്ടി മരിച്ചെന്ന് മനസിലായ ശേഷം മൃതദേഹം കാറിൽവച്ച് ലോക്ക് ചെയ്ത് ഇയാൾ സ്കൂളിലെത്തി.

പിന്നീട് വൈകിട്ട് 5 മണിയോടെ കുട്ടിയുടെ ശരീരം സ്കൂളിന് പിന്നിൽ ഉപേക്ഷിക്കുകയും സ്കൂൾ ബാഗും െചരിപ്പും ക്ലാസ്മുറിക്ക് പുറത്തു കൊണ്ടു വയ്ക്കുകയും ചെയ്തു. രാവിലെ 10.20നാണ് കുഞ്ഞിനെ കൂട്ടി ഗോവിന്ദ് പുറപ്പെട്ടതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. എന്നാൽ കുട്ടി സ്കൂളിൽ എത്തിയിരുന്നില്ലെന്ന് അധ്യാപകരും സഹപാഠികളും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

Other news

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി പാലക്കാട്: കാഞ്ഞിരപ്പുഴ പിച്ചളമുണ്ട വാക്കോടൻ പ്രദേശത്ത് സ്വകാര്യ...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50...

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി ഭോപ്പാൽ: സ്‌കൂളിലേക്കുള്ള വാൻ എത്തിയില്ലെന്നതിനെ...

Related Articles

Popular Categories

spot_imgspot_img