കൊച്ചി: കുണ്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു. തേവര എസ്.എച്ച് സ്‌കൂളിലെ ബസിനാണ് തീപിടിച്ചത്. അപകടത്തിൽ ആർക്കും പരുക്കില്ല.(School bus catches fire)
രാവിലെ എട്ടരയോടെ അപകടം നടന്നത്. കുണ്ടന്നൂർ പാലത്തിന് താഴെ എത്തിയപ്പോൾ ബസിനു തീപിടിക്കുകയായിരുന്നു. ബസിൽ കുട്ടികളുണ്ടായിരുന്നുവെങ്കിലും പുക ഉയരുന്നത് കണ്ട ഡ്രൈവർ കുട്ടികളെ സുരക്ഷിതമായി പുറത്തിറക്കി. ഇതിന് പിന്നാലെയാണ് ബസ് തീപിടിച്ചത്. വിവരമറിഞ്ഞ് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.