ചതിവല വിരിക്കുന്ന ഓൺലൈൻ ലോണുകൾ

കഴിഞ്ഞ ദിവസം പുറത്തു വന്ന വാർത്തയാണ് കടമക്കുടിയിൽ കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ദമ്പതികൾ തൂങ്ങിമരിച്ചു എന്നത്. കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷമാണ് ദമ്പതികൾ തൂങ്ങി മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് മരിക്കാനുള്ള കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ആത്മഹത്യ ചെയ്തത്തിന് കാരണം ഓൺലൈൻ ലോണെന്ന സംശയമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. മരിച്ച യുവതി ഓൺലൈൻ ആപ്പ് വഴി ലോൺ എടുത്ത് കെണിയിൽപ്പെട്ടെന്നാണ് സൂചന. ലോൺ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ചുള്ള ഭീഷണി സന്ദേശങ്ങൾ ഫോണിൽ നിന്ന് പൊലീസിന് ലഭിച്ചു. ഓൺലൈൻ ലോൺ തട്ടിപ്പുകാർ യുവതിയുടെ മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കളുടെ ഫോണിലേക്ക് അയച്ചു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

ഓൺലൈൻ ലോൺ തട്ടിപ്പുകൾ ജീവനെടുക്കുന്ന അവസ്ഥയിലേക്ക് എത്തുന്നത് ഒരു ചെറിയ കാര്യമല്ല. സ്മാർട്ട് ഫോൺ എന്നത് നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഘടകമാകുന്നു, ഫോണിൽ ഓൺലൈൻ ലോണുകൾ കാണുമ്പോൾ എങ്ങനെയും പണം കിട്ടിയാൽ മതി എന്ന മനോഭാവമാണ് പലർക്കുമുണ്ടാവുക. ഇത് ജീവനെടുക്കുന്ന മഹാവിപത്താക്കുന്നു. വ്യവസ്ഥകൾ വായിച്ചു നോക്കാതെയും, പലിശ നിരക്കുകൾ പരിശോധിക്കാതെയും വ്യക്തിഗത വായ്പകൾ എടുക്കുന്നവരുണ്ട്. എന്നാൽ ഇത് പലപ്പോഴും കുഴപ്പങ്ങളിലേക്കാണ് നയിക്കുക. ഇത്തരം ഓൺലൈൻ ലോണുകളിലെ ഉയർന്ന പലിശ നിരക്ക് പലപ്പോഴും തിരിച്ചടവ് ദുഷ്ക്കരമാക്കുന്നു. ആയിരക്കണക്കിന് ആളുകൾക്ക് അവർ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഓൺലൈനായി ലഭിക്കുന്ന വ്യക്തിഗത വായ്പയുടെ പേരിൽ നഷ്ടപ്പെട്ടിട്ടുണ്ട്. വായ്പ നൽകുന്ന സ്ഥാപനം നിയമാനുസൃതമായി രജിസ്റ്റർ ചെയ്തതാണോ എന്ന് മനസ്സിലാക്കിയാൽപ്പോലും തട്ടിപ്പുകളിൽ നിന്ന് ഒരു പരിധി വരെ രക്ഷ നേടാൻ സാധിക്കും. എന്നാൽ പണം എന്ന ഒറ്റ ആവശ്യം മുന്നിൽ കാണുമ്പോൾ ആരും ഇതൊന്നും ചിന്തിക്കുക പോലുമില്ല. സാധാരണ ബാങ്കിൽ നിന്നും വായ്പ എടുക്കുന്നതിന്റെ നൂലാമാലകളില്ലാതെ ആധാർ കാർഡും പാൻ കാർഡും ഉണ്ടെങ്കിൽ അനായാസമായി പണം ലഭിക്കുമെന്നതാണ് ഇത്തരത്തിലുള്ള വായ്പ ആപ്പുകളിലേക്ക് ആളുകളെ പെട്ടെന്ന് ആകർഷിക്കാൻ കാരണം. 3,000 രൂപ മുതൽ ലഭിക്കുമെന്നതിനാൽ കുറഞ്ഞ വായ്പയെടുത്തവർ വരെ ഇവരുടെ ചതിക്കുഴിയിൽ പെട്ടുപോയിട്ടുണ്ട്.

ചുറ്റിനും കെണിയാണ് എന്നതാണ് സത്യം. ഓൺലൈൻ ആപ്പ് വായ്പാ തട്ടിപ്പ് സംഘങ്ങൾ പിടിമുറുക്കിയതോടെ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ പരാതി പ്രളയം എന്നായിരുന്നു ഈയ്യിടെ വാർത്ത വന്നത്. തട്ടിപ്പ് സംഘങ്ങളുടെ കെണിയിലകപ്പെട്ട 1320 പരാതികളാണ് ഇതു വരെ ഒരു ജില്ലയിൽ മാത്രം രജിസ്റ്റർ ചെയ്തത്. പല കേസുകളിലും പരാതി മാത്രമായി ഒതുങ്ങി. കൃത്യമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുള്ള അന്വേഷണവും നടന്നിട്ടില്ല. ആപ്പുകൾക്ക് വേണ്ടി ഉപയോഗിക്കുന്ന ബാങ്ക് അഡ്രസുകൾ അന്യസംസ്ഥാനങ്ങളിലുള്ളവരുടെയാണ്. ഇവരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാൻ സമഗ്രമായ അന്വേഷണം വേണമെന്ന് സൈബർ പോലീസിന്റെ വാദം.

തൊടുപുഴ സ്വദേശിനിയായ വിദ്യാർത്ഥിനി ഇങ്ങനെ ഒരു കെണിയിൽപെട്ടതും അടുത്തിടെയാണ്. പഠനാവശ്യത്തിന് 5000 രൂപ വായ്പ എടുത്തത് ഒരാഴ്ച കാലാവധിയിലാണ്. പറഞ്ഞ തീയതിയിൽ പലിശയടക്കം 7896 രൂപ അടക്കണമെന്നായിരുന്നു ആപ്പുകാരുടെ ഭീഷണി. രണ്ട് ദിവസം കൂടി സാവകാശം ചോദിച്ചപ്പോൾ വായ്പ സമയത്ത് നൽകിയ ഫോട്ടോ ദുരുപയോഗം ചെയ്യുമെന്നായി. ഫോട്ടോ മോർഫ് ചെയ്ത് അയച്ച് നൽകി ഭീഷണി കടുപ്പിച്ചു. മൂന്ന് ദിവസത്തിനകം 1000 രൂപ കൂടി നൽകി വായ്പ അവസാനിപ്പിക്കാനായിരുന്നു നിർദ്ദേശം. ഒടുവിൽ പണം നൽകി തടിയൂരിയെങ്കിലും ഫോട്ടോയോ മറ്റ് രേഖകളോ തിരിച്ച് നൽകിയില്ല. ഫോട്ടോ അവരുടെ കൈയിലകപ്പെട്ടത് തിരികെ ലഭിക്കണമെന്നുള്ള പരാതിയും സൈബർ വിഭാഗത്തിലുണ്ട്. ഇത്തരം ഓൺലൈൻ തട്ടിപ്പുകൾ സജീവമാകുന്നു, അതിലുപരി ഇതുമൂലം ജീവൻ നഷ്ടമാക്കുന്നത് ഒരു തുടർക്കഥയാകുന്നു. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലെടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.

Also Read : വീണ്ടും കേബിള്‍ കുടുങ്ങി അപകടം: ഇരുപതുകാരന്റെ ഇടുപ്പെല്ലിന് ഗുരുതര പരിക്ക്

spot_imgspot_img
spot_imgspot_img

Latest news

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

Other news

അടുപ്പുവെട്ട് രാവിലെ 10:15 ന്;ആറ്റുകാൽ പൊങ്കാല ഇന്ന്

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ...

പോലീസിനെ കണ്ട യുവാവിന് ശാരീരികാസ്വാസ്ഥ്യം; മലദ്വാരത്തിൽ കണ്ടെത്തിയത് എംഡിഎംഎ!

തൃശൂര്‍: മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ. എറണാകുളം...

ഇൻ്റർപോൾ തിരയുന്ന കടും കുറ്റവാളി വർക്കലയിൽ പിടിയിൽ; പിടിയിലായത് ഇങ്ങനെ:

തിരുവനന്തപുരം: അമേരിക്കയിലെ കള്ളപ്പണ കേസിലെ പ്രതിയും ഇൻ്റർപോൾ തിരഞ്ഞിരുന്ന ആളുമായിരുന്ന യുവാവ്...

ഈ കണ്ണനിഷ്ടം കഞ്ചാവ്; പിടിയിലായത് ഒരു കിലോ സാധനവുമായി

ഹരിപ്പാട്: ഹരിപ്പാട് കുമാരകോടി പാലത്തിന് പടിഞ്ഞാറ് വശത്ത് നിന്ന് ഒരു കിലോ...

പൂജയ്‌ക്കെന്ന്‌ പറഞ്ഞ് വിളിച്ചുവരുത്തി; ജ്യോത്സ്യനെ കവർച്ച ചെയ്ത സംഘം പിടിയിൽ

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പൂജയ്‌ക്കെന്ന്‌ പറഞ്ഞ് ജ്യോത്സ്യനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കവർച്ച...

സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഇടിമിന്നലും ശ്രദ്ധിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!