നടി സണ്ണി ലിയോണിൻ്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുറന്ന് തട്ടിപ്പ്; സർക്കാർ ഉദ്യോഗസ്ഥരടക്കമുള്ള സംഘം തട്ടിയെടുത്തത് മാസം ആയിരം രൂപ

ഛത്തീസ്ഗഢ് സർക്കാർ വിവാഹിതരായ സ്ത്രീകൾക്കായി നടപ്പിലാക്കുന്ന പദ്ധതിയിൽ തട്ടിപ്പ്. നടി സണ്ണി ലിയോണിൻ്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുറന്ന് തട്ടിപ്പ് സംഘം മാസം 1,000 രൂപ വീതമാണ് കൈക്കലാക്കിയത്. വിവാഹിതരായ സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ ലഭിക്കുന്ന പദ്ധതിയായ മഹ്താരി വന്ദൻ യോജനയിലാണ് തട്ടിപ്പ് നടന്നത്.

ബിജെപി സർക്കാർ നടപ്പിലാക്കിയ പദ്ധതിയിലൂടെ നിരവധി പേർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. തുക നിക്ഷേപിച്ച അക്കൗണ്ടുകളിലൊന്ന് സണ്ണി ലിയോണിൻ്റെ പേരിലാണെന്ന വിവരമാണ് ഇപ്പോളഅ‍ പുറത്തു വരുന്നത്. ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലെ തലൂർ ഗ്രാമത്തിലാണ് തട്ടിപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വീരേന്ദ്ര ജോഷി എന്നയാളാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടർ നടപടികൾക്കായി ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. തട്ടിപ്പിൽ കൂട്ടു പ്രതികളായ സർക്കാർ ഉദ്യോഗസ്ഥരെയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും ബാങ്ക് അക്കൗണ്ട് കണ്ടുകെട്ടാനും തീരൂമാനമായിട്ടുണ്ട്.

വിവരം പുറത്തായതിന് ശേഷം ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രം​ഗത്ത് എത്തിയിട്ടുണ്ട്. മഹ്താരി വന്ദൻ യോജനയുടെ 50 ശതമാനത്തിലധികം ഗുണഭോക്താക്കളും വ്യാജമാണെന്നാണ് കോൺഗ്രസിന്റെ വാദം.

spot_imgspot_img
spot_imgspot_img

Latest news

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട്...

പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടൽ ഉടമ പിടിയിൽ

യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും കോഴിക്കോട്: പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ...

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് മർദ്ദിച്ചു; തലതല്ലി പൊട്ടിച്ചെന്ന് പരാതി; മർദ്ദനമേറ്റത് കോട്ടയം സ്വദേശികൾക്ക്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ ചടങ്ങിൽ...

Other news

സ്വീഡനിലെ സ്കൂളിൽ ഉണ്ടായ വെടിവയ്പ്പ്; അക്രമി അടക്കം 10 പേർ കൊല്ലപ്പെട്ടു

ഓറെബ്രോ: സ്വീഡനിലെ സ്കൂളിൽ ഉണ്ടായ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. ഓറെബ്രോ...

സൗദിയിൽ നിന്നും സുഹൃത്തിൻ്റെ വിവാഹത്തിനായി നാട്ടിൽ എത്തിയതാണ്…പിക്കപ് വാനിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

അങ്കമാലി: പിക്കപ് വാനിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എളവൂർ പുതുശേരി വീട്ടിൽ...

സോഡാകുപ്പികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു; യുവാവിന്റെ ശരീരത്തിൽ 48 തുന്നലുകൾ

ഓ​ച്ചി​റ: യു​വാ​വി​നെ സോ​ഡാകു​പ്പി ഉ​പ​യോ​ഗി​ച്ച് കു​ത്തി ​പരിക്കേൽപ്പിച്ചയാളെ പൊ​ലീ​സ് പി​ടി​കൂ​ടി. ഓ​ച്ചി​റ...

പകുതി വിലയ്ക്ക് ഇരുചക്ര വാഹന തട്ടിപ്പ്; പ്രതി പട്ടികയിൽ കോൺഗ്രസ് നേതാവും

കണ്ണൂർ: പകുതി വിലയ്ക്ക് ഗൃഹോപകരണങ്ങളും ഇരുചക്ര വാഹനവും വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പിൽ...

Related Articles

Popular Categories

spot_imgspot_img