ബ്ലാക്ക്ഹെഡ്‌സിനോട് ബൈ ബൈ പറയാം

ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമ്മസ്ഥിതി സ്വന്തമായി ലഭിക്കാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത് ?എന്നാൽ നിങ്ങൾക്ക് എണ്ണമയമുള്ള ചർമ്മമാണ് ഉള്ളതെങ്കിൽ ചർമ്മസ്ഥിതിയെ പരിപാലിക്കാനായി കുറച്ചധികം കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യേണ്ടതുണ്ട്. മുഖക്കുരു, വൈറ്റ്ഹെഡ്സ്, ബ്ലാക്ക്ഹെഡ്സ് തുടങ്ങിയ ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് എണ്ണമയമുള്ള ചർമ്മമുള്ളവരുടെ കാര്യത്തിലാണ്.ചർമ്മത്തിലെ സുഷിരങ്ങളിൽ അഴുക്കടിഞ്ഞു കൂടുന്നതുകൊണ്ടാണ് പ്രധാനമായും ബ്ലാക്ക്ഹെഡ്‌സ് രൂപപ്പെടുന്നത്. മൂക്ക്, കവിൾ, താടി തുടങ്ങിയ ഭാഗങ്ങളിലാണ് പ്രധാനമായും ബ്ലാക്ക്ഹെഡ്‌സ് കാണുന്നത്. ബ്ലാക്ക്ഹെഡ്‌സ് അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ എന്തൊക്കെയാണെന്ന് നോക്കാം…

പഞ്ചസാര

ബ്ലാക്ക്ഹെഡ്‌സ് അകറ്റാൻ വെളിച്ചെണ്ണയും പഞ്ചസാരയും ഉപയോഗിച്ച് സ്ക്രബ് ചെയ്യുന്നത് നല്ലതാണ്. ഇതിനായി ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയിൽ കുറച്ച് പഞ്ചസാര വിതറി ബ്ലാക്ക്ഹെഡ്‌സുള്ള ഭാഗത്ത് സ്‌ക്രബ് ചെയ്യാം. ആഴ്ചയിൽ നാല് ദിവസം വരെ ഇങ്ങനെ ചെയ്യാവുന്നതാണ്.

ഉപ്പ്

ഉപ്പും ബ്ലാക്ക്ഹെഡ്‌സ് അകറ്റാൻ നല്ലതാണ്. ഉപ്പിലെ ബ്ലീച്ചിംഗ് ഇഫക്ട് ആണ് ബ്ലാക്ക്ഹെഡ്‌സ് നീക്കാൻ സഹായിക്കുന്നത്. ഉപ്പിനൊപ്പം തേൻ ചേർത്തു പുരട്ടുന്നതും ബ്ലാക്ക്ഹെഡ്‌സ് മാറാൻ സഹായിക്കും. ഇതിനായി ഉപ്പും തേനും സമം ചേർത്ത് മിശ്രിതമാക്കുക. ഇതിലേയ്ക്ക് വേണമെങ്കിൽ നാരങ്ങാനീര് കൂടി ചേർക്കാം. ശേഷം ഈ മിശ്രിതം ബ്ലാക്ക്ഹെഡ്‌സ് ഉള്ള ഭാഗങ്ങളിൽ പുരട്ടാം. കുറച്ച് കഴിഞ്ഞ് തണുത്തവെള്ളത്തിൽ കഴുകാം.

ഓട്‌സ്

ഓട്‌സും ബ്ലാക്ക്‌ഹെഡ്‌സ് മാറാൻ സഹായിക്കും. ഇതിനായി ആദ്യം ഓട്സ് നന്നായി പൊടിച്ച് പൗഡർ രൂപത്തിലാക്കുക. ഇനി ഇതിലേയ്ക്ക് കട്ടത്തൈരും ഒലീവ് ഓയിലും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ശേഷം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്.

ചെറുനാരങ്ങ

ഒരു സ്പൂൺ ചെറുനാരങ്ങാനീരും ഒരു കഷ്ണം കറുകപ്പട്ടയും ചേർത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം ബ്ലാക്ക് ഹെഡ്‌സിന്റെ മുകളിൽ പുരട്ടുക.15 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.

പാൽ

കുറച്ച് പാലിൽ തേൻ ചേർത്ത് ചൂടാക്കുക. തണുക്കുമ്പോൾ ബ്ലാക്ക്ഹെഡ്‌സുള്ള ഭാഗത്ത് പുരട്ടാം. ശേഷം ഒരു കോട്ടൺ തുണി വച്ച് മൂടാം. 15 മിനിറ്റിന് ശേഷം തൂണി നീക്കാം.

കറ്റാർവാഴ

ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും തേനും ചേർത്ത് മുഖത്തിടുന്നത് മുഖത്തെ കറുപ്പ് കുറയ്ക്കാൻ സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ മിശ്രിതം ഉപയോ​ഗിക്കാവുന്നതാണ്.

Read Also ;പല്ലിലെ കറ മൂലം ചിരി മറയ്‌ക്കേണ്ട; ഈ വഴികൾ പരീക്ഷിക്കാം

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

ഇടുക്കിയിൽ മുഖംമൂടിക്കള്ളന്മാർ..! ലക്ഷ്യം…. വീഡിയോ

ഇടുക്കി കട്ടപ്പന വെട്ടിക്കുഴക്കവലയിൽ രണ്ടു വീടുകളിൽ നിന്ന് മലഞ്ചരക്ക് സാധനങ്ങൾ മോഷണം...

പാതി വില തട്ടിപ്പ്; സായി ഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദകുമാർ റിമാൻഡിൽ

തിരുവനന്തപുരം: പാതി വില തട്ടിപ്പ് കേസിൽ സായി ഗ്രാം ഗ്ലോബൽ ട്രസ്റ്റ്...

കോതമംഗലത്ത് ഭർത്താവ് ഭാര‍്യയെ തലക്കടിച്ചു കൊന്നു !

കോതമംഗലത്ത് ഭർത്താവ് ഭാര‍്യയെ തലക്കടിച്ചു കൊലപ്പെടുത്തി. എളമ്പശേരി സ്വദേശിനി മായയാണ് (37)...

ശ്രീനന്ദയുടെ ശരീരഭാരം വെറും 25കിലോ, വിശപ്പെന്ന വികാരം പോലുമില്ല; വില്ലനായത് ‘അനോറെക്‌സിയ നെര്‍വോസ’

കണ്ണൂര്‍: ഭക്ഷണക്രമീകരണത്തെ തുടർന്ന് കണ്ണൂർ സ്വദേശിയായ പതിനെട്ടുകാരി ശ്രീനന്ദയുടെ മരണത്തിൽ വിശദീകരണവുമായി...

ഇപ്പോൾ സെൽഫികളുടെ കാലമല്ലെ… മുഖ്യമന്ത്രിക്കൊപ്പവും ​ഗവർണർക്കൊപ്പവും സെൽഫി എടുത്ത് ശശി തരൂർ; അടുത്ത വിവാദം

ന്യൂഡൽഹി: കേരളത്തിലെ വ്യവസായ മേഖലയെ പുകഴ്ത്തി ലേഖനം എഴുതിയ വിവാദങ്ങൾ എരിഞ്ഞടങ്ങുന്നതിന്...

പണി പാളിയോ? സർക്കാർ വെബ്സൈറ്റുകൾ തുറക്കാൻ ശ്രമിച്ചാൽ എത്തുന്നത് ബെറ്റിങ് ആപ്പുകളിലേക്ക്!

കൊച്ചി: സർക്കാർ വെബ്സൈറ്റുകൾ തുറക്കുമ്പോൾ ചെന്നെത്തുന്നത് ബെറ്റിംഗ് ആപ്പുകളുടെ ഇന്റർഫേസുകളിലേക്കാണെന്ന പരാതികളാണ്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!