പതിനാറാം വയസിൽ ക്രൂരമായ റാഗിംഗ്; വേദനകളുടെ ലോകത്തു നിന്നും സാവിത്രി വിടവാങ്ങി

കാസർകോട്: പതിനാറാം വയസിൽ കോളേജിൽ റാഗിംഗിന് ഇരയായി, മനോനില തെറ്റിയതിനെ തുടർന്ന് കണ്ണു കുത്തിപ്പൊട്ടിച്ച് കാഴ്ച നഷ്ടപ്പെട്ട സാവിത്രി (45)​ മരിച്ചു. കാസർകോട് ചെറുവത്തൂർ സ്വദേശിനിയാണ്.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു മരണം.

1995-96 ബാച്ചിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥിയായിരുന്ന സാവിത്രി 377 മാർക്കോടെ ഫസ്റ്റ് ക്ളാസിലാണ് പാസായത്.

കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ പ്രീഡിഗ്രിക്കു ചേർന്ന് മൂന്നാം ദിവസം കടുത്ത റാഗിങ്ങിന് ഇരയാവുകയായിരുന്നു.

മാനസിക സംഘർഷത്തെ തുടർന്ന് പിന്നീട് വീടിനു പുറത്തിറങ്ങിയില്ല. ഏതാനും വിദ്യാർത്ഥികളുടെ പേരിൽ കോളേജ് അധികൃതർ നടപടിയെടുത്തെങ്കിലും കാര്യമായ നിയമ നടപടിയില്ലാതെ കേസ് അവസാനിപ്പിക്കുകയായിരുന്നു.

പഠനം നിർത്തിയ സാവിത്രി കോമ്പസ് ഉപയോഗിച്ച് വലത്തെ കണ്ണ് കുത്തിപ്പൊട്ടിക്കുകയായിരുന്നു.

ഇതോടെ ജീവിതം സ്വയം ഇരുളിലാവുകയായിരുന്നു.കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ആശുപത്രികളിൽ ചികിൽസ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

അടച്ചുറപ്പുള്ള വീടില്ലാത്തതിനാൽ മഞ്ചേശ്വരത്തെ സ്നേഹാലയത്തിലാണ് പിന്നീട് കഴിഞ്ഞിരുന്നത്. എസ്.എസ്.എൽ.സി ബാച്ചിലെ സഹപാഠികൾ വീട് നിർമ്മിച്ച് കൊടുക്കാൻ സന്നദ്ധത അറിയിച്ചെങ്കിലും സ്വന്തമായി ഭൂമി ഇല്ലാത്തതിനാൽ അത് നടന്നില്ല.

പിന്നീട് പല അസുഖങ്ങളും പിടിപെട്ടു. രോഗം കൂടിയതിനാൽ മംഗളുരു യേനപോയ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഒരാഴ്ച മുമ്പാണ് ന്യുമോണിയ ബാധിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.

മൃതദേഹം വെങ്ങാട്ടെ വസതിയിൽ കൊണ്ടുവന്നശേഷം സംസ്ക്കാരം നടത്തി. വട്ടിച്ചിയാണ് മാതാവ്. സുകുമാരി, ശാന്ത, തങ്കം എന്നിവർ സഹോദരങ്ങളാണ്.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

Related Articles

Popular Categories

spot_imgspot_img