കരുനാഗപ്പള്ളി സിപിഎമ്മിൽ നേതൃത്തിനെതിരെ പോസ്റ്ററുകൾ പ്രചരിക്കുന്നു. ‘സേവ് സിപിഎം’ എന്ന പേരിൽ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിന് പുറത്ത പോസ്റ്റർ പതിച്ചിരിക്കുകയാണ്. ജില്ലാ കമ്മിറ്റി അംഗമായ പി. ആർ വസന്തനെതിരെയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ‘Save CPM’ posters against the leadership in Karunagappally CPM.
കരുനാഗപ്പള്ളിയിലെ സിപിഎം ലോക്കൽ സമ്മേളനങ്ങൾ കയ്യാങ്കളിയിൽ അവസാനിച്ചു. കഴിഞ്ഞ ദിവസം നടന്ന കുലശേഖരപുരം നോർത്ത് സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടെ പുറത്താക്കി. ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ ഏകപക്ഷീയമായി തീരുമാനിച്ചതിനെതിരെ പ്രതിഷേധം ഉയർന്നു.
കഴിഞ്ഞ രണ്ടുദിവസത്തിനിടെ നടന്ന നാല് സമ്മേളനങ്ങൾ അക്രമത്തിൽ അവസാനിച്ചു. തൊടിയൂർ, കല്ലേലി, കുലശേഖരപുരം വെസ്റ്റ്, കുലശേഖരപുരം നോർത്ത് എന്നിവിടങ്ങളിലെ ലോക്കൽ സമ്മേളനങ്ങൾ കയ്യാങ്കളിയിലാണ് അവസാനിച്ചത്. വിഭാഗീയത മൂലം നിർത്തിവച്ചിരുന്ന സിപിഎം ലോക്കൽ സമ്മേളനങ്ങൾ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ കീഴിൽ വീണ്ടും നടത്തുന്നത്.