web analytics

ഇന്ന് ജയിച്ചാൽ സഞ്ജു വേറെ ലെവലാകും; എത്തുക ഫൈനലിൽ മാത്രമല്ല, അതുക്കും മേലെ; എന്തിനും പോന്ന സഞ്ജുപ്പട ഇന്നിറങ്ങുന്നത് കണക്കുതീർക്കാൻ തന്നെ;  ക്രിക്കറ്റ് മാന്ത്രികന് വിജയാശംസകൾ നേർന്ന് ആരാധകർ

ചെന്നൈ: ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ജയിച്ചാല്‍ ഫൈനല്‍ പ്രവേശത്തിനപ്പുറത്തേക്ക് മറ്റൊരു നേട്ടം കൂടി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസനെ തേടിയെത്തും. രാജസ്ഥാന്‍ റോയല്‍സിനായി കൂടുതല്‍ ജയങ്ങള്‍ സമ്മാനിച്ച നായകനെന്ന റെക്കോര്‍ഡാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. 2021 ഐപിഎല്‍ സീസണിലാണ് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായത്. അന്ന് മുതല്‍ സഞ്ജു മലയാളികള്‍ക്ക് മാത്രമല്ല രാജസ്ഥാനിലും പ്രിയപ്പെട്ട താരം.

സെമി ഫൈനലിനു തുല്യമാണ് ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയർ. രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോൾ മത്സരം തീപാറുമെന്ന് ഉറപ്പാണ്. രാത്രി 7.30 മുതല്‍ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ്  പോരാട്ടം. ജയിക്കുന്നവര്‍ക്കു ഞായറാഴ്ച ഇതേ വേദിയില്‍ വച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായി കലാശ പോരാട്ടത്തിനിറങ്ങും.

ആദ്യ ക്വാളിറയറില്‍ തോറ്റതോടെയാണ് എസ്ആര്‍എച്ചിനു ഫൈനലിലെത്താന്‍ ഒരവസരം കൂടി ലഭിച്ചത്. അഹമ്മദാബാദില്‍ നടന്ന ആദ്യ ക്വാളിഫയറില്‍ ഹൈദരാബാദിനെ കെകെആര്‍ എട്ടു വിക്കറ്റിനു കെട്ടുകെട്ടിക്കുകയായിരുന്നു. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ പൊരുതാന്‍ പോലുമാവാതെ പാറ്റ് കമ്മിന്‍സും സംഘവും കീഴടങ്ങുകയായിരുന്നു.

റോയല്‍സാവട്ടെ എലിമിനേറ്ററില്‍ ജയിച്ചാണ് രണ്ടാം ക്വാളിഫയറിനു അര്‍ഹത നേടിയത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നാലു വിക്കറ്റിനു റോയല്‍സ് തകര്‍ത്തുവിടുകയായിരുന്നു. ഈ വിജയം നല്‍കിയ ആത്മവിശ്വാസം തീര്‍ച്ചയായും എസ്ആര്‍എച്ചിനെതിരേ സഞ്ജുവിനെയും സംഘത്തെയും സഹായിക്കും.

നേരത്തേ ലീഗ് ഘട്ടത്തില്‍ ഒരു തവണയാണ് റോയല്‍സും ഹൈദരാബാദും മുഖാമുഖം വന്നത്. അവസാനത്തെ ബോളിലേക്കു നീണ്ട ത്രില്ലറില്‍ ഹൈദരാഹാദ് ഒരു റണ്‍സിന്റെ നാടകീയ വിജയവും സ്വന്തമാക്കി. അന്നത്തെ പരാജത്തിനു കണക്കുതീര്‍ക്കുയെന്ന ലക്ഷ്യം കൂടി ഇത്തവണ റോയല്‍സിനുണ്ടാവും.

സാധ്യതാ ഇലവന്‍ ഇങ്ങനെ:

രാജസ്ഥാന്‍ റോയല്‍സ്: ടോം കോഹ്ലര്‍ കാഡ്‌മോര്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍, റോവ്‌മെന്‍ പവെല്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യുസ്വേന്ദ്ര ചഹല്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, നിതീഷ് റെഡ്ഡി, ഷഹബാസ് അഹമ്മദ്, ഹെന്‍ട്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, വിജയകാന്ത് വിയാസ്‌കാന്ത്, ടി നടരാജന്‍.

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

കത്തിയേക്കാൾ മൂർച്ചയുള്ള ചിരി; മാരകായുധവുമായി വന്ന കൊള്ളക്കാരനെ പരിഹസിച്ച് ഓടിച്ച് ബാർ ജീവനക്കാർ…!

മാരകായുധവുമായി വന്ന കൊള്ളക്കാരനെ പരിഹസിച്ച് ഓടിച്ച് ബാർ ജീവനക്കാർ ബോളിവുഡ്...

ദുരിതാശ്വാസനിധി വിവാദം; ₹778 കോടിയുടെ വിനിയോഗം ചോദ്യം ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ

ദുരിതാശ്വാസനിധി വിവാദം; ₹778 കോടിയുടെ വിനിയോഗം ചോദ്യം ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട:...

രഞ്ജിത്ത് കേസ്: പീഡനം നടന്ന കാരവൻ പൊലീസ് കണ്ടെത്തി; അന്വേഷണം ഊർജിതം

കൊച്ചി: ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണസംഘം നിർണായകമായ...

വേദനകൾക്കിടയിലും താലിചാർത്തി; ലേക്‌ഷോർ ആശുപത്രിയിൽ അപൂർവ വിവാഹം!

വേദനകൾക്കിടയിലും താലിചാർത്തി; ലേക്‌ഷോർ ആശുപത്രിയിൽ അപൂർവ വിവാഹം കൊച്ചി: ചികിത്സയിലായിരുന്ന യുവതിക്കായി ആശുപത്രി തന്നെ...

ഇന്ധന വിപണിയിൽ ‘ഷെൽ’ ഷോക്ക്! ഡീസലിന് ഒറ്റയടിക്ക് 25 രൂപ കൂട്ടി; പെട്രോളിനും വൻ വർദ്ധന

ഇന്ധന വിപണിയിൽ 'ഷെൽ' ഷോക്ക്! ഡീസലിന് ഒറ്റയടിക്ക് 25 രൂപ കൂട്ടി;...

Related Articles

Popular Categories

spot_imgspot_img