സിക്സർ മഴയും ഇഷാൻ്റെ ഇടിവെട്ട് ബാറ്റിംഗും; പിടിച്ചു നിൽക്കാനായില്ല, സഞ്ജുവും കൂട്ടരും വീണു

ഹൈദരാബാദില്‍ ‘സണ്‍റൈസേഴ്സിന് 44 റണ്‍സ് ജയം. 287 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന്‍റെ പോരാട്ടം 20 ഓവറില്‍ 242/6 എന്ന സ്കോറില്‍ അവസാനിച്ചു 

ജുറേല്‍ 35 പന്തില്‍ 5 ഫോറും 6 സിക്‌സും സഹിതം 70 റണ്‍സാണ് നേടിയത്. സഞ്ജു 37 പന്തില്‍ 7 ഫോറും 4 സിക്‌സും സഹിതം 66 റണ്‍സെടുത്ത് മടങ്ങി.

പിന്നീട് വന്നശുഭം ദുബെ (34), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ (42) എന്നിവര്‍ അവസാന ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല. ഇരുവരും നാല് വീതം സിക്‌സും ഓരോ ഫോറും അടിച്ചു.

യശസ്വി ജയ്‌സ്വാള്‍ (1), താത്കാലിക നായകന്‍ റിയാന്‍ പരാഗ് (4), നിതിഷ് റാണ (11) എന്നിവര്‍ പെട്ടെന്ന് മടങ്ങി. രാജസ്ഥാന്‍ ഒരു ഘട്ടത്തില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെന്ന നിലയിലായിരുന്നു. 

പിന്നീടാണ് സഞ്ജു- ജുറേല്‍ സഖ്യം പൊരുതി നോക്കിയത്. എന്നാല്‍ ഇരുവരേയും മടക്കി ഹര്‍ഷല്‍ പട്ടേലും ആദം സാംപയുമാണ് ഹൈദരാബാദിനെ കളിയിലേക്ക് മടക്കി കൊണ്ടു വന്നത്

ആദ്യ മത്സരത്തിൽ തന്നെ ശക്തമായ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച് സഞ്ജു സാംസൺ തിളങ്ങി. ഹൈദരാബാദ് ഉയർത്തിയ വമ്പൻ വിജയലക്ഷം പിന്തുടരാനിറങ്ങിയ രാജസ്ഥാന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായിരുന്നു. 

എന്നാൽ ഒരുവശത്ത് കൃത്യമായ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചാണ് സഞ്ജു സാംസൺ മടങ്ങിയത്. മത്സരത്തിൽ 66 റൺസ് നേടിയ ശേഷമാണ് സഞ്ജു പുറത്തായത്.

മത്സരത്തിൽ ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു സാംസൺ തുടക്കം മുതൽ ആക്രമിക്കാൻ തുടങ്ങി. നേരിട്ട ആദ്യ പന്തിൽ സഞ്ജുവിന് റൺസൊന്നും നേടാൻ സാധിച്ചില്ല. 

എന്നാൽ ആദ്യ ഓവറിലെ നാലാം പന്തിൽ സിക്സർ നേടിയാണ് സഞ്ജു വെടിക്കെട്ടിന് തിരികൊളുത്തിയത്. ശേഷം അടുത്ത 2 പന്തുകളിൽ ബൗണ്ടറി നേടി സഞ്ജു തന്റെ ഫോം അറിയിച്ചും. 

പിന്നീട് മറുവശത്ത് വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ടിട്ടും സഞ്ജു കൃത്യമായി മുന്നോട്ട് നീങ്ങുകയായിരുന്നു. മധ്യ ഓവറുകളിൽ ധ്രുവ് ജുറേലിൻ്റെ കൂട്ടുപിടിച്ചാണ് സഞ്ജു മുന്നേറിയത്. 26 പന്തുകളിലായിരുന്നു സഞ്ജു തന്റെ അർദ്ധസെഞ്ച്വറി പൂർത്തീകരിച്ചത്.

ഇതിന് ശേഷവും ജുറേല്‍ കൂട്ടുപിടിച്ച് രാജസ്ഥാന് പ്രതീക്ഷകൾ നൽകാൻ സഞ്ജു സാംസണ് സാധിച്ചു. എന്നാൽ മത്സരത്തിന്റെ പതിനാലാം ഓവറിലെ അവസാന പന്തിൽ സഞ്ജു സാംസൺ പുറത്തായി. 

ഹർഷൽ പട്ടേലിന്റെ പന്തിൽ ഒരു വമ്പൻ ഷോട്ട് കളിക്കാൻ സഞ്ജു ശ്രമിച്ചെങ്കിലും പന്ത് കീപ്പർ ക്ലാസന്റെ കൈകളിലേക്ക് എത്തുകയായിരുന്നു. 37 പന്തുകളിൽ 66 റൺസ് ആണ് സഞ്ജു മത്സരത്തിൽ നേടിയത്. 7 ബൗണ്ടറികളും 4 സിക്സറുകളും സഞ്ജുവിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.

മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം തെറ്റാണ് എന്ന് തോന്നിപ്പിക്കുന്ന തുടക്കമാണ് രാജസ്ഥാന് ലഭിച്ചത്.  സണ്‍റൈസേഴ്സ് ഹൈദാരബാദ് ആറ് വിക്കറ്റിന് 286 റൺസാണ് നേടിയത്.

ട്രാവിസ് ഹെഡിന്റെ അതിവേഗ ഫിഫ്റ്റിയ്ക്ക് പിന്നാലെ ഇഷാൻ കിഷൻ  സെഞ്ച്വറി നേടി. 45 പന്തിലാണ് താരം സെഞ്ച്വറി നേടിയത്. ആറ് സിക്സറുകളും പത്ത് ഫോറുകളും അടക്കമായിരുന്നു താരത്തിന്റെ പ്രകടനം. 

ട്രാവിസ് ഹെഡ് 31 പന്തിൽ 67 റൺസെടുത്താണ് പുറത്തായി. അഭിഷേക് ശർമ, നിതീഷ് കുമാർ റെഡ്‌ഡി, ക്ലാസൻ എന്നിവരും മിന്നും പ്രകടനം നടത്തി. 20, 34 , 30 എന്നിങ്ങനെയാണ് യഥാക്രമം ഈ ബാറ്റർമാർ നേടിയത്.

ഓപ്പണർമാരായ ട്രാവിസ് ഹൈഡും അഭിഷേക് ശർമയും ഗംഭീര തുടക്കമാണ് ഹൈദരാബാദിന് നൽകിയത്. 11 പന്തിൽ 24 റൺസെടുത്ത അഭിഷേക് ശർമയുടെ വിക്കറ്റാണ് ഹൈദരാബാദിന് ആദ്യം നഷ്ടമായത്. 

നാലാം ഓവറിലെ ആദ്യ പന്തിൽ മഹീഷ് തിക്ഷണ അഭിഷേകിനെ മടക്കുകയായിരുന്നു. 31 പന്തിൽ 67 റൺസ് എടുത്ത ഹൈഡിനെ ഒൻപതാം ഓവറിൽ തുഷാർ ദേശ്പാണ്ഡെ മടക്കി.

 എന്നാൽ, ഒരു വശത്ത് നങ്കൂരമിട്ട ഇഷാൻ കിഷൻ സെഞ്ചുറി നേടി പുറത്താകാതെ നിന്നു. 47 പന്തിൽ 106 റൺസാണ് ഇഷാന്റെ സംഭാവന. നിതീഷ് കുമാർ റെഡ്ഡി 15 പന്തിൽ 30 റൺസും ഹെന്റിച്ച് ക്ലാസെൻ14 പന്തിൽ 34 റൺസും നേടി.

രാജസ്ഥാനായി തുഷാർ ദേശ്പാണ്ഡെ മൂന്ന് വിക്കറ്റ് വീഴ്ത്തി. മഹീഷ് തിക്ഷണ രണ്ടും സന്ദീപ് ശർമ ഒരു വിക്കറ്റും വീഴ്ത്തി. നാല് ഓവർ എറിഞ്ഞ ജോഫ്ര ആർച്ചർ 76 റൺസാണ് വിട്ടു നൽകിയത്

അതേ സമയം ഇന്ത്യൻ ടീമിൽ നിന്നും പുറത്തായിരുന്ന ഇഷൻ കിഷന് ഇന്നത്തെ മത്സരം ഒരു മികച്ച തിരിച്ചുവരവ് കൂടിയായിരുന്നു. താരത്തെ വാർഷിക കരാറിൽ നിന്നും ബിസിസിഐ പുറത്താക്കിയിരുന്നു. ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി മികവ് തെളിയിച്ചെങ്കിലും താരത്തെ ഇന്ത്യൻ ടീം മാനേജ്‌മെന്റ് അവഗണിക്കുകയായിരുന്നു.

നേരത്തേ ടോസ് നേടിയ രാജസ്ഥാന്‍ റോയൽസ് ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്‍ സഞ്ജു സാംസന്‍റെ അഭാവത്തില്‍ ആദ്യ മൂന്ന് കളികളില്‍ നായകനാവുന്ന റിയാന്‍ പരാഗാണ് ടോസിനെത്തിയത്.

ഐപിഎല്ലിന് മുന്നോടിയായുള്ള പരിശീലന മത്സരങ്ങളിൽ  ഇഷാൻ കിഷൻ നടത്തിയ മിന്നും പ്രകടനങ്ങളുടെ തനിയാവർത്തനമായിരുന്നു ഇന്ന്. 

പരിശീലന മത്സരങ്ങളിൽ നാല് മത്സരങ്ങളിൽ മൂന്ന് അർദ്ധ സെഞ്ച്വറികൾ നേടിയാണ് ഇഷാൻ കിഷൻ തിളങ്ങിയതെങ്കിൽ 47 പന്തിൽ 106 റൺസാണ് രാജസ്ഥാൻ റോയൽസിനെതിരെ അടിച്ചുകൂട്ടിയത്.

പരിശീന മത്സരത്തിൽ ആദ്യ കളിയിൽ 23 പന്തിൽ 64 റൺസാണ് കിഷൻ അടിച്ചെടുത്തത്. 

രണ്ടാം മത്സരത്തിൽ 30 പന്തിൽ നിന്നും 70 റൺസ് നേടിയിരുന്നു താരത്തിന്റെ മിന്നും പ്രകടനം. മൂന്നാം മത്സരത്തിൽ 19 പന്തിൽ 49 റൺസും നാലാം മത്സരത്തിൽ 33 പന്തിൽ പുറത്താവാതെ 64 റൺസുമാണ് താരം നേടിയത്. 

മുംബൈ ഇന്ത്യൻസ് കൈവിട്ടതോടെയാണ് ഇഷാൻ കിഷൻ ഹൈദരാബാദിന്റെ തട്ടകത്തിലെത്തിയത്. മെഗാ ലേലത്തിൽ 11.25 കോടി രൂപക്കായിരുന്നു ഇഷാനെ ഓറഞ്ച് ആർമി സ്വന്തമാക്കിയത്. 

അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഹെൻറിച്ച് ക്ലാസൻ തുടങ്ങിയ പേര് കേട്ട വെടിക്കെട്ട് താരങ്ങളേക്കാൾ ഇന്ന് തിളങ്ങിയത് ഇഷാനായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക്...

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ്

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ് ബെംഗളൂരു: ധര്‍മസ്ഥല തിരോധാന കേസില്‍...

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക്

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക് രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത...

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

തിരുവോണദിനത്തില്‍ അമ്മത്തൊട്ടിലില്‍ ‘തുമ്പ’ എത്തി

തിരുവോണദിനത്തില്‍ അമ്മത്തൊട്ടിലില്‍ 'തുമ്പ' എത്തി തിരുവനന്തരപുരം: തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ ഒരു കുഞ്ഞതിഥി...

Related Articles

Popular Categories

spot_imgspot_img