web analytics

ഇന്ത്യാക്കാരുമായി വരുന്ന അമേരിക്കയെ സൂക്ഷിക്കണം; നേരിടാൻ ഇപ്പോഴത്തെ ബാറ്റിംഗ് നിര പോരാ; സഞ്ജു വന്നാൽ എല്ലാം ശരിയാകും; ആറാം നമ്പറിൽ സ്‌പെഷലിസ്റ്റ് ബാറ്ററാവാൻ സഞ്ജു

ന്യൂയോര്‍ക്ക്: ട്വ​ന്റി20 ലോ​ക​ക​പ്പ് ഗ്രൂ​പ് എ​യി​ൽ നി​ന്ന് സൂ​പ്പ​ർ എ​ട്ടി​ന​രി​കി​ലെ​ത്തി​യ ഇ​ന്ത്യ​ക്കും യു.​എ​സി​നും ഇ​ന്ന് മൂ​ന്നാം മ​ത്സ​രം. ആ​ദ്യ ര​ണ്ട് ക​ളി​ക​ളും ജ​യി​ച്ച മു​ൻ ചാ​മ്പ്യ​ന്മാ​രും ആ​തി​ഥേ​യ​രും മു​ഖാ​മു​ഖം വ​രു​മ്പോ​ൾ ജ​യി​ക്കു​ന്ന​വ​ർ​ക്ക് സം​ശ​യ​ലേ​ശ​മെ​ന്യേ മു​ന്നേ​റാം.ഇ​ന്ത്യ​ക്കാ​രും ഇ​ന്ത്യ​ൻ വം​ശ​ജ‍രും നി​റ​ഞ്ഞ ടീ​മി​നെ​തി​രെ​യാ​ണ് രോ​ഹി​ത് ശ​ർ​മ​യും സം​ഘ​വും അ​ങ്കം കു​റി​ക്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ഇ​ന്ത്യ യ​ഥാ​ക്ര​മം അ​യ​ർ​ല​ൻ​ഡി​നെ​യും പാ​കി​സ്താ​നെ​യും തോ​ൽ​പി​ച്ച് നാ​ല് പോ​യ​ന്റു​മാ​യി ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​താ​ണ്. കാ​ന​ഡ​യെ​യും പാ​കി​സ്താ​നെ​യും വീ​ഴ്ത്തി​യ യു.​എ​സി​നും ഇ​ത്ര പോ​യ​ന്റു​ണ്ട്.Sanju is a specialist batsman at number six

ആ​ദ്യ ക​ളി​യി​ൽ ഐ​റി​ഷ് സം​ഘ​ത്തി​നെ​തി​രെ അ​നാ​യാ​സ ജ​യം നേ​ടി​യ ഇ​ന്ത്യ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ബാ​റ്റി​ങ്ങി​ൽ പ​ത​റി​യി​രു​ന്നു. ബൗ​ള​ർ​മാ​രു​ടെ ക​രു​ത്തി​ൽ പാ​ക് സം​ഘ​ത്തെ വ​രി​ഞ്ഞു​മു​റു​ക്കി​യാ​ണ് മെ​ൻ ഇ​ൻ ബ്ലൂ 119 ​റ​ൺ​സ് വി​ജ​യ​ക​ര​മാ​യി പ്ര​തി​രോ​ധി​ച്ച​ത്. 

ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുകയാണ്. ഗ്രൂപ്പ് എയില്‍ ഉള്‍പ്പെട്ട ഇന്ത്യ അയര്‍ലന്‍ഡിനെ 8 വിക്കറ്റിനും പാകിസ്താനെ 6 റണ്‍സിനും തോല്‍പ്പിച്ചു.

 ഇനി ഇന്ത്യയുടെ അടുത്ത മത്സരം 12ന് അമേരിക്കയ്‌ക്കെതിരേയാണ്. ആതിഥേയരായ അമേരിക്ക ആദ്യ രണ്ട് മത്സരവും ജയിച്ചാണ് ഇന്ത്യക്കെതിരേ ഇറങ്ങാനൊരുങ്ങുന്നത്. പാകിസ്താനെ അട്ടിമറിച്ച ആത്മധൈര്യത്തോടെ എത്തുന്ന അമേരിക്കയെ ഇന്ത്യ ഭയക്കണം.

പാകിസ്താനുമായുള്ള മത്സരത്തിന് ശേഷം ഇന്ത്യന്‍ ടീമിന് വലിയ ആശങ്കയുള്ളത് ബാറ്റിങ്ങിനെ കുറിച്ചാണ്. പാകിസ്താന് മുന്നില്‍ വെറും 119 റണ്‍സിനാണ് കരുത്തുറ്റ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നുവീണത്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് കൂടിയാണ് സഞ്ജുവിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നത് എന്നാണ് സൂചനകള്‍. രാജസ്ഥാനില്‍ നിന്നുള്ള മറ്റൊരു യുവതാരമായ യശസ്വി ജെയ്‌സ്വാളിനും ഇത്തവണ പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചിട്ടില്ല.

ഐപിഎല്ലിലെ മിന്നുന്ന പ്രകടനം ആയിരുന്നു സഞ്ജു സാംസണ് ടി20 ലോകകപ്പ് ടീമില്‍ ഇടം നേടിക്കൊടുത്തത്. സഞ്ജുവിനെ കൂടാതെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയി ഋഷഭ് പന്തും ടീമില്‍ ഇടം നേടി. പക്ഷേ, സന്നാഹ മത്സരത്തില്‍ ഓപ്പണര്‍ ആയി ഇറങ്ങിയ സഞ്ജു പരാജയപ്പെടുകയും ആ കളി ഋഷഭ് പന്ത് ജയിപ്പിക്കുകയും ചെയ്തു. ഇതോടെ തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളിലും സഞ്ജുവിന് ഡഗ്ഗൗട്ടില്‍ തന്നെ ഇരിക്കേണ്ടി വന്നു.

എന്നാല്‍ സഞ്ജുവിനെ ടീമില്‍ എടുക്കാത്തതിനെതിരെ പല കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരിന്നു. ഫോം ഔട്ടായ ശിവം ദുബെയേ ടീമില്‍ ഉള്‍പ്പെടുത്തുകയും സഞ്ജു പുറത്തിരിക്കുകയും ചെയ്യുന്നു എന്നതായിരുന്നു ആ വിമര്‍ശനത്തിന്റെ കാതല്‍. അടുത്ത ദിവസം അമേരിക്കയ്‌ക്കെതിരെ നടക്കുന്ന മത്സരത്തില്‍ ശിവം ദുബേയ്ക്ക് പകരം സഞ്ജുവിനെ ഇറക്കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും സഞ്ജു സാംസണെ തന്നെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ അഞ്ചാമനായിട്ടായിരിക്കും സഞ്ജു ഇറങ്ങുക. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വണ്‍ഡൗണ്‍ പൊസിഷനില്‍ ആയിരുന്നു സഞ്ജു മികച്ച പ്രകടനം കാഴ്ചവച്ചത്.

സൂപ്പര്‍ 8 ലേക്ക് ഏറെക്കുറേ ഉറപ്പായ സ്ഥിതിയ്ക്ക് ടീമില്‍ ചെറിയ പരീക്ഷണം നടത്താന്‍ തന്നെ ആയിരിക്കും ക്യാപ്റ്റന്റേയും കോച്ചിന്റെയും തീരുമാനം

കഴിഞ്ഞ രണ്ടുമത്സരങ്ങളിലും ബാറ്റിംഗിലും ഫീൽഡിംഗിലും നിറം മങ്ങിയ ശിവം ദുബെയെ പ്ലേയിംഗ് ഇലവനിൽ നിന്ന് മാറ്റണമെന്ന് ആരാധകർ ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്. മദ്ധ്യനിരയിൽ ശിവം ദുബെക്ക് പകരം സ്‌പെഷലിസ്റ്റ് ബാറ്ററായി സഞ്ജു സാംസണ് അവസരം നൽകണമെന്നാണ് ആവശ്യം.

ഓൾ റൗണ്ടറായ ശിവം ദുബൈ ആദ്യ രണ്ട് മത്സരങ്ങളിലും ബൗളിംഗിനിറങ്ങിയില്ല. പാകിസ്താനെതിരായ മത്സരത്തിൽ മുഹമ്മദ് റിസ്വാന്റെ ക്യാച്ച് നഷ്ടപ്പെടുത്തുകയും ചെയ്തു. ആറാം നമ്പറിൽ സഞ്ജുവിനെ സ്‌പെഷലിസ്റ്റ് ബാറ്ററായി ഇറക്കിയാൽ ബാറ്റിംഗ് ഓർഡറിൽ വലിയ മാറ്റം വരുത്തേണ്ടിവരില്ല. ഏഴാമനായി ഹാർദികും പിന്നാലെ ജഡേജയും ഇറങ്ങും.

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

യുവതി ഹോട്ടലിൽനിന്ന് മുങ്ങിയത് 10,900 രൂപയുടെ ഭക്ഷണം കഴിച്ചശേഷം; പക്ഷെ ട്രാഫിക് ബ്ലോക്ക് ചതിച്ചു..! വൈറൽ വീഡിയോ

യുവതി ഹോട്ടലിൽനിന്ന് മുങ്ങിയത് 10900 രൂപയുടെ ഭക്ഷണം കഴിച്ചശേഷം അഹമ്മദാബാദ്∙ രാജ്യത്ത് അടുത്തിടെ...

Related Articles

Popular Categories

spot_imgspot_img