വേട്ടയ്യനായി സഞ്ജു; 22 ബോളില്‍ ഫിഫ്റ്റി;40 പന്തിൽ സെഞ്ച്വറി; ടസ്‌കിനെ പൊങ്കാലയിട്ടു; വമ്പന്‍ റെക്കോഡ്

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണ്. സഞ്ജു സാംസണെ സംബന്ധിച്ച് നിര്‍ണ്ണായകമായ മത്സരമാണിത്. ആദ്യ മത്സരത്തില്‍ 29 റണ്‍സിനും രണ്ടാം മത്സരത്തില്‍ 10 റണ്‍സും പുറത്തായ സഞ്ജുവിന് മൂന്നാം മത്സരത്തില്‍ വമ്പന്‍ സ്‌കോര്‍ നേടേണ്ടത് ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ അത്യാവശ്യമായിരുന്നു. ഈ സമ്മര്‍ദ്ദത്തോടെ ബാറ്റ് ചെയ്യാനിറങ്ങിയ സഞ്ജു തകര്‍പ്പന്‍ ബാറ്റിങ്ങോടെ പ്രതീക്ഷ കാത്തിരിക്കുകയാണ്.Sanju crossed the century in 41 balls. Sanju’s century is with 9 fours and 8 sixes.

40 പന്തിൽ സഞ്ജു സെഞ്ച്വറി പിന്നിട്ടു. 9 ഫോറും 8 സിക്സും സഹിതമാണ് സ‍ഞ്ജുവിന്റെ സെഞ്ച്വറി. 10-ാം ഓവറിൽ റിഷാദ് ഹൊസൈനെതിരെ അഞ്ച് സിക്സുകളാണ് മലയാളി താരം പറത്തിയത്.

മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്ക് അഭിഷേക് ശർമയെ നാല് റൺസുമായി നേരത്തെ നഷ്ടമായി. പിന്നാലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും സഞ്ജുവും ചേർന്ന് ഇന്ത്യയ്ക്ക് മികച്ച കൂട്ടുകെട്ട് ഒരുക്കുകയായിരുന്നു. ഇന്ത്യൻ ഇന്നിം​ഗ്സ് 13 ഓവർ പിന്നിടുമ്പോൾ ഇന്ത്യൻ സ്കോർ 1 വിക്കറ്റ് നഷ്ടത്തിൽ 196 കടന്നു. 14ാം ഓവറിൽ 47 പന്തിൽ 111 റൺസെടുത്ത് മുസ്താഫിസുർ റഹ്മാന്റെ പന്തിൽ സഞ്ജു പുറത്തായി.

സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. തന്‍സിം ഹസന്‍ സാക്കിബിനായിരുന്നു വിക്കറ്റ്. പിന്നീടായിരുന്നു സഞ്ജുവിന്റെ താണ്ഡവം. സ്പിന്‍-പേസ് ഭേദമില്ലാതെ ബംഗ്ലാ ബൗളര്‍മാരെ സഞ്ജു തലങ്ങും പായിച്ചു. റിഷാദ് ഹുസൈന്റെ ഒരോവറില്‍ അഞ്ച് സിക്‌സുകളാണ് സഞ്ജു പായിച്ചത്.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സീനിയര്‍ താരം മുഹമ്മദുള്ളയുടെ അവസാന ട്വന്റി 20യില്‍ ആശ്വാസ ജയത്തിനായാണ് ബംഗ്ലാദേശ് ഇറങ്ങിയത്.ബാറ്റര്‍മാരുടെ നിറംമങ്ങിയ പ്രകടനമാണ് ബംഗ്ലാദേശിന്റെ പ്രധാന പ്രതിസന്ധി. ബൗളിംഗ് നിരയ്ക്കും സ്ഥിരതയില്ല

ആദ്യ ഓവറില്‍ സ്പിന്നറെ ഇട്ട് ബംഗ്ലാദേശ് സഞ്ജുവിനെ പരീക്ഷിച്ചെങ്കിലും ശ്രദ്ധയോടെ കളിച്ച് സഞ്ജു പതിയെ നിലയുറപ്പിച്ചു. പിന്നീടങ്ങോട്ട് സഞ്ജുവിന്റെ ബാറ്റിങ് വിസ്മയിപ്പിക്കുകയായിരുന്നു. ടസ്‌കിന്‍ അഹമ്മദിനേയും മുസ്തഫിസുര്‍ റഹ്‌മാനേയും ഉള്‍പ്പെടെ പവര്‍പ്ലേയില്‍ ബംഗ്ലാദേശ് ബൗളര്‍മാരെ ഒന്നുമല്ലാതാക്കി കളയുന്ന പ്രകടനമാണ് സഞ്ജു സാംസണ്‍ കാഴ്ചവെച്ചത്. സഞ്ജുവിന്റെ ക്ലാസ് വ്യക്തമാക്കുന്ന ബാറ്റിങ് പ്രകടനമാണ് ഹൈദരാബാദില്‍ കണ്ടത്.

ബംഗ്ലാദേശിന്റെ സീനിയര്‍ പേസര്‍മാരിലൊരാളാണ് ടസ്‌കിന്‍ അഹമ്മദ്. രണ്ടാം ഓവറില്‍ നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്തോ ടസ്‌ക്കിനെ പന്തേല്‍പ്പിക്കുകയായിരുന്നു. സഞ്ജുവിനെ കുടുക്കുകയെന്ന ലക്ഷ്യത്തോടെയെത്തിയ ടസ്‌കിനെ തുടര്‍ച്ചയായി നാല് ബൗണ്ടറികളോടെയാണ് സഞ്ജു മടക്കി അയച്ചത്. ആദ്യത്തെ രണ്ട് പന്തും ഡോട്ടാക്കിയ ശേഷം തുടര്‍ച്ചയായി നാല് പന്തുകള്‍ സഞ്ജു ബൗണ്ടറി കടത്തുകയായിരുന്നു. നല്ല തുടക്കത്തെ നന്നായി മുതലാക്കാന്‍ സഞ്ജുവിനായി.

കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച തുടക്കത്തെ വലിയ സ്‌കോറാക്കി മാറ്റാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. എന്നാല്‍ മൂന്നാം മത്സരത്തില്‍ സഞ്ജു ഈ കുറവ് പരിഹരിച്ചു. പേസര്‍മാരേയും സ്പിന്നര്‍മാരേയും ഒരുപോലെ കടന്നാക്രമിച്ച് സഞ്ജുവിന്റെ പ്രതിഭ വെളിവാക്കുന്ന പ്രകടനമാണ് ഹൈദരാബാദില്‍ കാഴ്ചവെച്ചതെന്ന് പറയാം. എല്ലാ വിമര്‍ശകരുടേയും വായടപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് മലയാളി വിക്കറ്റ് കീപ്പര്‍ നടത്തിയിരിക്കുന്നത്.

വെടിക്കെട്ട് ബാറ്റിങ് തുടര്‍ന്ന സഞ്ജു 22 പന്തിലാണ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. എട്ട് ഫോറും 2 സിക്‌സും ഉള്‍പ്പെടെയായിരുന്നു സഞ്ജുവിന്റെ തകര്‍പ്പന്‍ ഫിഫ്റ്റി. ഇതോടെ വമ്പന്‍ റെക്കോഡിലേക്കും പേര് ചേര്‍ക്കാന്‍ സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. ബംഗ്ലാദേശിനെതിരേ ഇന്ത്യക്കാരന്റെ വേഗ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡ് സഞ്ജു സാംസണ്‍ പേരിലാക്കിയിരിക്കുകയാണ്. 4, 4, 6 എന്നിങ്ങനെ വമ്പന്‍ ഷോട്ടുകള്‍ കളിച്ചാണ് സഞ്ജു തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്

22 പന്തുകളിൽ അർധ സെഞ്ചറി തികച്ച സഞ്ജു പിന്നീടുള്ള 18 പന്തുകളിൽ നൂറ് പിന്നിടുകയായിരുന്നു. രാജ്യാന്തര ട്വന്റിയിൽ ഏറ്റവും വേഗമേറിയ നാലാമത്തെ സെഞ്ചറിയാണ് സഞ്ജു കുറിച്ചത്. ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചറിയും. 2017ൽ ശ്രീലങ്കയ്ക്കെതിരെ 35 പന്തിൽ സെഞ്ചറി തികച്ച രോഹിത് ശർമയാണ് ഒന്നാമത്.

അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന അപൂര്‍വ്വ റെക്കോഡും സഞ്ജു സാംസണ്‍ സ്വന്തമാക്കി. ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വിജയ് മഞ്ജരേക്കറാണ്. ഏകദിനത്തില്‍ ഈ നേട്ടം രാഹുല്‍ ദ്രാവിഡിനാണ്. ടി20യില്‍ സഞ്ജു ഈ റെക്കോഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ്. എംഎസ് ധോണി, റിഷഭ് പന്ത് എന്നിവരെല്ലാം ഉണ്ടായിട്ടും ഇവര്‍ക്കൊന്നും സാധിക്കാത്ത റെക്കോഡാണ് സഞ്ജു നേടിയെടുത്തത്.

ഇന്ത്യയുടെ ടി20 ടീമില്‍ തുടര്‍ അവസരം താന്‍ അര്‍ഹിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ഇന്ത്യക്കായി ഇടക്കിടെ മാത്രം അവസരം ലഭിച്ചിരുന്ന സഞ്ജുവിന് തുടര്‍ അവസരങ്ങള്‍ ലഭിക്കുമ്പോള്‍ തനിക്ക് എന്താണ് ചെയ്യാനാവുകയെന്ന് കാട്ടിത്തരുന്ന പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണ്‍ കാഴ്ചവെച്ചത്. അസാധ്യമായി റണ്‍സടിക്കാനുള്ള സഞ്ജുവിന്റെ മികവ് വ്യക്തമാക്കിയാണ് അദ്ദേഹം കളം വിട്ടത്.

47 പന്ത് നേരിട്ട് 11 ഫോറും 8 സിക്‌സും ഉള്‍പ്പെടെ 111 റണ്‍സ് നേടിയാണ് സഞ്ജു സാംസണ്‍ മടങ്ങിയത്. 236.17 സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജു കസറിയത്. നായകന്‍ സൂര്യകുമാര്‍ യാദവ് ഒരുവശത്ത് മികച്ച പിന്തുണ നല്‍കിയപ്പോള്‍ സഞ്ജു കത്തിക്കയറുകയായിരുന്നു. വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും സഞ്ജുവിന് സീറ്റ് നേടിക്കൊടുക്കുന്ന പ്രകടനമാണ് ഹൈദരാബാദില്‍ അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നതെന്ന് പറയാം.

സഞ്ജുവിന് വിമര്‍ശകരേറെയാണെങ്കിലും ഇവരുടെയെല്ലാം വായടപ്പിക്കുന്ന ബാറ്റിങ്ങാണ് അദ്ദേഹം കാട്ടിക്കൊടുത്തത്. എന്തായാലും സഞ്ജുവിന്റെ കരുത്ത് വ്യക്തമാകുന്ന പ്രകടനമാണ് അദ്ദേഹം കളിച്ചതെന്ന് നിസംശയം പറയാം.

പ്ലേയിങ് 11

ഇന്ത്യ- സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (c) നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിങ്, ഹര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, മായങ്ക് യാദവ്, രവി ബിഷ്‌നോയ്

ബംഗ്ലാദേശ്- തന്‍സിദ് ഹസന്‍, ലിറ്റന്‍ ദാസ്, പര്‍വേസ് ഹൊസൈന്‍ ഇമോന്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്തോ (c), തൗഹിദ് ഹൃദോയി, മഹമ്മൂദുല്ല, മെഹതി ഹസന്‍, റിഷാദ് ഹൊസൈന്‍, ടസ്‌കിന്‍ അഹമ്മദ്, തന്‍സീം ഹസന്‍ ഷക്കീബ്, മുസ്തഫിസുര്‍ റഹ്‌മാന്‍

spot_imgspot_img
spot_imgspot_img

Latest news

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് മർദ്ദിച്ചു; തലതല്ലി പൊട്ടിച്ചെന്ന് പരാതി; മർദ്ദനമേറ്റത് കോട്ടയം സ്വദേശികൾക്ക്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ ചടങ്ങിൽ...

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

Other news

ആൾത്തുളയിലൂടെ താഴേക്ക് വീണു;വനിത ഹോസ്റ്റലിൽ അപകടം; രണ്ടു പേർക്ക് പരുക്ക്

കൊല്ലം: വനിതാ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്നും വീണ് രണ്ട് യുവതികൾക്ക്...

സ്റ്റോക്ക് ഓൺ ട്രെന്റിൽ മലയാളിയുടെ കടയിൽ രണ്ടാം മോഷണം; കവർന്നത് 25000 പൗണ്ട് വിലമതിക്കുന്ന സാധനങ്ങൾ

സ്റ്റോക്ക് ഓൺ ട്രെന്റിൽ മലയാളിയുടെ കടയിൽ വൻ മോഷണം. ഒരു മാസത്തിനിടെ...

ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിന് പുതിയ മാനദണ്ഡങ്ങള്‍

വയനാട്: ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിന് മാനദണ്ഡങ്ങള്‍ പുറത്തിറക്കി സർക്കാർ. മാനദണ്ഡങ്ങള്‍ വിശദീകരിക്കുന്ന...

കള്ളക്കടല്‍ പ്രതിഭാസം; 4 ജില്ലകളിൽ ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസം, വിവിധ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം,...

Related Articles

Popular Categories

spot_imgspot_img