കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം. ഈഴവ സമുദായത്തെ ഹൈജാക്ക് ചെയ്യുക വഴി ആര്‍എസ്എസിനുള്ള ഒളിസേവയാണ് വെള്ളാപ്പള്ളി നടേശന്‍ നടത്തുന്നതെന്ന് മുഖപ്രസംഗത്തിൽ ആരോപിക്കുന്നു. ഈഴവർക്ക് അവകാശപ്പെട്ടത് മുസ്‌ലിംകളോ ക്രിസ്ത്യാനികളോ തട്ടിയെടുക്കുന്നുണ്ടെങ്കിൽ വെള്ളാപ്പള്ളി അത് തെളിയിക്കണം.(Samastha editorial against vellapally Natesan)
അല്ലാതെ, സംഘ്പരിവാറിന്റെ നുണ ഉല്‍പാദക ഫാക്ടറികളെ നാണിപ്പിക്കും വിധമുള്ള അവാസ്തവങ്ങൾ കൊണ്ട് പൊതുസമൂഹത്തില്‍ ഛിദ്രത തീര്‍ക്കുകയല്ല വേണ്ടത് എന്ന് മുഖപത്രത്തിൽ പറയുന്നുണ്ട്. ഈഴവര്‍ക്കെന്ന വ്യജേന സവര്‍ണ സമുദായങ്ങള്‍ക്കു വേണ്ടി വെള്ളാപ്പള്ളി സവർണർക്ക് വിടുപണി ചെയ്യുകയാണ് എന്നും മുഖപത്രത്തിൽ ആരോപിക്കുന്നുണ്ട്.
മൈക്രോ ഫിനാൻസ് കേസിൽ നിന്ന് വെള്ളാപ്പള്ളി ഊരി പോന്നത് എങ്ങനെയാണേന്നും സുപ്രഭാതം മുഖപത്രത്തിൽ ചോദിച്ചിട്ടുണ്ട്.
പാർലമെന്‍റിലും സർക്കാർ ഉദ്യോഗങ്ങളിലും മുസ്ലിങ്ങള്‍ കൂടുതലാണെന്ന് പറയുന്ന വെള്ളാപ്പള്ളി കണക്കുകൾ പരിശോധിക്കണമെന്നും സുപ്രഭാതം മുഖ പത്രം പറയുന്നു. ഇസ്ലാമോഫോബിയ പടർത്താനാണ് വെള്ളാപ്പള്ളിയുടെ ശ്രമമെന്നും ആക്ഷേപിച്ചിട്ടുണ്ട്.
Read Also: പച്ച മത്തിക്ക് പിന്നാലെ ഉണക്ക മത്തിയുടെ വിലയും ഉയരുന്നു; ഇനി എന്തുകൂട്ടി ചോറുണ്ണുമെന്ന് മലയാളികൾ
Read Also: 21.06.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ