കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം. ഈഴവ സമുദായത്തെ ഹൈജാക്ക് ചെയ്യുക വഴി ആര്‍എസ്എസിനുള്ള ഒളിസേവയാണ് വെള്ളാപ്പള്ളി നടേശന്‍ നടത്തുന്നതെന്ന് മുഖപ്രസംഗത്തിൽ ആരോപിക്കുന്നു. ഈഴവർക്ക് അവകാശപ്പെട്ടത് മുസ്‌ലിംകളോ ക്രിസ്ത്യാനികളോ തട്ടിയെടുക്കുന്നുണ്ടെങ്കിൽ വെള്ളാപ്പള്ളി അത് തെളിയിക്കണം.(Samastha editorial against vellapally Natesan) അല്ലാതെ, സംഘ്പരിവാറിന്റെ നുണ ഉല്‍പാദക ഫാക്ടറികളെ നാണിപ്പിക്കും വിധമുള്ള അവാസ്തവങ്ങൾ കൊണ്ട് പൊതുസമൂഹത്തില്‍ ഛിദ്രത തീര്‍ക്കുകയല്ല വേണ്ടത് എന്ന് മുഖപത്രത്തിൽ പറയുന്നുണ്ട്. ഈഴവര്‍ക്കെന്ന വ്യജേന സവര്‍ണ സമുദായങ്ങള്‍ക്കു […]
തിരുവനന്തപുരം: മതവാദം ഉന്നയിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്ന സമസ്ത, ലീഗ് നേതാക്കൾക്കെതിരെ തെരഞ്ഞടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യർ. കേരളത്തിൽ ലോക്സഭ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടത്തുന്നത് വിശ്വാസീകൾക്ക് ആശങ്കയുണ്ടാക്കുമെന്ന മുസ്ലിം ലീഗിൻറേയും സമസ്തയുടയേും അഭിപ്രായത്തിനെതിരെ ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യർ രംഗത്ത്. എല്ലാ മതവിഭാഗങ്ങളുടെയും സൗകര്യം നോക്കിയാൽ ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടത്താൻ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു തീർത്തും അനാവശ്യ ആവശ്യങ്ങൾ ഉന്നയിക്കുന്നതാണ് മറ്റു വിഭാഗങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നത്. ഇന്ത്യാ മഹാരാജ്യത്ത് […]
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി സമസ്ത മുഖപത്രം. ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവരുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ, ഈരാറ്റുപേട്ടയിൽ വൈദികനെ വണ്ടികയറ്റാൻ ശ്രമിച്ചെന്ന കേസിൽ മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തിനെതിരെയാണ് വിമർശനം. മുഖാമുഖത്തിൽ കെഎൻഎം നേതാവ് ഹുസൈൻ മടവൂർ പൊലീസ് മുസ്ലിം സമുദായത്തെ ഉന്നം വെക്കുന്നുവെന്ന് ആരോപിച്ചതിനോടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുഖപത്രം ‘സുപ്രഭാതം’ രംഗത്തു വന്നു. മുഖ്യമന്ത്രിയുടെ പ്രതികരണം യാദൃശ്ചികമെന്ന് കരുതാനാവില്ല. അക്രമികൾക്ക് മുസ്ലിം ചാപ്പ കുത്തിയത് സംഘ്പരിവാർ രീതിയാണ്. മതവും […]
സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താന്‍ വരുന്നവരുടെ കൈവെട്ടുമെന്നു പ്രസംഗത്തിൽ പരാമർശിച്ച് എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂർ. മലപ്പുറത്ത് മുഖദ്ദസ് സന്ദേശയാത്ര സമാപന റാലിയിലാണ് വിവാദ പ്രസംഗം. ഞങ്ങള്‍ക്ക് ഒരേ ഒരു കടപ്പാടേയുള്ളൂ. അത് സമസ്ത കേരള ജം ഇയ്യത്ത് ഉല്‍ ഉലമയോടു മാത്രമാണ്. ആ സമസ്തയുടെ മഹാരഥന്മാരായ പണ്ഡിതന്മാരെ, അതിന്റെ ഉസ്താദുമാരെ, അതിന്റെ സാദാത്തുക്കളെ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും പ്രഹരമേല്‍പ്പിക്കാനും ആരു വന്നാലും ആ കൈ വെട്ടാന്‍ എസ്‌കെഎസ്എസ്എഫിന്റെ പ്രവര്‍ത്തകര്‍ മുന്നോട്ടുണ്ടാകും. ഇതിനെ അപമര്യാദയായിട്ട് ആരും കാണേണ്ടതില്ല. ഇത് സമസ്ത […]
© Copyright News4media 2024. Designed and Developed by Horizon Digital