സാം കറന് മുമ്പിൽ മുട്ട് മടക്കി സഞ്ജുവും സംഘവും; രാജസ്ഥാന് തുടര്‍ച്ചയായി നാലാം തോല്‍വി; പഞ്ചാബിന് ജയം

ഐപിഎല്‍ സീസണില്‍ പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും തുടര്‍ച്ചയായി നാലാം തോല്‍വി വഴങ്ങി സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് അഞ്ച് വിക്കറ്റിനാണ് വിജയിച്ചത്. ഗുവാഹത്തി ബര്‍സാപര സ്റ്റേഡിയത്തില്‍ 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 18.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് മാത്രമാണ് നേടാനായത്.

അര്‍ദ്ധ സെഞ്ച്വറിയും രണ്ട് വിക്കറ്റുകളും നേടി ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത പഞ്ചാബ് നായകന്‍ സാം കറന്‍ ആണ് രാജസ്ഥാനെ തോല്‍പ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്. 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന്റെ തുടക്കം മികച്ചതായിരുന്നില്ല. പവര്‍ പ്ലേയ്ക്ക് മുമ്പ് തന്നെ പ്രഭ്‌സിംറാന്‍ സിംഗ് 6(4), റൈലി റുസോവ് 22(13), ശശാങ്ക് സിംഗ് 0(2) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. എട്ടാം ഓവറില്‍ ജോണി ബെയ്‌സ്‌റ്റോ 14(22) കൂടി മടങ്ങിയതോടെ 48-4 എന്ന നിലയില്‍ പഞ്ചാബ് അപകടം മണത്തു.

അഞ്ചാം വിക്കറ്റില്‍ ജിതേഷ് ശര്‍മ്മ 22(20), ക്യാപ്റ്റന്‍ സാം കറന് 63*(41) മികച്ച പിന്തുണ നല്‍കിയപ്പോള്‍ സ്‌കോര്‍ 100 കടന്നു. അഞ്ചാം വിക്കറ്റില്‍ 63 റണ്‍സിന്റെ കൂട്ടുകെട്ടാണ് സഖ്യം പടുത്തുയര്‍ത്തിയത്. പിന്നീട് അഷുതോഷ് ശര്‍മ്മ 17*(11) നായകനൊപ്പം ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. രാജസ്ഥാന് വേണ്ടി ആവേശ് ഖാന്‍, ചഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ബാറ്റ് ചെയ്യാനുള്ള തീരുമാനം പാളിയെന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു രാജസ്ഥാന്റെ തുടക്കം. ആദ്യ ഓവറില്‍ തന്നെ രാജസ്ഥാന് യശസ്വി ജയ്‌സ്വാളിന്റെ (4) വിക്കറ്റ് നഷ്ടമായി. റണ്‍ കണ്ടെത്താനുള്ള ശ്രമത്തില്‍ സഞ്ജു സാംസണ്‍ (18) ഏഴാം ഓവറില്‍ മടങ്ങി. തൊട്ടടുത്ത ഓവറില്‍ കഡ്‌മോറും. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച പരാഗ് – അശ്വിന്‍ സഖ്യമാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 50 റണ്‍സ് കൂട്ടിചേര്‍ത്തു. തുടര്‍ന്നെത്തിയ ധ്രുവ് ജുറല്‍(0), റോവ്മാന്‍ പവല്‍ (4), ഡോണോവന്‍ ഫെറൈറ (7) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. അവസാന ഓവറില്‍ പരാഗ്, ഹര്‍ഷല്‍ പട്ടേലിന്റെ ഓവറില്‍ വീണു. ഒമ്പത് വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. രാഹുല്‍ ചാഹര്‍, സാം കറന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരാണ് പഞ്ചാബിന് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയത്.

 

Read More: സത്യം ജയിക്കും പോരാട്ടം തുടരും; ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ത ജയില്‍ മോചിതനായി

Read More: സിസ്റ്റര്‍ അഭയ കൊലക്കേസ്: ഫാദര്‍ തോമസ് കോട്ടൂരിന്റെ പെന്‍ഷന്‍ പിന്‍വലിച്ചു; ഉത്തരവിറക്കി

Read More: കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ആദ്യ അതിഥിയായി നായ കുട്ടി; അമ്പരന്ന് ജനം

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ പാലക്കാട്: നിപ ബാധിച്ച് 57 കാരൻ മരിച്ച സംഭവത്തിൽ...

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്...

Related Articles

Popular Categories

spot_imgspot_img