മുംബൈ: സിനിമ ഷൂട്ടിങ്ങിനിടെ നടൻ സൽമാൻ ഖാന് പരിക്ക് പറ്റിയതായി റിപ്പോർട്ട്. ‘ബാറ്റിൽ ഓഫ് ഗാൽവാൻ’എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അപകടം സംഭവിച്ചത്.
ലഡാക്കിലെ അതികഠിന സാഹചര്യമാണ് പ്രശ്നമായത്. ചിത്രത്തിന്‍റെ ലഡാക്ക് ഷെഡ്യൂളിൽ അഭിനയിച്ചുകൊണ്ടിക്കുമ്പോഴാണ് പരിക്കേറ്റതെന്നാണ് പുറത്ത് വരുന്ന വിവരം. സംഭവത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ലഡാക്കിലെ കടുത്ത കാലാവസ്ഥയും കഠിനമായ ചിത്രീകരണ സാഹചര്യങ്ങളുമാണ് പ്രശ്നമായതെന്നാണ് പുറത്ത് വരുന്ന വിവരം.
അപൂർവ ലഖിയ സംവിധാനം ചെയ്യുന്ന ആക്ഷൻ ഡ്രാമ ചിത്രമാണ് ‘ബാറ്റിൽ ഓഫ് ഗാൽവാൻ’ സൽമാൻ ഖാനും സംഘവും ലഡാക്കിലെ 10ഡിഗ്രി താഴെയുളള കാലാവസ്ഥയിലായിരുന്നു സിനിമ ചിത്രീകരണം നടത്തിയത്.
ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് നടന് ശാരീരിക പരിക്ക് സംഭവിച്ചത്.
ഓക്സിജൻ കുറവ് മൂലം ആരോഗ്യനില താളം തെറ്റുകയും, കടുത്ത കാലാവസ്ഥയിൽ പെട്ടത് കാരണം വിശ്രമം ആവശ്യമാകുകയും ചെയ്തു.
45 ദിവസത്തെ ചിത്രീകരണമാണ് ലഡാക്കിൽ നടന്നത്. ഇതിൽ 15 ദിവസം നേരിട്ട് സൽമാൻ പങ്കെടുത്തിരുന്നു.
വിവിധ ആക്ഷൻ രംഗങ്ങളും നാടകീയ രംഗങ്ങളും ഉൾപ്പെട്ട ഷെഡ്യൂൾ ഏറെ വെല്ലുവിളികളോടെയാണ് മുന്നോട്ട് പോയത്. ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് സൽമാൻ മുംബൈയിലേക്ക് മടങ്ങിയത്.
ചികിത്സയിലും വിശ്രമത്തിലും സൽമാൻ
നടന് പരിക്ക് പറ്റിയ സംഭവത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും, ഇപ്പോൾ അദ്ദേഹം മുംബൈയിലെ വീട്ടിൽ വിശ്രമത്തിലാണെന്നാണ് ലഭിക്കുന്ന വിവരം.
ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിത്സ തുടരുന്നുവെന്നും അടുത്തയാഴ്ച ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ വീണ്ടും ഷൂട്ടിംഗിൽ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു.
സിനിമയുടെ പശ്ചാത്തലം
‘ബാറ്റിൽ ഓഫ് ഗാൽവാൻ’ 2020-ൽ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യയും ചൈനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
ആ സമയം ഇന്ത്യൻ സൈനികരുടെ വീരവും രാജ്യസുരക്ഷയ്ക്കായുള്ള അവരുടെ പോരാട്ടവും ദേശീയ തലത്തിൽ വലിയ ചര്‍ച്ചയായിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമ ഒരുക്കുന്നത്.
അപൂർവ ലഖിയ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷൻ-ഡ്രാമ വിഭാഗത്തിൽ പെടുന്നു. യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുന്ന സിനിമ എന്ന നിലയിൽ തന്നെ സിനിമാ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്.
ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ലഡാക്കിൽ പൂർത്തിയാക്കിയപ്പോൾ തന്നെ, സംഘത്തിന് വൻ വെല്ലുവിളികളും അപകടങ്ങളും നേരിടേണ്ടി വന്നു.
അടുത്ത ഷെഡ്യൂൾ മുംബൈയിൽ
സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണം ഉടൻ മുംബൈയിൽ ആരംഭിക്കും. അടുത്തയാഴ്ച തുടങ്ങുന്ന ഷെഡ്യൂൾ സിനിമയുടെ ഏറ്റവും നിർണായക ഘട്ടമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
തീവ്രമായ വൈകാരിക രംഗങ്ങളും വേഗതയേറിയ ആക്ഷൻ രംഗങ്ങളും ഉൾക്കൊള്ളുന്ന ഭാഗങ്ങൾക്കാണ് ഈ ഷെഡ്യൂളിൽ പ്രധാന്യം നൽകുന്നത്.
നിർമ്മാണ സംഘത്തിൻറെ റിപ്പോർട്ടുകൾ പ്രകാരം, പരിക്ക് സംഭവിച്ചെങ്കിലും സൽമാൻ ഷൂട്ടിംഗിൽ പങ്കാളിയാകാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സൂചനയുണ്ട്.
എന്നാൽ, ഡോക്ടർമാരുടെ നിർദേശങ്ങൾക്കനുസരിച്ചായിരിക്കും അടുത്ത ഘട്ടത്തിൽ പങ്കെടുക്കുന്നതെന്ന് വ്യക്തമാക്കുന്നു.
റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല
ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ 2026-ലെ മധ്യത്തോടെ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണു സൂചന.
ചിത്രീകരണത്തിന്റെ അന്തിമഘട്ടം പൂർത്തിയാക്കിയ ശേഷം മാത്രമേ റിലീസുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടാകുകയുള്ളൂ.
ആരാധകരുടെ ആശങ്ക
നടന്റെ പരിക്ക് കേട്ടറിഞ്ഞതോടെ ആരാധകർ സോഷ്യൽ മീഡിയയിൽ ആശങ്ക പ്രകടിപ്പിച്ചു. “സൽമാൻ സുരക്ഷിതനാകണം, ആരോഗ്യത്തോടെ തിരിച്ചെത്തണം” എന്ന സന്ദേശങ്ങളാണ് ആരാധകർ പങ്കുവെച്ചത്.
സംവിധായകനും സംഘവും ആരാധകരോട് ആശങ്കപ്പെടേണ്ടതില്ലെന്നും നടൻ വേഗത്തിൽ സുഖം പ്രാപിക്കുമെന്നും അറിയിച്ചു.
English Summary :
Bollywood actor Salman Khan injured during Ladakh shoot of Apoorva Lakhia’s action drama Battle of Galwan. Extreme weather and oxygen shortage caused health issues. Actor now resting in Mumbai.
salman-khan-injured-battle-of-galwan-shooting
Salman Khan, Battle of Galwan, Bollywood, Ladakh Shooting, Apoorva Lakhia, Action Drama, Injury News, Indian Cinema









