തിരുവനന്തപുരം: ജൂലൈ മാസം പകുതിയായിട്ടും ശമ്പളം വിതരണം ചെയ്യാന്‍ കഴിയാത്തതില്‍ പ്രതികരണവുമായി കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ രംഗത്ത്.ചില ഉദ്യോഗസ്ഥര്‍ മുന്‍ഗണന നല്‍കാത്തതാണ് ഈ മാസത്തെ ശമ്പളം വൈകാന്‍ കാരണം .ധനവകുപ്പ് 30 കോടി തന്നാലും പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല .പകുതി ശമ്പളം കൊടുക്കാന്‍ 39 കോടി വേണം.ബാക്കിക്ക് എന്തു ചെയ്യണമെന്ന് അറിയില്ല.: ശമ്പളം മുടങ്ങുന്നത് ദുഃഖകരമായ അവസ്ഥയാണ്.കോടതിയില്‍ നേരിട്ട് ഹാജരായി കാര്യങ്ങള്‍ ബോധ്യ പ്പെടുത്തും.ഒന്നും ഒളിക്കാനില്ല.ഓണ്‍ ലൈന്‍ വഴി ഹാജരാരാകാനാണ് കോടതി ആവശ്യപ്പെട്ടത്.തന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ പ്രമുഖ യൂണിയനുകള്‍ തീരുമാനിച്ചിട്ടില്ല ഡീസല്‍ മോഷ്ടിക്കുന്നവര്‍ക്കും കളളത്തരം കാണിക്കുവര്‍ക്കുമാണ് എംഡി ഒരു പ്രശ്മനമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നല്‍കാന്‍ വൈകിയതില്‍ ഇന്നലെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.ഈമാസം 20നകം മുഴുവന്‍ ശമ്പളവും നല്‍കിയില്ലെങ്കില്‍ കെഎസ്ആര്‍ടിസി എംഡി ഹാജരായി വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ ധനസഹായമായ 30 കോടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലതാമസം ഇല്ലാതെ ശമ്പളം വിതരണം ചെയ്യുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. മാസം 220 കോടിയിലേറെ രൂപയുടെ വരുമാനമുള്ള കെഎസ്ആര്‍ടിസി എങ്ങനെയാണ് പ്രതിസന്ധിയിലേക്ക് പോകുന്നത് എന്ന് മനസ്സിലാകുന്നില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണത്തിന് 11 കോടി രൂപ മാറ്റിവെക്കേണ്ടി വന്നതാണ് ശമ്പള വിതരണ പ്രതിസന്ധിക്ക് കാരണമായതെന്ന് കെ.എസ്.ആര്‍.ടി.സി വിശദീകരിച്ചു.