ഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് തല്ക്കാലം സ്റ്റേയില്ല. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീയസച്ചു. ഹർജി സുപ്രീംകോടതി മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.(Sajimon Parayil gets set back from Supreme Court)
മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ നിർമാതാവ് സജി മോന്‍ പറയിലാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്ത് ഹർജിക്കാരൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിയില്ലെങ്കിലും കമ്മിറ്റിയിലെ മൊഴികൾ വിവരമായി പരിഗണിച്ച് കേസെടുക്കണമെന്നായിരുന്നു ഹൈകോടതിയുടെ നിർദേശം.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാവുന്ന പരാതികളുമുണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി, പ്രത്യേക അന്വേഷണ സംഘത്തിന് നിയമപ്രകാരം കേസെടുത്ത് മുന്നോട്ട് പോകാമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. മൊഴി നൽകാൻ അതിജീവിതമാർ തയ്യാറല്ലെങ്കിൽ നിർബന്ധിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.