പുടിന്റെ നിത്യവിമർശകൻ; റഷ്യന്‍ ഗായകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ വിമര്ശകനായ റഷ്യന്‍ ഗായകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റഷ്യയിലെ പ്രശസ്ത ഗായകനായ വാഡിം സ്‌ട്രോയ്ക് ആണ് മരിച്ചത്. യുക്രൈന്‍ സൈന്യത്തിന് സംഭാവന നല്‍കിയെന്ന് ആരോപിച്ച് ഇദ്ദേഹത്തിന് റഷ്യന്‍ കോടതി 20 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.(Russian singer Vadim Stroykin found dead)

കേസുമായി ബന്ധപ്പെട്ട് പൊലീസ് വാഡിമിന്റെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയപ്പോഴാണ് മുകളില്‍ നിന്ന് താഴെ വീണ് മരിച്ച നിലയില്‍ ഗായകന്റെ മൃതദേഹം കണ്ടെത്തി. പത്താംനിലയിലെ ജനലില്‍ നിന്ന് വീണതാകാം എന്നാണ് പൊലീസിന്റെ നിഗമനം.

റഷ്യന്‍ അധിനിവേശത്തിനെതിരെ നിരന്തരം സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങൾ ഉന്നയിച്ചിരുന്ന അദ്ദേഹം പുടിനെ വിഡ്ഢിയെന്ന് വിശേഷിപ്പിച്ചത് വലിയ ചര്‍ച്ചയായിരുന്നു. റഷ്യന്‍ അധിനിവേശത്തെ നിരന്തരം വിമര്‍ശിച്ചിരുന്ന റഷ്യന്‍ ബാലെ നര്‍ത്തകന്‍ വ്‌ളാദിമിര്‍ ഷ്‌ക്ലിയറോവ് കഴിഞ്ഞ നവംബറില്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് വീണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

സിനിമ-സീരിയല്‍ നടന്‍ അജിത് വിജയന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത സിനിമ, സീരിയല്‍ നടന്‍ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പനങ്കാവില്‍ അജിത്...

കേരളം ചുട്ടുപൊള്ളും; സംസ്ഥാനത്ത് നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും (ഫെബ്രുവരി 10) ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ...

മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചു

ന്യൂഡൽഹി: മണിപ്പൂർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിരേൻ സിങ് രാജിവെച്ചു. ബിജെപി...

പത്തനംതിട്ടയില്‍ മതില്‍ ഇടിഞ്ഞ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ടയിൽ മതില്‍ ഇടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ആറന്മുള മാലക്കരയിലാണ്...

Other news

കാ​ണാ​താ​യ കെ​എ​സ്ആ​ര്‍​ടി​സി ക​ണ്ട​ക്ട​ർ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് നദിയിൽ നിന്നും

തി​രു​വ​ന​ന്ത​പു​രം: ആറ്റിങ്ങലിൽ കാ​ണാ​താ​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ക​ണ്ട​ക്ട​ര്‍ മ​രി​ച്ച നി​ല​യി​ൽ. പാ​പ്പ​നം​കോ​ട് കെ​എ​സ്ആ​ര്‍​ടി​സി...

സൗജന്യമായി ആട്ടിറച്ചി നൽകിയില്ല; കുഴിച്ചിട്ട മനുഷ്യ ശരീരം മാന്തിയെടുത്ത് ഇറച്ചിക്കടക്ക് മുന്നിൽ ഇട്ട് ശ്മശാനം ജീവനക്കാരൻ

തേനി: സൗജന്യമായി മട്ടൻ നൽകാത്തതിനെ തുടർന്ന് ശ്മശാനത്തിൽ കുഴിച്ചിട്ട മനുഷ്യ ശരീരം...

ത്രിവേണി സംഗമത്തിൽ സ്നാനം നടത്തും; മഹാ കുംഭമേളയിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു പ്രയാഗ്‌രാജിലേക്ക്

ന്യൂഡൽഹി: മഹാ കുംഭമേളയിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു നാളെ പ്രയാഗ്‌രാജിലെത്തും. ത്രിവേണി...

വൻ ബസ് അപകടം ! ട്രക്കുമായി കൂട്ടിയിടിച്ച് ബസ് അഗ്നിഗോളമായി: 41 മരണം, കണ്ടെടുത്തത് കത്തിനശിച്ച 18 തലയോട്ടികൾ

മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ വൻ ബസ് അപകടം. ട്രക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം, കൊല്ലുമെന്ന് ഭീഷണി; 72 കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 72 കാരനെ പൊലീസ് അറസ്റ്റു...

ഐഫോണിലും ഐപാഡുകളിലും പോണ്‍ ആപ്പുകള്‍; കുട്ടികളുടെ കാര്യത്തിൽ ആശങ്കയറിയിച്ച് ആപ്പിള്‍

യൂറോപ്യന്‍ യൂണിയനിലെ ഐഫോണിലും ഐപാഡുകളിലും പോണ്‍ ആപ്പുകള്‍ ലഭിക്കുന്നതില്‍ ആശങ്കയറിയിച്ച് ആപ്പിള്‍. നേരത്തെ...

Related Articles

Popular Categories

spot_imgspot_img