റഷ്യൻ ഉപഗ്രഹം റിസഴ്സ്–പി1 നൂറിലേറെ കഷ്ണങ്ങളായി പൊട്ടിത്തെറിച്ചു. രാജ്യാന്തര ബഹിരാകാശ നിലയത്തിനു സമീപത്തുള്ള ഭ്രമണപഥത്തിൽ വച്ചായിരുന്നു സംഭവം. ഇതോടെ, നിലയത്തിലെ യുഎസ് ഗഗനചാരികൾ ഒരു മണിക്കൂറോളം പേടകത്തിൽ അഭയം തേടിയതായി നാസ അറിയിച്ചുപൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. (Russian satellite explodes into more than 100 pieces)
ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചെയുമായി ഉപഗ്രഹത്തിൽനിന്ന് അവശിഷ്ടങ്ങൾ പുറത്തേക്കു വരുന്നതിന്റെ ദൃശ്യങ്ങൾ യുഎസ് റഡാറുകളിൽ പതിഞ്ഞിട്ടുണ്ട്. . ഈ ഭൂനിരീക്ഷണ ഉപഗ്രഹം 2022 ലാണ് ഡീ കമ്മിഷൻ ചെയ്തത്. അന്നുമുതൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.