കോവളം കടപ്പുറത്ത് കുളിക്കാനിറങ്ങിയ റഷ്യൻ ദമ്പതിമാർ തിരയിൽപ്പെട്ട് ഒഴുകിപ്പോയി. തുടർന്ന് പ്രദേശത്തുണ്ടായിരുന്ന ലൈഫ് ഗാർഡുകൾ ഇവരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. Russian couple drowned in Kovalam beach
റഷ്യൻ പൗരനായ റോമനെയും ഇദ്ദേഹത്തിന്റെ ഭാര്യ ഇലീനയെയുമാണ് രക്ഷപ്പെടുത്തിയത്. ലൈറ്റ് ഹൗസ് ബീച്ചിലാണ് അപകടം നടന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ലൈഫ് ഗാർഡ് സൂപ്പർവൈസർ സുന്ദരേശന്റെ നേത്യത്വത്തിൽ വി.അജികുമാർ, അഹമ്മദ് നസീർ, എം.വിജയൻ, റോജിൻ ഗോമസ്, എന്നിവർ നീന്തിയെത്തിയാണ് മുങ്ങിതാഴ്ന്ന ദമ്പതികളെ രക്ഷപ്പെടുത്തിയത്.