web analytics

അമേരിക്കയിൽ സമാധാന ചർച്ചകൾ നടന്നുകൊണ്ടിരിക്കെ യുക്രൈനിൽ വൻ ആക്രമണം

അമേരിക്കയിൽ സമാധാന ചർച്ചകൾ നടന്നുകൊണ്ടിരിക്കെ യുക്രൈനിൽ വൻ ആക്രമണം

കീവ്: യുഎസ്–യുക്രെയ്ൻ സമാധാന ചർച്ചകൾ തുടരുന്ന സമയത്താണ് റഷ്യ യുക്രെയ്‌നിനെതിരായി അടുത്തിടെയുള്ള ഏറ്റവും ശക്തമായ വ്യോമാക്രമണം നടത്തിയത്.

653 ഡ്രോണുകളും 51 മിസൈലുകളും യുക്രെയ്‌ൻ ലക്ഷ്യങ്ങളിലേക്ക് റഷ്യ തൊടുത്തുവിട്ടതായി റിപ്പോർട്ടുകൾ പറയുന്നു.

വ്യത്യസ്ത സ്ഥലങ്ങളിലായി 29 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നും എട്ട് പേർക്ക് പരുക്കേറ്റതായും സ്ഥിരീകരിച്ചു.

കീവിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഫാസ്റ്റിവ് പട്ടണത്തിലെ റെയിൽവേ ഹബിലേക്കുള്ള ആക്രമണത്തിൽ പ്രധാന സ്റ്റേഷൻ കെട്ടിടത്തിന് കാര്യമായ നാശം സംഭവിച്ചു.

സൈനിക–വ്യാവസായിക സ്ഥാപനങ്ങൾ, ഊർജകേന്ദ്രങ്ങൾ, തുറമുഖ സൗകര്യങ്ങൾ എന്നിവയെ തന്നെയാണ് ലക്ഷ്യമാക്കിയതെന്ന് റഷ്യ അവകാശപ്പെട്ടു.

എന്നാൽ ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും വീഴ്ത്തിയതായാണ് യുക്രെയ്ൻ വാദിക്കുന്നത്.

ഈ സംഭവങ്ങൾ നടക്കുന്നത് ഫ്ലോറിഡയിൽ നടക്കുന്ന യുഎസ്–യുക്രെയ്ൻ സമാധാന കരാർ ചർച്ചകൾ മൂന്നാം ദിവസത്തേക്ക് നീളാനിരിക്കുന്ന വേളയിലാണ്.

ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, മരുമകൻ ജറീദ് കഷ്നർ എന്നിവരാണ് യുക്രെയ്ൻ പ്രതിനിധികളുമായി ചര്‍ച്ച നയിക്കുന്നത്.

റഷ്യൻ ആക്രമണത്തെ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ശക്തമായി അപലപിച്ചു.

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ, ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് എന്നിവരുമായി ലണ്ടനിൽ കൂടിക്കാഴ്ച നടത്തുമെന്ന് മക്രോ അറിയിച്ചു.

English Summary

Russia launched one of its heaviest recent attacks on Ukraine amid ongoing peace talks between the US and Ukraine in Florida. A total of 653 drones and 51 missiles were fired, targeting 29 locations across the country, injuring eight people. A railway hub in Fastiv, southwest of Kyiv, suffered major damage. Russia claimed it targeted military-industrial facilities and energy and port infrastructure, while Ukraine said most incoming drones and missiles were intercepted. The attack occurred as US representatives Steve Witkoff and Jared Kushner continued peace negotiations with Ukrainian officials. French President Emmanuel Macron condemned the strikes and announced upcoming talks in London with leaders including Zelenskyy, UK PM Keir Starmer, and German Chancellor Friedrich Merz.

russian-attack-during-peace-talks-ukraine

Ukraine, Russia, Peace Talks, Missile Attack, Drone Strike, Florida Talks, Zelensky, Macron, UK, Germany, Fastiv

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങി; കാമുകനൊപ്പം ഒളിച്ചോട്ടം; വിവരമറിഞ്ഞ ഭർത്താവും ബ്രോക്കറും ചെയ്തത്… യുവതി അറസ്റ്റിലായി !

യുവതി കാമുകനൊപ്പം ഒളിച്ചോടി; ഭർത്താവ് ആത്മഹത്യ ചെയ്തു കർണാടകയിലെ ദാവൻഗെരെ ജില്ലയിൽ നിന്നുള്ള...

എന്റെ ഗാനങ്ങളിൽ പലതും അവളുടെ പേരിലൂടെ പ്രശസ്തമാണ്…44-ാം വിവാഹ വാർഷികത്തിൽ കൈതപ്രത്തിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

എന്റെ ഗാനങ്ങളിൽ പലതും അവളുടെ പേരിലൂടെ പ്രശസ്തമാണ്…44-ാം വിവാഹ വാർഷികത്തിൽ കൈതപ്രത്തിന്റെ...

അച്ഛന്റെ സർപ്പസ്തുതി പാട്ടുകൾ ഇന്നും കാതിൽ മുഴങ്ങുന്ന ഓർമകളാണ്… അമ്പലങ്ങളിൽ സർപ്പപ്പാട്ട് പാടുന്ന ഡോക്ടറുടെ കഥ

അച്ഛന്റെ സർപ്പസ്തുതി പാട്ടുകൾ ഇന്നും കാതിൽ മുഴങ്ങുന്ന ഓർമകളാണ്… അമ്പലങ്ങളിൽ സർപ്പപ്പാട്ട്...

ഭാര്യയെ സംശയം; ദേഷ്യം തീർക്കാൻ വീടിന് തീയിട്ട് ഭർത്താവ്, ഭാര്യയും മകനും പൊള്ളലേറ്റ് ചികിത്സയിൽ

ഭാര്യയെ സംശയം; ദേഷ്യം തീർക്കാൻ വീടിന് തീയിട്ട് ഭർത്താവ്, ഭാര്യയും മകനും...

തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം: തിളങ്ങി മലയാളി താരങ്ങൾ

തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം: തിളങ്ങി മലയാളി താരങ്ങൾ ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ...

Related Articles

Popular Categories

spot_imgspot_img