ഓണച്ചെലവുകള്‍: കടമെടുക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണച്ചെലവുകള്‍ക്കായി കടമെടുക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. 2000 കോടിരൂപ കടമെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ഇതുവരെയുള്ള കടമെടുപ്പ് 18500 കോടിരൂപയാകും. ഓണം കഴിയുന്നതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത. സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ചയിലും 1000 കോടിരൂപ കടമെടുത്തിരുന്നു. 2000 കോടി കടമെടുക്കാന്‍ റിസര്‍വ് ബാങ്കുവഴി കടപ്പത്രങ്ങളുടെ ലേലം ഈ മാസം 22ന് നടക്കും.

ബോണസ്, ഉത്സവബത്ത, അഡ്വാന്‍സ് എന്നിവ വിതരണം ചെയ്യുന്നതിനായി 680 കോടിരൂപ ആവശ്യമാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയതുപോലെ ആനൂകൂല്യങ്ങള്‍ നല്‍കണം. കൂടാതെ മറ്റു ക്ഷേമ പദ്ധതികളില്‍ മുടങ്ങിയ ആനുകൂല്യങ്ങളും നല്‍കാനുണ്ട്. രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ 1762 കോടിരൂപ ധനവകുപ്പ് അനുവദിച്ചിരുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും ബോണസ്, ഉത്സവബത്ത എന്നിവ ഈ മാസം 21 മുതല്‍ വിതരണം ചെയ്യും. കഴിഞ്ഞ വര്‍ഷത്തെ അതേ നിരക്കിലാണ് ആനുകൂല്യങ്ങള്‍ നല്‍കുക. സര്‍ക്കാര്‍ ജീവനക്കാരില്‍ 32,560 രൂപയോ അതില്‍ താഴെയോ വേതനം ലഭിക്കുന്നവര്‍ക്കാണ് ബോണസ് ലഭിക്കുക. 4000 രൂപയാണ് ബോണസ്. ബോണസിന് അര്‍ഹയില്ലാത്ത ജീവനക്കാര്‍ക്ക് 2750 രൂപയും പെന്‍ഷന്‍കാര്‍ക്ക് 1000 രൂപ ഉത്സവ ബത്തയായും ലഭിക്കും.

കരാര്‍, ദിവസത്തൊഴിലാളികള്‍ക്ക് 1100 രൂപ മുതല്‍ 1210 രൂപവരെയാണ് ഉത്സവബത്ത ലഭിക്കുക. ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകര്‍, ആയമാര്‍, വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തൊഴിലാളികള്‍ എന്നിവര്‍ക്ക് 1300 രൂപയാണ് ഉത്സബത്ത. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഡ്വാന്‍സായി 20,000 രൂപ ലഭിക്കും. അങ്കണവാടി വര്‍ക്കര്‍മാര്‍, കണ്ടിജന്റ് ജീവനക്കാര്‍, ഹെല്‍പ്പര്‍മാര്‍, കുടുംബാസൂത്രണ വോളണ്ടിയര്‍മാര്‍ മുതലായവര്‍ക്ക് 6,000 രൂപയാണ് അഡ്വാന്‍സ്. വിപണി ഇടപെടലിന് സിവില്‍ സപൈസ് കോര്‍പ്പറേഷനും ഓണക്കാല ആനുകൂല്യങ്ങള്‍ക്കും കെഎസ്ആര്‍ടിസിക്കും പണം നല്‍കണം.

 

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

കെ.പി.സി.സിയുടെ പരിപാടിയിൽ ഇടതുമുന്നണിയിലെ മുതിർന്ന നേതാക്കളും

തിരുവനന്തപുരം: ഇടതുമുന്നണിയിലെ മുതിർന്ന നേതാക്കൾ ഇന്ന് കോൺ​ഗ്രസ് വേദിയിലെത്തും. സിപിഎം നേതാവ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

ചോറ്റാനിക്കര മകം തൊഴൽ ഇന്ന്; പ്രത്യേക ക്രമീകരണങ്ങൾ ഇങ്ങനെ

കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിലെ പ്രശസ്തമായ മകം തൊഴൽ ഇന്ന്. ഉച്ചയ്ക്ക് രണ്ട്...

പിണറായി വിജയൻ -നിർമ്മലാ സീതാരാമൻ കൂടിക്കാഴ്ച ഇന്ന്; ആശാ വര്‍ക്കര്‍മാരുടെ വിഷയം ചര്‍ച്ചയാകുമോ?

ഡൽഹി: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച...

പേര് ശ്രുതി, ജോലി ബ്രിട്ടനിൽ; യുവതിയായി അഭിനയിച്ച് മുജീബ് റഹ്മാൻ തട്ടിയെടുത്തത് 33 ലക്ഷം രൂപ!

മലപ്പുറം: യുവതിയെന്ന പേരിൽ വിവാഹ വാഗ്ദാനം നൽകി തട്ടിപ്പു നടത്തിയ മധ്യവയസ്കൻ...

കളമശേരിയിൽ വൈറൽ മെനിഞ്ചൈറ്റിസ്; 5 കുട്ടികൾ ആശുപത്രിയിൽ;പരീക്ഷകൾ മാറ്റി

കൊച്ചി: കളമശേരിയിൽ വൈറൽ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചു വിദ്യാർത്ഥികൾ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!