യു.കെ.യിൽ ഭരണ പ്രതിപക്ഷ വാക്കേറ്റം
കേരളത്തിൽ ബ്രിട്ടന്റെ അത്യാധുനിക ഫൈറ്റർ ജെറ്റായ എഫ്-35 കുടുങ്ങിയതുമായി ബന്ധപ്പെട്ട് ബ്രിട്ടണിൽ വിവാദം.
തിങ്കളാഴ്ച, പ്രതിപക്ഷ കൺസർവേറ്റീവ് എംപി ബെൻ ഒബീസ് ജെക്റ്റി ഫൈറ്റർ ജെറ്റ് സുരക്ഷിതമാക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും എന്തു ചെയ്തു എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടതായി യു.കെ. ഡിഫൻസ് ജേണൽ റിപ്പോർട്ട് ചെയ്തു.
‘വിമാനം വീണ്ടെടുക്കാൻ സർക്കാർ എന്ത് നടപടികളാണ് സ്വീകരിക്കുന്നത്, അതിന് എത്ര സമയമെടുക്കും,
ജെറ്റ് ഹാംഗറിൽ ആയിരിക്കുമ്പോഴും കാഴ്ചയിൽ നിന്ന് അകലെയായിരിക്കുമ്പോഴും അതിലെ തന്ത്പ്രധാന സാങ്കേതികവിദ്യകളുടെ സുരക്ഷ സർക്കാർ എങ്ങനെ ഉറപ്പാക്കും എന്നും പ്രതിപക്ഷ എം.പി. ചോദ്യം ഉന്നയിച്ചു.
എന്നാൽ വിമാനം ബ്രിട്ടീഷ് നിയന്ത്രണത്തിലാണെന്ന് ബ്രിട്ടീഷ് സായുധ സേനാ മന്ത്രി ലൂക്ക് പൊള്ളാർഡ് പ്രതികരിച്ചു.
‘എഫ്-35ബി വിമാനവാഹിനിക്കപ്പലിലേക്ക് തിരികെ വരാൻ കഴിയാതെ വന്നപ്പോൾ ഇന്ത്യൻ സുഹൃത്തുക്കൾ പിന്തുണച്ചെന്നാണ് ബ്രിട്ടന്റെ സ്ഥിരീകരണം.
‘റോയൽ എയർഫോഴ്സ് ജീവനക്കാർ മുഴുവൻ സമയവും വിമാനത്തിന് ഒപ്പമുണ്ടെന്നും ജെറ്റ് സുരക്ഷിതമാണെന്നും ഇവർ പ്രതികരിച്ചു.
ഇതിനിടെ വിമാനവുമായി ബന്ധപ്പെട്ട ട്രോളുകൾ ബിബിസി റിപ്പോർട്ട് ചെയ്തു. ടാർമാക്കിൽ കേരളത്തിലെ മൺസീൺ മഴ നനഞ്ഞു കിടക്കുന്ന വിമാനത്തെ ട്രോളന്മാർ എയറിലാക്കിയെന്നാണ് ബിബിസി പറയുന്നത്.
കോഹിന്നൂർ രത്‌നം തിരികെ വാങ്ങിയ ശേഷം വിമാനം കൊടുത്താൽ മതിയെന്നും , ചിലർ കുറഞ്ഞ വിലയ്ക്ക് സമൂഹ മാധ്യമങ്ങളിൽ വിമാനം വിൽക്കാൻ വെച്ചെന്നും ബിബിസി വാർത്ത നൽകി.
പ്രകൃതി ഭംഗി കാരണം വിട്ടുപോകാൻ വിമാനത്തിന് ആഗ്രഹമില്ലെന്ന കേരള ടൂറിസം വകുപ്പിന്റെ ട്രോളും ബിബിസി പങ്കു വെച്ചിട്ടുണ്ട്.
വിമാനത്തിന് ഇന്ത്യൻ പൗരത്വം നൽകണമെന്ന് ആവശ്യം ഉയർന്നതായും അന്താരാഷ്ട്ര മാധ്യമങ്ങളിൽ വാർത്തയുണ്ട്.
ജെറ്റ് കുടുങ്ങിക്കിടക്കുന്ന ഓരോ ദിവസവും കടന്നുപോകുമ്പോൾ, ‘അത് എഫ്-35 ബികളുടെയും റോയൽ നേവിയുടെയും പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുന്നു എന്നും വിദഗ്ദ്ധർ ആശങ്ക പങ്കുവെക്കുന്നു.
‘തമാശകളും മീമുകളും കിംവദന്തികളും ഗൂഢാലോചന സിദ്ധാന്തങ്ങളും ബ്രിട്ടീഷ് റോയൽ നേവിയുടെ പ്രതിച്ഛായയെയും വിശ്വാസ്യതയെയും ബാധിക്കുന്നു.
ജെറ്റ് കൂടുതൽ നേരം കുടുങ്ങിക്കിടക്കുന്തോറും കൂടുതൽ തെറ്റായ വിവരങ്ങൾ പുറത്തുവരും.’ എഞ്ചിനീയറിംഗ് പ്രശ്‌നങ്ങൾ ആദ്യം കരുതിയതിനേക്കാൾ ‘വളരെ ഗുരുതരമായ സ്വഭാവമുള്ളതായി തോന്നുന്നു’ എന്നിങ്ങനെ പോകുന്നു അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തൽ.
Summary:
A controversy has erupted in the UK after an incident involving Britain’s advanced fighter jet, the F-35, which reportedly encountered a technical issue while in Kerala, India. The situation has raised questions regarding operational protocols and international military cooperation.









